ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
2022-23 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട്
ആവേശമായി പ്രവേശനോത്സവം
![](/images/thumb/a/a3/190091.jpg.jpg/362px-190091.jpg.jpg)
ജൂൺ 1 ന് പുതിയ കൂട്ടുകാരെ ഹൃദ്യമായി സ്വീകരിച്ചു കൊണ്ട് തിരൂരങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷൻ കൗൺസിലർ സി.പി ഹബീബബഷിർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ .ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും 9, 10 ക്ലാസുകളിലെ വിദ്യാർഥികളും ചേർന്ന് എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ഹൃദ്യമായ വരവേല്പ് നൽകി.
![](/images/thumb/5/58/190092.jpg/300px-190092.jpg)
വിജയഭേരി പ്രവർത്തനങ്ങൾക്ക് നൂറുമേനിത്തിളക്കം
വിജയഭേരി പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നതിന്റെ ഫലമായി 2021-22 വർഷത്തിലും എസ് എസ് .എൽ . സി പരീക്ഷക്ക് 100% വിജയം നേടാൻ സാധിച്ചു. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും 13 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് കിട്ടി.
![](/images/thumb/e/ef/190093.jpg/716px-190093.jpg)
18/6/22 ന് വിജയിച്ച എല്ലാ കുട്ടികളെയും സ്കൂളിൽ വെച്ച് ആദരിച്ചു. പ്രതിഭാ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്കൂളിന്റെ മുൻ പ്രിൻസിപ്പളുമായിരുന്ന എൽ കുഞ്ഞഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.അബ്ദുറഹിമാൻ കുട്ടി, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, പി.മുഹമ്മദ് മാസ്റ്റർ, കെ.രാമദാസ് മാസ്റ്റർ തുടങ്ങിയവർ പ്രതിപ്രതിഭകൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർ പഠന സാധ്യതകളെക്കുറിച്ചും ഏകജാലക സംവിധാനത്തെ കുറിച്ചുമുള്ള ക്ലാസും സംഘടിപ്പിച്ചു.
ഉയർന്ന നിലവാരമുള്ള കുട്ടികളെയും താഴ്ന്ന നിലവാരമുള്ള കുട്ടികളെയും കണ്ടെത്തി. ഉയർന്ന നിലവാരമുള്ള കുട്ടികൾക്ക് NTSE ക്ലാസിന് തുടക്കം കുറിച്ചു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും സാധിക്കുന്ന വിധം ക്ലാസുകൾ നൽകി.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ വർഷം സംഘടിപ്പിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
കൂടാതെ വൃക്ഷ തൈ നടീൽ മത്സരവും ഉണ്ടായിരുന്നു. എല്ലാ ദിവസവും 5 ചോദ്യങ്ങൾ നൽകി കുട്ടികളുടെ GK പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടി ജൂണിൽ തന്നെ SS ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ഓരോ മാസവും അതിൽ നിന്ന് ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
![](/images/thumb/9/9d/19009-ss_quiz.jpg/352px-19009-ss_quiz.jpg)
കേരള ചരിത്ര ക്വിസ് (ARCHIVES )
ജൂലൈയിൽ നടന്ന കേരള ചരിത്ര ക്വിസ് (ARCHIVES ) സ്കൂൾ തല വിജയികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു. ടി. മമ്മദ് മാസ്റ്റർ,
എ.ടി. സൈനബ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്താ വായനാ മത്സരവും പരിശീലനവും സംഘടിപ്പിച്ചിരുന്നു. സബ് ജില്ലാ തല വാർത്താ വായന മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഹിസാന പി എന്ന വിദ്യാർഥിനി ഒന്നാം സമ്മാനം നേടി സ്കൂളിന്റെ അഭിമാനമുയർത്തി.
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപിച്ചു.9A ക്ലാസിലെ ഷാനൂഖ് എം സബ്ജില്ലാ ജില്ലാ മത്സരങ്ങളിലും വിജയം ആവർത്തിച്ചു.
![](/images/thumb/f/fc/19009-arabic_club_quiz.jpg/519px-19009-arabic_club_quiz.jpg)
![](/images/thumb/e/e8/19009-arabic_club_prize_distribution.jpg/339px-19009-arabic_club_prize_distribution.jpg)
സ്വാതന്ത്ര്യ ദിനം
വിവിധ ക്ലബുകളുടെ സഹകരണത്തോടെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിൽ മത്സരവും സംഘടിപ്പിച്ചു .സ്വാതന്ത്ര്യ ദിനത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്ന് നിന്ന് ഇന്ത്യയുടെ ഭൂപട മാതൃക നിർമ്മിച്ചു.
