ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25
                                                      2022-23 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് 

ആവേശമായി പ്രവേശനോത്സവം

പ്രവേശനോത്സവം

ജൂൺ 1 ന് പുതിയ കൂട്ടുകാരെ ഹൃദ്യമായി സ്വീകരിച്ചു കൊണ്ട് തിരൂരങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷൻ കൗൺസിലർ സി.പി ഹബീബബഷിർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ .ഷൗക്കത്തലി മാസ്റ്റർ, ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും 9, 10 ക്ലാസുകളിലെ വിദ്യാർഥികളും ചേർന്ന് എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ഹൃദ്യമായ വരവേല്പ് നൽകി.

Full A+ ആദരിക്കൽ


വിജയഭേരി പ്രവർത്തനങ്ങൾക്ക് നൂറുമേനിത്തിളക്കം

വിജയഭേരി പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നതിന്റെ ഫലമായി 2021-22 വർഷത്തിലും എസ് എസ് .എൽ . സി പരീക്ഷക്ക് 100% വിജയം നേടാൻ സാധിച്ചു. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും 13 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് കിട്ടി.

18/6/22 ന് വിജയിച്ച എല്ലാ കുട്ടികളെയും സ്കൂളിൽ വെച്ച് ആദരിച്ചു. പ്രതിഭാ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്‍കൂളിന്റെ മുൻ പ്രിൻസിപ്പളുമായിരുന്ന എൽ കുഞ്ഞഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.അബ്‍ദുറഹിമാൻ കുട്ടി, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.മുഹമ്മദ് മാസ്റ്റർ, കെ.രാമദാസ് മാസ്റ്റർ തുടങ്ങിയവർ പ്രതിപ്രതിഭകൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർ പഠന സാധ്യതകളെക്കുറിച്ചും ഏകജാലക സംവിധാനത്തെ കുറിച്ചുമുള്ള ക്ലാസും സംഘടിപ്പിച്ചു.


ഉയർന്ന നിലവാരമുള്ള കുട്ടികളെയും താഴ്ന്ന നിലവാരമുള്ള കുട്ടികളെയും കണ്ടെത്തി. ഉയർന്ന നിലവാരമുള്ള കുട്ടികൾക്ക് NTSE ക്ലാസിന് തുടക്കം കുറിച്ചു.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും സാധിക്കുന്ന വിധം ക്ലാസുകൾ നൽകി.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ വർഷം സംഘടിപ്പിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

കൂടാതെ വൃക്ഷ തൈ നടീൽ മത്സരവും ഉണ്ടായിരുന്നു. എല്ലാ ദിവസവും 5 ചോദ്യങ്ങൾ നൽകി കുട്ടികളുടെ GK പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടി ജൂണിൽ തന്നെ SS ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ഓരോ മാസവും അതിൽ നിന്ന് ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ss quiz

കേരള ചരിത്ര ക്വിസ് (ARCHIVES )

ജൂലൈയിൽ നടന്ന കേരള ചരിത്ര ക്വിസ് (ARCHIVES ) സ്കൂൾ തല വിജയികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു. ടി. മമ്മദ് മാസ്റ്റർ,

എ.ടി. സൈനബ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്താ വായനാ മത്സരവും പരിശീലനവും സംഘടിപ്പിച്ചിരുന്നു. സബ് ജില്ലാ തല വാർത്താ വായന മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഹിസാന പി എന്ന വിദ്യാർഥിനി ഒന്നാം സമ്മാനം നേടി സ്കൂളിന്റെ അഭിമാനമുയർത്തി.

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്

അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപിച്ചു.9A ക്ലാസിലെ ഷാനൂഖ് എം സബ്ജില്ലാ ജില്ലാ മത്സരങ്ങളിലും വിജയം ആവർത്തിച്ചു.

Arabic club-Alif mega quiz- prize distribution

സ്വാതന്ത്ര്യ ദിനം

വിവിധ ക്ലബുകളുടെ സഹകരണത്തോടെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിൽ മത്സരവും സംഘടിപ്പിച്ചു .സ്വാതന്ത്ര്യ ദിനത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്ന് നിന്ന് ഇന്ത്യയുടെ ഭൂപട മാതൃക നിർമ്മിച്ചു.

freedom rally
Indiaoutline map by students

മലബാ൪ സമര ചരിത്രാന്വോഷണത്തിൻെറ ഭാഗമായി വിദ്യാർഥികൾ സമരപോരാളികളുടെ പിൻമുറക്കാരിലൊരിലൊരാളായ തിരൂരങ്ങാടിയിലെ പൊററയിൽ മുഹമ്മദലിസാഹിബുമായി സംസാരിച്ചു. മലബാ൪ സമര ചരിത്രാന്വോഷണത്തിൻെറ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾ മമ്പുറം സയ്യിദ് അലവി തങ്ങൾ താമസിച്ചിരുന്ന വീട് സന്ദർശിച്ചു

interview with freedom fighters
മലബാ൪ സമര ചരിത്രാന്വോഷണത്തിൻെറ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾ മമ്പുറം സയ്യിദ് അലവി തങ്ങൾ താമസിച്ചിരുന്ന വീട് സന്ദർശിച്ചു

സ്‍പോക്കൺ ഇംഗ്ലീഷ്

സ്കൂൾ വിട്ടതിനു ശേഷം നാലുമണി മുതൽ 5 മണി വരെ തുറന്ന അന്തരീക്ഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ സഹകരണത്തേടെ സ്‍പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു.കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാനുള്ള അവസരം ഒരുക്കി.

