ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി
VIDEO-LINK-https://youtube.com/shorts/anHhw3eNf8c?si=hzUHsgxquQ6ecVX1
പ്രതിഭാദരം -2025

കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളേയും യു.എസ് എസ് നേടിയ വിദ്യാർഥികളേയും ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ നൽകി . ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കെ ജമീല ടീച്ചർ , സി ഷബീറലി മാസ്റ്റർ , വനജ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പരിസ്ഥിതി ദിനാചരണം-2025
ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ആർട്സ് ക്ലബ്ബിൻെറആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു - ഉപയോഗിച്ച കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെ പുനരുപയോഗപ്പെടുത്തുന്നതിൻെറ ഭാഗമായിട്ടാണ് ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചത് . ഭിന്നശേഷി വിദ്യാർഥികളും ബോട്ടിൽ ആർട്ടിൽ പങ്കാളികളായി ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്റർ , സ്പെഷ്യൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിന പോസ്റ്റർ / കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു

സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പോസ്റ്റർ, കൊളാഷ് നിർമ്മാണ മത്സാരം നടത്തി - കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ JRC ക്ലബ്ബിൻെറ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ സംഘടിപ്പിച്ചു. JRC അംഗങ്ങൾ എല്ലാ ക്ലാസുകളിലും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.കെ നിസാർ മാസ്റ്റർ , കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു.


സ്കൂൾ ഭൂമിത്രസേന , സകൗട്ട് & ഗൈഡ്സ് & റെയിഞ്ചേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ജാഫർ സാർ , ഹാരിഷ് ബാബു സാർ , എം.പി അലവി മാസ്റ്റർ , കെ സുബൈർ മാസ്റ്റർ , കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ , വനജ ടീച്ചർ , റുബീന ടീച്ചർ, സി.എച്ച് സുമൈറ ടീച്ചർ എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം

അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അറബിക് ഭാഷയിൽ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശിപ്പിച്ചു. പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി
റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി തിരൂരങ്ങാടി ഒ.എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് റിഷാദ് കെ.ടി , ഫാത്തിമ അൻഷ എം സി , ഷാമിർ മിർഷ , മുഹമ്മദ് മിദ്‌ലാജ് ടി എന്നിവർ വിജയികളായി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ , എസ് ഐ.ടി സി കെ നസീർ ബാബു മാസ്റ്റർ ,
എന്നിവർ വിജയികൾക്കുള്ള സർട്ടിഫിക്കേറ്റും മെമൻ്റേയും വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ കെ ജമീല ടീച്ചർ , ടി മമ്മദ് മാസ്റ്റർ , കൈറ്റ് മാസ്റ്റർ കെ. ഷംസുദീൻ , കൈറ്റ് മിസ്ട്രസ് പി റസീന എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
അണ്ടർ 14 ഫുട്ബാൾ ടീം സെലക്ഷനും പരിശീലനവും തുടങ്ങി

മികച്ച ഫുട്ബാൾ ടീമിനെ ഒരുക്കുന്നതിൻെറ ഭാഗമായി യതീംഖാന ഗ്രൗണ്ടിൽ വെച്ച് അണ്ടർ 14 ടീം സെലക്ഷനും പരിശീലനവും തുടങ്ങി . കായികാധ്യാപകൻ എം. സി ഇല്യാസ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ , പി ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
Video link_https://youtube.com/shorts/-bKptwnteLw?si=AjEV7Jxh2O1GZmS3
വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കമായി

പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണ നൽകി പഠന പ്രയാസങ്ങൾ ദൂരീകരിക്കുന്നതോടൊപ്പം പഠനത്തിൻ മികവ് പുലത്തുന്ന കുട്ടികളെ കണ്ടെത്തി ഇവർക്ക് പ്രത്യേക മെഡ്യൂൾ നൽകി പിയർ ഗ്രൂപ്പിസം ഗ്രാം സംവിധാനത്തിലൂടെ മറ്റു കുട്ടികളിലും മികച്ച റിസൽട്ട് നേടുകയെന്നതാണ് ലക്ഷ്യമിടുന്നത് - വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ , കെ ജമീല ടീച്ചർ , സ്പെഷ്യൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വായന ദിനത്തിൽ വീഡിയോ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് ടീം.


