ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 25/07/2024 പത്ത് മണിക്ക് ഹൈസ്കൂൾ ഐടി ലാബിൽ വച്ച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച്.എം ശ്രീമതി റംല ടീച്ചർ നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീമതി ഹസിൻ ടീച്ചറായിരുന്നു ക്യാമ്പ് നയിച്ചത്. Scratch programming, Animation Robotics എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. ക്വിസ് പ്രോഗ്രാമും നടത്തി. ഇരുപത് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ അവസാനം രക്ഷിതാക്കൾക്കായി ബോധവല്ക്കരണ ക്ലാസും നടത്തി. ക്യാമ്പിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ നിഷിദ പി.കെ, സബീന ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.