സ്‍പോക്കൺ ഇംഗ്ലീഷ് ക്ലാസ്
സ്‍പോക്കൺ ഇംഗ്ലീഷ് ക്ലാസ്

വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് (Little Kites )

സൈബർ സുരക്ഷാ ബോധവൽകരണം

സംസ്ഥാന സർക്കാറിൻെറ നൂറുദിന പരിപാടിയുടെ ഭാഗമായി അമ്മമാർക്ക് സൈബർ സുരക്ഷ ബോധവൽകരണ ക്ളാസ്സ് സംഘടിപ്പിചു. ലിറ്റിൽ കൈറ്റ്സ് ,ഐടി ക്ലബ്ബ് എന്നിവയുടെ സംയുകതാഭിമുഖ്യത്തിലാണ് അമ്മമാർക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകിയത്. ജൂൺ 29, ജൂലായ് 14, ജൂലാ 16 എന്നീ ദിവസങ്ങളിൽ OHSS ലെ 8,9,10 ക്ലാസ്സകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കാണ് പരിശീലനം നൽകിയത്.പുതിയ ലോകത്തെ അറിയൽ, സൈബർ ആക്രമണതെ പ്രതിരോധിക്കൽ, സൈബർ സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും വസ്തുതകൾ കണ്ടെത്തലും തുടങ്ങിയവയാണ് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ പരിശീലകരാവുന്ന പദ്ധതിയൂടെ ഉള്ളടക്കം.

5 സെഷണുകളിൽ ആയി 3 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനത്തിന് നമ്മുടെ സ്കൂളിലെ വിദ്യാർഥികളായ അൻസിൽ റഹ്മാൻ പി,മുത്തു അൽസാദാത്ത് , ഹിസാന പി, നഫീസത്തുൽ മിസ്രിയ കെ എന്നിവരായിരുന്നു നേതൃത്വം നൽകിയത്.

സൈബ൪ സുരക്ഷ ബോധവൽകരണ ക്ലാസ്സ്

ജൂലായ് 19 ന് തിരൂരങ്ങാടി ഒ.യു.പി സ്കൂളിൽ വെച്ച് സൈബ൪ സുരക്ഷ ബോധവൽകരണ ക്ലാസ്സ് നടന്നു ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

ജമീല ടീച്ചർ, ,യൂസഫ് സാർ (PITC),അബു മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ,നസീർ ബാബു മാസ്റ്റർ (SITC,OHSS) എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.


Young Innovators Meet(YIP)

Kerala Development and Innovators Strategic Council സംസ്ഥാനത്തെ യുവാക്കളിലും വിദ്യാർത്ഥികളിലും ക്രിയാത്മക കഴിവുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി മെച്ചപ്പെട്ട മേഖലകളിലേക്ക് നയിക്കുന്നതിനുള്ള ഒരു പദ്ധിയാണ് YIP.. ഇത് സംബന്ധിച്ച് പരിശീലനം OHSS Little Kites യൂണിൻെറ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യഥാക്രമം October 26,27 തിയതികളിലായി നൽകി.ഈ പരിപാടിക്ക് നമ്മുടെ സ്കൂളിലെ അധ്യാപകരായ ഡോ. ടി. റാഷിദ് , എം മുഹമ്മദ് ഷാഫി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ മാർച്ച് പാസ്ററിൽ Little Kites യൂണിറ്റും ശ്രദ്ദേയമായ പങ്കാളിത്തം നിർവഹിച്ചു.

ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനവുമായി സയൻസ് ക്ലബ്ബും എന‍ർജിക്ലബ്ബും

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഉപകരണ വിതരണം

ഓറിയന്റൽ ഹയർ‍സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെയും BRC യുടെയും നേതൃത്വത്തിൽ തൊഴിൽ പരിശീലനം ഡിസംബർ 23, 2023 (വെള്ളി) ആരംഭിച്ചു

കേടായ LED ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പരിശീലനം

പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എം.കെ ബാവസാഹിബ് നിർവ്വഹിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഉപകരണ വിതരണം തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.പി.ബാവ നിർവഹിച്ചു. സ്കൂൾ‍ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.


പ്ലസ് ടു പഠനം കഴിയുന്നതോടെ തൊഴിൽ പരിശീലനത്തിലൂടെ സ്വന്തമായ ഒരു വരുമാനമാർഗം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പ്രൊജെക്ട് ലക്ഷ്യമിടുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹെഡ് മാസ്റ്റർ ടി. അബ്‍ദുൽറഷീദ് മാസ്റ്റർ വ്യക്തമാക്കി.

led bulb repairing training for students

തൊഴിൽ പരിശീലന പരിപാടിയുടെ ആദ്യ ഭാഗമായി കേടായ LED ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പരിശീലനത്തിന് സ്കൂളിലെ തന്നെ അധ്യാപകനായ ടി. പി. റാഷിദ് മാസ്റ്റർ നേതൃത്വം നൽകി. ട്രെയിനർമാരായി കേടായ LED ലൈറ്റുകൾ നന്നാക്കുന്നതിൽ പ്രത്യേകം പരിശീലനം ലഭിച്ച സ്കൂളിലെ തന്നെ വിദ്യാർത്ഥികളായ നിഷാൻ. പി (ക്ലാസ് 10), മുഹമ്മദ് അസ്‌ലം എ (10), ഫസ്‌ലു (10), മുഹമ്മദ് ഫൈസൽ (ക്ലാസ് 9) എന്നിവരും പങ്കെടുത്തു. ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പരിശീലനത്തിൽ പങ്കെടുത്തു.