വായന ദിനത്തിൻ്റെ ഭാഗമായി ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് വിദ്യാർഥികളേയും അധ്യാപകരേയും ലൈബ്രറി പ്രവർത്തകരേയുംഉൾപ്പെടുത്തി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോ നിർമ്മിച്ചു.മികച്ച വായനക്കാരനായ ഹനീഫ ചെറുമുക്ക് , തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെ പത്ത് അധ്യാപകരും പത്ത് വിദ്യാർഥികളും ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർഷ , ദിൽനാസ് വി.പി , എന്നിവർ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ വീഡിയോ നിർമ്മാണത്തിന് നേതൃത്വം നൽകി.
Video Link-https://youtu.be/Yd9TJCEAyfY?si=vE_V9j_I7bjkR6DS
VIDEO -https://youtu.be/-alIF0AOSzI?si=058hGvzBrJPKK5er
English Reading Competition

വായന ദിനത്തോടനുബന്ധിച്ച് English ക്ലബ്ബിൻെറ നേതൃത്വത്തിൽ 8, 9 ക്ലാസിലെ കുട്ടികൾക്കായി English Reading Competition .സംഘടിപ്പിച്ചു. ഇരുപതോളം കുട്ടികൾ പങ്കെടുത്തു ഒമ്പതാം ക്ലാസിൽ നിന്നും Shazil Muhammed KP - 9F ഒന്നാം സ്ഥാനവും Muzammil 9D രണ്ടാം സ്ഥാനവും നേടി.എട്ടാം ക്ലാസിൽ നിന്നും Shamna N - 8B , Nasva M 8C എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി - കെ നസീർ ബാബു മാസ്റ്റർ, സി ഷബീറലി മാസ്റ്റർ , സി അഹമ്മദ് കുട്ടി മാസ്റ്റർ , പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
വായന ദിനത്തിൽ അറബിക് ഭാഷയിൽ സന്ദേശം നൽകി
അറബിക് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വായന ദിനത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ച് 10 D ക്ലാസിലെ ലദ്ന അറബിക് ഭാഷയിൽ സന്ദേശം നൽകി. പി. ഫഹദ് മാസ്റ്റർ , സി.കെ അബ്ദുൽ ഖാദർ മാസ്റ്റർ , ഒ പി അനീസ് ജാബിർ മാസ്റ്റർ , പി ജൗഹറ ടീച്ചർ , സി റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Video link- https://youtube.com/shorts/abSYEtSx8jM?si=-w6qPihX5r_UGLNo
Peptalk - Daily Motivational videos - പ്രദർശനം ഉദ്ഘാടനം ചെയ്തു
24-06-25



മലപ്പുറം ജില്ലാ പഞ്ചയത്ത് വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന Daily Motivational videos - Pep talk ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെ എല്ലാ ക്ലാസുകളിലും പ്രദർശനം ആരംഭിച്ചു . ഈ പദ്ധതിയുടെ ഉദ്ഘാടനം 24-6-25 ന് ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ , വിജയഭേരി കോർഡിനേറ്റർ എസ് ഖിളർ മാസ്റ്റർ , എസ് ഐ ടി സി കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റ സീന ടീച്ചർ , സി ഷബീറലി മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഒമ്പതാം ക്ലാസ് വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഒമ്പതാം ക്ലാസിലെ വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി Assesment Test നടത്തി. വിജയഭേരി കോർഡിനേറ്റർ എം.പി അലവി മാസ്റ്റർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് പരീക്ഷ നടത്തി
25 -6 - 2025