![](/images/thumb/0/02/19009-freedom_rally.jpg/429px-19009-freedom_rally.jpg)
![](/images/thumb/7/74/19009-stdents_india.jpg/431px-19009-stdents_india.jpg)
മലബാ൪ സമര ചരിത്രാന്വോഷണത്തിൻെറ ഭാഗമായി വിദ്യാർഥികൾ സമരപോരാളികളുടെ പിൻമുറക്കാരിലൊരിലൊരാളായ തിരൂരങ്ങാടിയിലെ പൊററയിൽ മുഹമ്മദലിസാഹിബുമായി സംസാരിച്ചു. മലബാ൪ സമര ചരിത്രാന്വോഷണത്തിൻെറ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾ മമ്പുറം സയ്യിദ് അലവി തങ്ങൾ താമസിച്ചിരുന്ന വീട് സന്ദർശിച്ചു
![](/images/thumb/b/be/19009-discssion_with_freedom_fighters.jpg/457px-19009-discssion_with_freedom_fighters.jpg)
![](/images/thumb/7/76/19009-visiting_mamburam.jpg/399px-19009-visiting_mamburam.jpg)
സ്പോക്കൺ ഇംഗ്ലീഷ്
സ്കൂൾ വിട്ടതിനു ശേഷം നാലുമണി മുതൽ 5 മണി വരെ തുറന്ന അന്തരീക്ഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ സഹകരണത്തേടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു.കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാനുള്ള അവസരം ഒരുക്കി.
![](/images/thumb/e/e2/19909_spoken_english_classes.jpg/390px-19909_spoken_english_classes.jpg)
![](/images/thumb/b/b7/19009_spoken_english_class_2.jpg/429px-19009_spoken_english_class_2.jpg)
വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് (Little Kites )
സൈബർ സുരക്ഷാ ബോധവൽകരണം
സംസ്ഥാന സർക്കാറിൻെറ നൂറുദിന പരിപാടിയുടെ ഭാഗമായി അമ്മമാർക്ക് സൈബർ സുരക്ഷ ബോധവൽകരണ ക്ളാസ്സ് സംഘടിപ്പിചു. ലിറ്റിൽ കൈറ്റ്സ് ,ഐടി ക്ലബ്ബ് എന്നിവയുടെ സംയുകതാഭിമുഖ്യത്തിലാണ് അമ്മമാർക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകിയത്. ജൂൺ 29, ജൂലായ് 14, ജൂലാ 16 എന്നീ ദിവസങ്ങളിൽ OHSS ലെ 8,9,10 ക്ലാസ്സകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കാണ് പരിശീലനം നൽകിയത്.പുതിയ ലോകത്തെ അറിയൽ, സൈബർ ആക്രമണതെ പ്രതിരോധിക്കൽ, സൈബർ സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും വസ്തുതകൾ കണ്ടെത്തലും തുടങ്ങിയവയാണ് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ പരിശീലകരാവുന്ന പദ്ധതിയൂടെ ഉള്ളടക്കം.
5 സെഷണുകളിൽ ആയി 3 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനത്തിന് നമ്മുടെ സ്കൂളിലെ വിദ്യാർഥികളായ അൻസിൽ റഹ്മാൻ പി,മുത്തു അൽസാദാത്ത് , ഹിസാന പി, നഫീസത്തുൽ മിസ്രിയ കെ എന്നിവരായിരുന്നു നേതൃത്വം നൽകിയത്.
