സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ
ഏക്കറിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു .പ്രീ പ്രൈമറി വിദ്യാലയം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർഥികൾ എവിടെ പഠിക്കുന്നു .നാല് ബ്ലോക്കുകളായാണ് ഓരോ സെക്ഷനും ക്രമീകരിച്ചിരിക്കുന്നത് .പ്രീ പ്രൈമറി വിദ്യാലയത്തിൽ പത്തു അധ്യാപകരും 250കുട്ടികളുമുണ്ട് .എൽ പി തലത്തിൽ പതിനഞ്ചു ക്‌ളാസ് മുറികളും 545കുട്ടികളുമുണ്ട് . യു പി തലത്തിൽ ക്‌ളാസ് മുറികളും കുട്ടികളുമുണ്ട് . ഹൈ സ്കൂൾ തലത്തിൽ ക്‌ളാസ് മുറികളും കുട്ടികളും ഇവിടെ പഠിക്കുന്നു .പ്ലസ് ടു തലത്തി കോമേഴ്‌സ് ബയോ മാത്‍സ് വിഭാഗത്തിൽ കുട്ടികൾ പഠിക്കുന്നു.സുസജ്ജമായ കമ്പ്യൂട്ടർ, ലാബ് സയൻസ് ലാബ് , മാത്‍സ് ലാബ് വിശാലമായ കളിസ്ഥലങ്ങൾ ഓഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്
ഭൗതീക സൗകര്യങ്ങൾ
ഹൈ ടെക് ക്ലാസ് റൂം
ഹൈ ടെക് പദ്ധതി പ്രകാരം വിദ്യാലയത്തിൽ ഹൈ സ്കൂളിലെ ക്‌ളാസ്സ്‌മുറികളും യു പി വിഭാഗത്തിലെ ക്‌ളാസ് മുറികളും എൽ പി വിഭാഗത്തിൽ ക്‌ളാസ്സ് മുറിയും സ്മാർട്ട് ക്‌ളാസ് റൂമുകളായി ക്രമീകരിച്ചിട്ടുണ്ട് .ഇവയുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു .
ചരിത്ര മ്യൂസിയം
സുസഞ്ജമായ പാചകപ്പുര
പൂന്തോട്ടം
പച്ചക്കറിത്തോട്ടം
ഔഷധത്തോട്ടം.
വിശാലമായ കളിസ്ഥലങ്ങൾ
ലൈബ്രറി
മഴ വെള്ള സംഭരണി
സൈക്കിൾ ഷെഡ്
കുടിവെള്ള സൗകര്യം.
രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സെന്റ് ജോസഫ്‌സ് വിദ്യാലയത്തിൽ മികച്ച കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .സമൃദ്ധമായി ജലം ലഭിക്കുന്ന രണ്ടു കിണറുകൾ വിദ്യാലയത്തിനുണ്ട് .കുട്ടികൾക്കായി മൂന്നു വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിരിക്കുന്നു .ഇതിൽ നിന്നും കുട്ടികൾക്കാവശ്യമായ തണുത്ത വെള്ളവും ചൂട് വെള്ളവും ലഭിക്കുന്നു .കൃത്യമായ ഇടവേളകളിൽ ഇവയുടെ ശുചീകരണവും നടത്തുന്നു .വിദ്യാർത്ഥികൾക്കായി 60 പൈപ്പുകൾ വിദ്യാലയത്തിലുണ്ട് .സ്കൂൾ കിണറിലെ ജലം നിശ്ചിത സമയങ്ങളിൽ ടെസ്റ്റ് ചെയ്യുകയും ക്ലോറിനേഷൻ നടത്തുകയോ ചെയ്യുന്നുണ്ട് .എല്ലാ ദിവസവും രാവിലെ പതിനൊന്നിനും ഉച്ചക്ക് ശേഷം മൂന്നു മണിക്കും വാട്ടർ ബെൽ മുഴക്കി കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്നു
അസംബ്ലി ഹാൾ
ആധുനിക കന്വ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ് മുറികൾ
മൾട്ടി മീഡിയാ റും
റീഡിംഗ് റും
സ്കൂൾ ബസ്
കിച്ചൻ കോംപ്ലക്സ്
പ്രധാന മന്ത്രി പോഷണ പദ്ധതി പ്രകാരം ആയിരത്തിലധികം വിദ്യാർഥികൾ ദിവസവും വിദ്യാലയത്തിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കുന്നു .ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപുര വിദ്യാലയത്തിനുണ്ട് .നൂതന സംവിധാനങ്ങളായ റെഫ്രിജറേറ്റർ ,മിക്സർ ഗ്രൈൻഡർ ,എൽ പി ജി ഗ്യാസ് അടുപ്പുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു .പാചകം ചെയ്യുന്നതിനും ഭകഷണം പകർത്തികൊണ്ടുപോകുന്നതിനും അവ കഴിക്കുന്നതിനും ആവശ്യമായ പാത്രങ്ങൾ വിദ്യാലയത്തിനുണ്ട് .അവ വാങ്ങുന്നതിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ കാലടി ലയൺസ് ക്ളബ് നൽകിയിരുന്നു