2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി KITE നിർദ്ദേശിച്ച ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു - 176 കുട്ടികൾ റജിസ്റ്റർ ചെയ്ത പരീക്ഷയിൽ 172 കുട്ടികൾ പങ്കെടുത്തു. എട്ടാം ക്ലാസിലെ ആകെയുള്ള കുട്ടികളുടെ 60 % ത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. പരപ്പനങ്ങാടി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ഈ വിദ്യാലയത്തിലാണ്. എസ് ഐ.ടി.സി നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്റർ , പി. റസീന ടീച്ചർ , എം.കെ നിസാർ മാസ്റ്റർ, എം.പി റംലാ ബീഗം ടീച്ചർ, കെ സുബൈർ മാസ്റ്റർ , പി. ഹബീബ് മാസ്റ്റർ , സി റംല ടീച്ചർ എന്നിവർ പരീക്ഷക്ക് ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു
ലഹരി വിരുദ്ധ വീഡിയോ പ്രദർശിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് ടീമും സോഷ്യൽ സയൻസ് ക്ലബ്ബും.


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻെറസഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ വീഡിയോ നിർമ്മിച്ച് പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കൈറ്റ് മെൻ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , സി ആമിന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർ ഷ , ദിൽനാസ് വി.പി , മുസമ്മിൽ കെ.വി എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം


സോഷ്യൽ സയൻസ് ക്ലബ്ബിൻെറനേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , സി ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
പോസ്റ്റർ നിർമ്മാണ മത്സര വിജയികൾ
1st -Muhammed Khaleel 10A ,2nd- Sibna Parveen EV 10B, 3rd- Habeeb Rahman 10B,, 3rd- Fathima Nidha 10D
video കാണാം. - https://youtube.com/shorts/1g3XIqUx9hE?si=ipu6dKptPO-mQVft
ലിറ്റിൽ കൈറ്റ്സ് - അനിമേഷൻ ക്ലാസ് നടത്തി.

27-6 - 25( ശനി)
ഒമ്പതാം ക്ലാസിലെ ലിറ്റിസ് കൈറ്റ്സ് അംഗങ്ങൾക്കായി റുട്ടീൻ ക്ലാസിൻ്റെ ഭാഗമായി അനിമേഷൻ ക്ലാസ് നടത്തി. കൈറ്റ് മെൻ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ ക്ലാന്നുന്നു
സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ Under 17 Football Team Selection നത്തി.


യതീംഖാന ഗ്രൗണ്ടിൽ വെച്ച് നടന്ന സെലക്ഷന് ഹെഡ് മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ , പി. ഫഹദ് മാസ്റ്റർ , ഓഫീസ് അസിസ്റ്റൻ്റ് എ. ഉസ്മൻ എന്നിവർ നേതൃത്വം നൽകി
SSLC നൂറുശതമാനം വിജയത്തിനും PEP TALK @ Class room മികവിനും വിജയഭേരി അവാർഡ്


കഴിഞ്ഞ SSLC പരീക്ഷയിൽ 100 ശതമാനം വിജയം നേടിയതിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിൽ വരുത്തിയ PEP TALK @ Classroom ഒന്നാം സ്ഥാനം നേടിയതിനുമുള്ള ഉപഹാരങ്ങൾ മലപ്പുറം ജില്ലാ പഞ്ചായത്ത് അധ്യക്ഷയിൽ നിന്നും മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , കഴിഞ്ഞ വർഷത്തെ വിജയഭേരി കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ എന്നിവർ സ്വീകരിച്ചു.
ക്ലാസ് പി.ടി എ സംഘടിപ്പിച്ചു


9, 10 ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം 3 -7 -2025 ന് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , വിജയഭേരി കോർഡിനേറ്റർമാരായ , എം.പി അലവി മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ എന്നിവർ ക്ലാസുകളിലെത്തി രക്ഷതിക്കാൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി
വിദ്യാരംഗം കലാസഹിത്യവേദി ഉദ്ഘാടനവും ബഷീർ ദിനാചരണവും സംഘടിപ്പിച്ചു.


4-7-25-സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. തിരൂരങ്ങാടി SSMO ITE അധ്യാപകനും പാവനാടക കലാകാരനുമായ കെ.ടി ഹനീഫ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. ഹനീഫ മാസ്റ്റർ ബഷീറിൻ്റെ പൂവൻ പഴം എന്ന കഥയെ അടിസ്ഥാനമാക്കി കെ.ടി ഹനീഫ മാസ്റ്റർ പാവനാടകം അവതരിപ്പിച്ചു. കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ , കെ ഷംസുദ്ധീൻ മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , വനജ ടീച്ചർ എന്നിവർ സംസാരിച്ചു . വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ടി മമ്മദ് മാസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി.
വീഡിയോ കാണാം-https://youtube.com/shorts/8oHK26pMO7E?si=nwAeFH7n0QoYY7cA
ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി ബഷീർ മാല അവതരിപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് എം.എൻ കാരശ്ശേരി രചിച്ച ബഷീർ മാല അവതരിപ്പിച്ചു. വിദ്യാരംഗം കൺവീനർ ടി മമ്മദ് മാസ്റ്റർ കുട്ടികൾക്ക് പരിശീലനം നൽകി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നടത്തി
വീഡിയോ കാണാം-https://youtube.com/shorts/FwvF1q4d4YE?si=A3AdfxxT2dA0QUtB
അണ്ടർ 14 ഷട്ടിൽ ബാഡ്മിൻ്റൺ , ചെസ് എന്നിവയിൽ സെലക്ഷൻ നടത്തി.

ജൂലൈ- 5 -ശനി - അണ്ടർ 14 ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ബാഡ്മിൻ്റൺ ടീം സെലക്ഷൻ നടത്തി. ചെസ്മത്സരവും സെലക്ഷനും സംഘടിപ്പിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ നേതൃത്വം നൽകി.
വീഡിയോ കാണാം-https://youtube.com/shorts/lTS-hvBERDw?si=LSzCuTRb0Q6JlU0O
CHESS-വീഡിയോ കാണാം-https://youtube.com/shorts/v9FN5YDbQqA?si=Is5YsTlWkxXCHnaY
മികച്ച ക്ലാസിനും മികച്ച വിദ്യാർഥികൾക്കും ആദരം


ജൂൺ മാസത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി മികച്ച ക്ലാസിനും കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി. സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രഖ്യാപനവും സമ്മാനദാനവും നിർവ്വഹിച്ചു. ജൂൺ മാസത്തെ മികച്ച ക്ലാസിനുള്ള സർട്ടിഫിക്കറ്റ് ക്ലാസ് ടീച്ചർ കെ.എം റംല ടീച്ചറും ക്ലാസ് ലീഡേഴ്സും ഏറ്റുവാങ്ങി.
English Handwriting Training Programme


The inauguration ceremony of the English Handwriting Training Program me was successfully held on 04 july 2025. The programme aims to improve legibility and fluency in English handwriting among students, enhance presentation skills, foster a love for neat writing.
The ceremony commenced with a warm welcome address by Mr.C Shabeerali, the English club convenor. Headmaster KK Usman delivered an inspiring inaugural speech, emphasizing the benefits of neat handwriting, its impact on communication. He formally declared the English Handwriting Training Program open..P Abdussamad,K Naseer Babu and C Ahammed Kutty Felicitated the function .
എട്ടാം ക്ലാസ്-PTA മീറ്റിംഗ് സംഘടിപ്പിച്ചു

എട്ടാം ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം S -7 -2025 ന് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , വിജയഭേരി കോർഡിനേറ്റർ കെ ജമീല ടീച്ചർ എന്നിവർ ക്ലാസുകളിലെത്തി രക്ഷതിക്കാൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി
സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ സ്ഥാനാർഥികളിൽ നിന്നും നോമിനേഷൻ സ്വീകരിച്ചു തുടങ്ങി

2025 വർഷത്തെ സ്കൂൾ സ്കൂൾ പാർലമെൻ്ററി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സ്കൂൾ ഇലക്ഷൻ കമ്മീഷണർ ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ മുമ്പാകെ നോമിനേഷൻ സമർപ്പിച്ചു.
പാർലമെൻ്ററി ക്ലബും ലിറ്റിൽകൈറ്റ്സ് ക്ലബും ചേർന്ന് ജൂലൈ 26 നാണ് ഇലക്ഷൻ നടത്തുന്നത്.
അണ്ടർ 15 , അണ്ടർ 17 ഫുട്ബോൾ ടീമുകളുടെ ഫൈനൽ സെലക്ഷൻ


അണ്ടർ 15 , അണ്ടർ 17 ഫുട്ബോൾ ടീമുകളുടെ ഫൈനൽ സെലക്ഷൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. രാവിലെ 9.30 ന് ആരംഭിച്ച സെലക്ഷൻ ഉച്ചയ്ക്ക് 12 .30 ന് അവസാനിച്ചു. (യതീംഖാന കോമ്പൗണ്ട് ) . കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ നേതൃത്വം നൽകി.
ലോക ജനസംഖ്യാ ദിനത്തിൽ ജനസംഖ്യാ ചാർട്ട് പ്രദർശനം

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങൾ തയ്യാറാക്കിയ ജനസംഖ്യാ ചാർട്ട് പ്രദർശിപ്പിച്ചു.
Meet the candidates പരിപാടി സംഘടിപ്പിച്ചു.
സ്കൂൾ പാർലമെൻ്റ് ഇലക്ഷന് മുന്നോടിയായി സ്ഥാനാർഥികൾ വിദ്യാർഥികളുമായി സംവദിച്ചു. എ.ടി സൈനബ ടീച്ചറും ട്രൈനീടീച്ചേഴ്‍സായ ഹിബ ജാസ്മീൻ, സിൻസിയ, ജർഷിന , മാജിദ , ഷഹസിൻ , ഷഹസാദി എന്നിവർ നേതൃത്വം നൽകി.
സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

ജൂലൈ 17 - ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ ,സി. ആമിന ടീച്ചർ, ട്രൈനീ ടീച്ചേഴ്സായ ഹിബ ജാസ്മീൻ , ഷിൻസിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു.
കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിക്ക് ഡിജിറ്റൽ വായനക്ക് ടാബ് നൽകി

കാഴ്ച പരിമിതിയുള്ള ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ സ്കൂളിലെ ഹെഡ്മാസ്റ്ററും, സ്പെഷൽ എജ്യൂക്കേറ്റർ അധ്യാപിക വനജ ടീച്ചറും യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് കുട്ടിയുടെ അവസ്ഥ ബോധ്യപ്പെടുത്തിയതിൻ്റെ ഫലമായി യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകർ കുട്ടിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനായി ഡിജിറ്റൽ വായന സൗകര്യം ഒരുക്കിക്കൊണ്ട് പുതിയ ടാബ് ഇന്ന് സ്കൂളിലെത്തി പ്രധാനധ്യാപകൻ ഉസ്മാൻ മാസ്റ്റർക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൾ ഒ. ഷൗക്കത്ത് മാസ്റ്റർ യുണിറ്റി ഫൗണ്ടേഷൻ ഭാരവാഹികളായ ഇസ് മാഇൽ കൂളത്ത്,ഫൈസൽ സമീൽ, അമർ മനരിക്കൽ, മുനീർ കൂർമത്ത്, ഇസ്ഹാഖ് തോട്ടുങ്ങൽ, ടി.മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എം.പി.അലവി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
വീഡിയോ കാണാം - https://youtu.be/otmByPZ-hgY?si=LMnqGQvMPmq_4c-R
YIP - Orientation Class ന്ധഘടിപ്പിച്ചു.