സൈബ൪ സുരക്ഷ ബോധവൽകരണ ക്ലാസ്സ്
![](/images/thumb/f/f1/19009_lk-2.jpg/300px-19009_lk-2.jpg)
![](/images/thumb/6/68/19009-lk-3.jpg/300px-19009-lk-3.jpg)
ജൂലായ് 19 ന് തിരൂരങ്ങാടി ഒ.യു.പി സ്കൂളിൽ വെച്ച് സൈബ൪ സുരക്ഷ ബോധവൽകരണ ക്ലാസ്സ് നടന്നു ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ ടി. അബ്ദുൽ റഷീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
ജമീല ടീച്ചർ, ,യൂസഫ് സാർ (PITC),അബു മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ,നസീർ ബാബു മാസ്റ്റർ (SITC,OHSS) എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Young Innovators Meet(YIP)
Kerala Development and Innovators Strategic Council സംസ്ഥാനത്തെ യുവാക്കളിലും വിദ്യാർത്ഥികളിലും ക്രിയാത്മക കഴിവുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി മെച്ചപ്പെട്ട മേഖലകളിലേക്ക് നയിക്കുന്നതിനുള്ള ഒരു പദ്ധിയാണ് YIP.. ഇത് സംബന്ധിച്ച് പരിശീലനം OHSS Little Kites യൂണിൻെറ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യഥാക്രമം October 26,27 തിയതികളിലായി നൽകി.ഈ പരിപാടിക്ക് നമ്മുടെ സ്കൂളിലെ അധ്യാപകരായ ഡോ. ടി. റാഷിദ് , എം മുഹമ്മദ് ഷാഫി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ മാർച്ച് പാസ്ററിൽ Little Kites യൂണിറ്റും ശ്രദ്ദേയമായ പങ്കാളിത്തം നിർവഹിച്ചു.
ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനവുമായി സയൻസ് ക്ലബ്ബും എനർജിക്ലബ്ബും
![](/images/thumb/d/d5/19009-for_differently_abled_students.jpg/466px-19009-for_differently_abled_students.jpg)
ഓറിയന്റൽ ഹയർസെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെയും BRC യുടെയും നേതൃത്വത്തിൽ തൊഴിൽ പരിശീലനം ഡിസംബർ 23, 2023 (വെള്ളി) ആരംഭിച്ചു
![](/images/thumb/0/09/19009-led_buld_reparing_training.jpg/336px-19009-led_buld_reparing_training.jpg)
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എം.കെ ബാവസാഹിബ് നിർവ്വഹിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഉപകരണ വിതരണം തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.പി.ബാവ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
പ്ലസ് ടു പഠനം കഴിയുന്നതോടെ തൊഴിൽ പരിശീലനത്തിലൂടെ സ്വന്തമായ ഒരു വരുമാനമാർഗം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പ്രൊജെക്ട് ലക്ഷ്യമിടുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹെഡ് മാസ്റ്റർ ടി. അബ്ദുൽറഷീദ് മാസ്റ്റർ വ്യക്തമാക്കി.
![](/images/thumb/0/02/19009-led_bulb_repairing_training_for_students.jpg/257px-19009-led_bulb_repairing_training_for_students.jpg)
തൊഴിൽ പരിശീലന പരിപാടിയുടെ ആദ്യ ഭാഗമായി കേടായ LED ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പരിശീലനത്തിന് സ്കൂളിലെ തന്നെ അധ്യാപകനായ ടി. പി. റാഷിദ് മാസ്റ്റർ നേതൃത്വം നൽകി. ട്രെയിനർമാരായി കേടായ LED ലൈറ്റുകൾ നന്നാക്കുന്നതിൽ പ്രത്യേകം പരിശീലനം ലഭിച്ച സ്കൂളിലെ തന്നെ വിദ്യാർത്ഥികളായ നിഷാൻ. പി (ക്ലാസ് 10), മുഹമ്മദ് അസ്ലം എ (10), ഫസ്ലു (10), മുഹമ്മദ് ഫൈസൽ (ക്ലാസ് 9) എന്നിവരും പങ്കെടുത്തു. ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പരിശീലനത്തിൽ പങ്കെടുത്തു.
സ്കൂൾ ശാസ്ത്രാത്സവം
![](/images/thumb/3/3c/19009-school_science_fair.jpg/215px-19009-school_science_fair.jpg)
![](/images/thumb/b/b7/19009-school_science_fair_1.jpg/248px-19009-school_science_fair_1.jpg)
ഒക്ടോബർ അവസാനവാരത്തിൽ നടന്നു. ശാസ്ത്ര ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഐ.ടി. പ്രവൃത്തിപരിചയ മേള മത്സരങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ടി.പി റാഷിദ് മാസ്റ്റർ ശാസ്ത്രോത്സവത്തിന് നേതൃത്വം നൽകി
![](/images/thumb/b/b0/19000-sub_dist_science_fair_-SCIENCE_PROJECT_FOR_TEACHERS_WINNER_-TP_RASHID_S.jpg/349px-19000-sub_dist_science_fair_-SCIENCE_PROJECT_FOR_TEACHERS_WINNER_-TP_RASHID_S.jpg)
![](/images/thumb/1/16/19009-dist_science_fair_-still_model_A_GRADE.png/150px-19009-dist_science_fair_-still_model_A_GRADE.png)
സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സയൻസ്, സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ പരമാവധി ഇനങ്ങളിൽ മത്സരിച്ചു. മറ്റു വിഭാഗങ്ങളിൽ പങ്കാളിത്തം കുറവായിരുന്നു. ശാസ്ത്രേളയിൽ – സബ് ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ഇനങ്ങളിൽ ജില്ലാ മത്സരത്തിൽ പങ്കെടുത്തു എ ഗ്രേഡ് നേടി.ടി.പി റാഷിദ് മാസ്റ്റർ, എ.ടി. സൈനബ ടീച്ചർ എന്നിവർ അധ്യാപകർക്കായുള്ള മത്സരങ്ങളിൽ വിജയിച്ച് സ്കൂളിന്റെ അഭിമാനമുയർത്തി. ടി.പി റാഷിദ് മാസ്റ്റർ സയൻസ് പ്രോജക്ടിൽ സംസ്ഥാന തല മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.
