സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ
സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ | |
---|---|
വിലാസം | |
നെല്ലിപ്പൊയില്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2016 | 47108 |
ചരിത്രം
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ കോടഞ്ചരി ഗ്രാമപഞ്ചായത്തില്‍ ,വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയോട് ചേര്‍ന്ന് നെല്ലിപൊയില്‍ സെന്‍റ് ജോണ്‍സ് ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. വയനാടന്‍ മലയടിവാരങ്ങളോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം പ്രകൃതിരമണീയവും കാര്‍ഷികവിളകളാല്‍ സമൃദ്ധവുമാണ്
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികള് ഉണ്ട്‍. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനു മുന്‍പിലായുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.-വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.-പരിസ്ഥിതി, ഹെല്‍ത്ത്,സയന്‍സ്,ഗണിതം, സോഷ്യല്‍ സയന്‍സ് ക്ലബുകള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.
മാനേജ്മെന്റ്
താമരശ്ശേരി രുപതാ കോര്‍പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവില്‍ 60-ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി രക്ഷാധികാരിയായും, റവ. ഫാ. മാത്യു മാവേലില്‍ കോര്‍പറേറ്റ് മാനേജരായും, ലോക്കല്‍ മാനേജരായി ഫാ. ജയിംസ് വാമറ്റവും പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്ര. കെ. പി. ബേബി സാര്‍ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
01-06-1982 - 31-03-1994 | പി.റ്റി. അഗസ്റ്റ്യന്‍ |
01-04-94 - 31-03-1999 | കെ. ജെ. ബേബി |
01-04-1999 - 30-06-2001 | സി. വി ത്രേസ്യ |
01-07-2001 - 31-03-2004 | യു.എ സ്. ജോസ് |
01-04-2004 - 31-03-2009 | എം. ജെ. ജോസ് |
01-04-2009 - മുതല്‍ | കെ. പി. ബേബി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കലാഭവന്‍ ജിന്റോ - പ്രശസ്ത സിനിമാനടന്‍
- ധാരാളം വൈദികരും സന്ന്യസ്ഥരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്നു
- ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയര്‍മാരും, ആതുരശുശ്രഷരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്
- കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ സ്ക്ള്‍ സംഭാവന ചെയ്യതിട്ടുണ്ട് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.438254" lon="76.035080" zoom="16" width="800" height="350" selector="no" controls="none"> 11.438254, 76.035080, St. John's HS Nellipoil </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക