ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 8 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aneeshoomman (സംവാദം | സംഭാവനകൾ) (→‎പരിസ്ഥിതി ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പരിസ്ഥിതി ദിനം

2024 ജൂൺ 5 പരിസ്ഥിതിദിനം സ്പെഷ്യൽ അസംബ്ലി നടന്നു. കുട്ടികൾക്ക് പരിസ്ഥിതി ദിനപ്രതിജ്ഞ 10 B യിലെ ആര്യ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് സംസാരിച്ചു. ഈ വർഷത്തെ പരിസ്ഥിതി ഗാനം 7B യിലെ കുട്ടികൾ ആലപിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, കവിതകൾ തുടങ്ങിയവയും കുട്ടികൾ അവതരിപ്പിച്ചു. അന്നേദിവസം SPC ഡയറക്ടറേറ്റ്റിൽ നിന്ന് ലഭിച്ച വൃക്ഷതൈകൾ സ്കൂൾ പരിസരത്തു നട്ടു പിടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്റർ പ്രദർശനം നടന്നു.ഉച്ചക്ക് ശേഷം പ്രസംഗമത്സരം, ക്വിസ് എന്നിവ നടത്തി വിജയികളെ കണ്ടെത്തി. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ എഴു തീം അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടന്നു.

മാലിന്യമുക്ത വിദ്യാലയം

ഹരിത കേരള മിഷന്റെ സഹായത്തോടെ സ്കൂൾ മാലിന്യമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്ന രീതിക്കാണ് സ്കൂൾ പ്രാധാന്യം നൽകുന്നത്. പ്ലാസ്റ്റിക് കാരി ബാഗുകൾ സ്കൂളിൽ അനുവദിക്കുന്നതല്ല. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സ്കൂളിൽ കൊണ്ടുവന്നാൽ അത് കൃത്യമായി തിരികെ കൊണ്ടുപോകുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുകൂടാതെ ഉണ്ടാകുന്ന മറ്റു മാലിന്യങ്ങൾ തരംതിരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ള പെട്ടികളിൽ ശേഖരിക്കുകയും അത് കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. എൻ.എസ്.എസ്. പരിസ്ഥിതി ക്ലബ് ഇവയുടെ സഹകരണത്തോടെയാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്