സ്പോർട്സ് മീറ്റ്- യൂഫോറിയ
![](/images/thumb/8/8f/19009-SHUTTLE.jpg/300px-19009-SHUTTLE.jpg)
സെപ്തംബർ 29, 30 തിയ്യതികളിൽ യതീം ഖാന ഗ്രൗണ്ടിൽ വെച്ച് നടന്നു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്ററും ഹെഡ്മാസ്റ്റർ ടി. അബ്ദു റഷീദ് മാസ്റ്ററും ചേർന്ന് പതാക ഉയർത്തി. കൺവീനർ എം.സി ഇല്യാസ് മാസ്ററുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ മത്സരങ്ങൾ ഭംഗിയായി സമാപിച്ചു.
![](/images/thumb/7/70/19009-CHESS_TRAINING.jpg/300px-19009-CHESS_TRAINING.jpg)
സബ് ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചു. ഗെയിംസിൽ സ്കൂൾ ചാമ്പ്യൻമാരായി. ചെസ് ബാഡ്മിന്റൺ മത്സരങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങിൽ ചാമ്പ്യൻമാരായി .
ഹാൻഡ് ബോളിൽ മുഹമ്മദ് ഷാമിൽ എന്ന കുട്ടി ജില്ലാ മത്സരത്തിൽ അർഹത നേടി. ടേബിൾ ടെന്നീസ് ജൂനിയർ ബോയ്സിൽ പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികളാണ്.
റിഥം - സ്കൂൾ കലോത്സവം
![](/images/thumb/f/fd/19009-ARTS_FEST_-_MEHARIN_%2CSinger-Inagurates.jpg/300px-19009-ARTS_FEST_-_MEHARIN_%2CSinger-Inagurates.jpg)
![](/images/thumb/8/87/19009-teachers_drama_-say_no_to_drugs.jpg/300px-19009-teachers_drama_-say_no_to_drugs.jpg)
ഒക്ടോബർ 12,13 തിയ്യതികളിലായി നടന്നു. പ്രശസ്ത ഗായിക മെഹറിൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വെച്ച് ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ടി.പി റാഷിദ് മാസ്റ്ററേയും ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ടകുട്ടികളെ രക്ഷപ്പെടുത്തിയ കെ.കെ ഉസ്മാൻ മാസ്റ്ററേയും ആദരിച്ചു. വിദ്യാർഥികളുടെ മത്സരങ്ങൾക്കൊപ്പം കെ. ശംസുദ്ധീൻ മാസ്റ്റർ രചനയും സംവിധാനവും നിർവ്വഹിച്ച് സ്കൂൾ സ്റ്റാഫ് അഭിനയിച്ച ലഹരി വിരുദ്ധ നാടകവും സ്റ്റാഫിന്റെ കോൽക്കളിയും അരങ്ങേറി .കലോത്സവത്തിന് കെ. ഇബ്രാഹിം മാസ്റ്ററും ടി.സി അബ്ദുന്നാസർ മാസ്റ്ററും നേതൃത്വം നൽകി.
നേത്രദാനപക്ഷാചരണം ആചരിച്ചു
![](/images/thumb/e/e1/19009-NETHRAPAKSHACHARANAM.jpg/300px-19009-NETHRAPAKSHACHARANAM.jpg)
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ CHC നെടുവയുടെ സഹകരണത്തോടെ നേത്രദാനപക്ഷാചരണം ആചരിച്ചു ഹെഡ്മാസ്റ്റർ ടി. അബ്ദു റഷീദ് മാസ്റ്റർ പരിപാടിഉദ്ഘാടനം ചെയ്തുഓപ്റ്റോമെടിക് അസിസ്റ്റന്റ് മൻസൂർ കൂരിയാടൻ ക്ലാസെടുത്തു കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സമ്മാന വിതരണവും നടത്തി.
ടോപ്പ് സ്കോറേഴ്സിനെ ആദരിച്ചു.
![](/images/thumb/7/78/19009-_HONOURING_TOPSORERS.jpg/300px-19009-_HONOURING_TOPSORERS.jpg)
അർധ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ മുഴുവൻ ക്ലാസിലേയും കുട്ടികളെ പുസ്തകങ്ങൾ സമ്മാനമായി നൽകി ആദരിച്ചു.
![](/images/thumb/4/4c/19009-ONAM_POOKKALAM.jpg/208px-19009-ONAM_POOKKALAM.jpg)
ഓണാഘോഷം
![](/images/thumb/9/92/19009-ONAM_CELEBRATIONS.jpg/454px-19009-ONAM_CELEBRATIONS.jpg)
ഓണാഘോഷത്തിന്റെ ഭാഗമായി ക്ലാസ് തലത്തിൽ പൂക്കള മത്സരം, വടം വലി മത്സരം തുടങ്ങി വ്യത്യസ്തവും ആകർഷകവുമായ മത്സരങ്ങൾ നടത്തി .
അറബിക് കലോത്സവത്തിൽ കിരീടം നിലനിർത്തി
![](/images/thumb/1/17/19009-ARABIC_DRAMA_TEAM_-DISTRICT-_A_GRADE.jpg/300px-19009-ARABIC_DRAMA_TEAM_-DISTRICT-_A_GRADE.jpg)
![](/images/thumb/5/50/19009-HONOURING_CN_ABDUNNAZER_MASTER.jpg/300px-19009-HONOURING_CN_ABDUNNAZER_MASTER.jpg)
സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ കിരീടം നിലനിർത്തി അറബിക് നാടകമുൾപ്പെടെ പന്ത്രണ്ട് ഇനങ്ങളിൽ ജില്ലാ മത്സരത്തിൽ പങ്കെടുത്തു. ഫായിസാബാനു .സിഎന്ന വിദ്യാർഥിനി അറബിക് പദ്യംചൊല്ലലിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്ഥാപനത്തിന്റെ അഭിമാനമായി മാറി. ഫായി സാബാനുവിന് സ്റ്റാഫിന്റേയും പൂർവ വിദ്യാർഥികളുടേയും വക ഉപഹാരങ്ങൾ നൽകി. ഈ പദ്യം രചിച്ച മുൻ അധ്യാപകൻസി.എൻ അബ്ദുന്നാസർ മാസ്റ്ററേയും സ്റ്റാഫ് ആദരിച്ചു.
LED ബൾബ് റിപ്പയറിംഗിൽ പരിശീലനങ്ങൾ നടന്നു
![](/images/thumb/6/64/L19009-energy_club-_led_repairing_training.png/300px-L19009-energy_club-_led_repairing_training.png)
എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങളാണ് ഈ വർഷം നടത്തിയത്. LED ബൾബ് റിപ്പയറിംഗിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എനർജി ക്ലബ്ബ് കോർഡിനേറ്റർ ടി.പി റാഷിദ് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനങ്ങൾ നടന്നു. പരിശീലനം ലഭിച്ച നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പരിശീലനം നൽകി എന്നത് പ്രശംസനാർഹമായ കാര്യമാണ്.
![](/images/thumb/4/4a/19009-led_repaing_by_ohss_energy_club_members_at_darunnajath_karvarakundu.png/300px-19009-led_repaing_by_ohss_energy_club_members_at_darunnajath_karvarakundu.png)
കരുവാരക്കുണ്ടിലെ നജാത്ത് കോളേജ് ഓഫ് ടെക്നോളജി ,AR നഗർ HSS ലെ NSS വിദ്യാർഥികൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.ടെക് വിദ്യാർഥികൾ , എം.എസ് സി ഫിസിക്സ് വിദ്യാർഥികൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദ്യാർഥികൾക്കും നമ്മുടെ Energy Club അംഗങ്ങൾ പരിശീലനം നൽകി.
ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം
സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കുമായി നവംബർ 19ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിക്ക് എം.സി ഇല്യാസ് മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.