18-7-25 സയൻസ് ക്ലബ്ബിൻെറആഭിമുഖ്യത്തിൽ Inspire Award - 2025 , Young Innovative Programme - സംഘടിപ്പിച്ചു.
വിദ്യാർഥികളിൽ നൂതനാശയങ്ങൾ വളർത്തി പുതിയ സംരംഭങ്ങൾക്ക് നേതൃത്വം നൽകുക എന്ന ആശയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ഡോ. ടി.പി റാഷിദ് മാസ്റ്റർ ഓറിയൻ്റേഷൻ ക്ലാസിന് നേതൃത്വം നൽകി.
വാങ്മയം - ഭാഷാ പ്രതിഭ പരീക്ഷ നടത്തി.


മലയാള ഭാഷയിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വാങ്മയം പരീക്ഷയുടെ സ്‌കൂൾതല പരീക്ഷ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി. മമ്മദ് മാസ്റ്റർ , കെ ഷംസുദീൻ മാസ്റ്റർ , ട്രൈനീ ടീച്ചേഴ്സായ ഹിബ ജാസ്മീൻ ,ഷഹസിൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. .മത്സരത്തിൽ 9G ക്ലാസിലെ ആമിന ഷഹാദ കെ.പി , 10B ക്ലാസിലെ അൻഷിദ എൻ പി എന്നിവർ സബ്ജില്ലാ തല മത്സരത്തിലേക്ക് അർഹത നേടി.
ബാഡ്മിൻൺ , ചെസ്, വോളിബോൾ ടീം സെലക്ഷനും പരിശീലനവും


July 19 - ശനി കായിക മേഖലയിൽ സ്കൂളിൻ്റെ നേട്ടങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ വിവിധ ഗെയിംസുകളിൽ നടക്കുന്ന പരിശീലനപരിപാടികളിൽ Under 17 -ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ബാഡ്മിൻ്റെൺ ടീം സെലക്ഷൻ , വോളിബോൾ ടീം സെലക്ഷനും നടന്നു. ചെസ്സ് പരിശീലനത്തിനു കുട്ടികൾ എത്തിയിരുന്നു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ എന്നിവർ മത്സരങ്ങൾക്കും പരിശീലനത്തിനും നേതൃത്വം നൽകി.

ശാസ്ത്ര ക്വിസ് 2025


കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ശാസ്ത്ര ക്വിസ് 2025ന്റെ സ്കൂൾതല മത്സരം സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു .ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു സയൻസ് ക്ലബ്ബ് കൺവീനർ ഡോക്ടർ ടി പി റാഷിദ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ, അധ്യാപക വിദ്യാർത്ഥികളായ ശഹസിൻ , മാജിദ ,ജർഷീന എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. ഫസിൻ പി ഒ എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി 'ഹയ ഹസ്ബി കെ കെ ,ആമിന ഷഹാദ കെ പി എന്നിവർ രണ്ടാം സ്ഥാനവും ഫാത്തിമ ഹന്ന സി എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി
വായനോത്സവം സംഘടിപ്പിച്ചു.


കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിൻ്റെ ഭാഗമായി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി മമ്മദ് മാസ്റ്റർ , കെ ഷംസുദ്ധീൻ മാസ്റ്റർ , കെ നസീർ ബാബു മാസ്റ്റർ , എം.സി ഇല്യാസ് മാസ്റ്റർ , അധ്യാപക വിദ്യാർഥികളായ ജർഷിന ,, ഷഹസാദി എന്നിവർ മത്സരം നിയന്ത്രിച്ചു. മത്സരത്തിൽ ഫസിൻ പി.ഒ - 10A , നിഹ്‌മ വി.പി - 10D, ലിദാൻ മുഹമ്മദ് കെ.ടി - 8 B എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
നേത്രപരിശോധന ക്യാമ്പ്


തിരൂരങ്ങാടി ലയൺസ് ക്ലബ്ബിൻെറ സഹകരണത്തോടെ എം.കെ എച്ച് ഹോസ്പിറ്റൽ നേത്രരോഗ വിഭാഗം സ്കൂളിലെ കുട്ടികൾക്ക് കണ്ണ് പരിശോധന നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി ഷാജു ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ്ബ് പ്രതിനിധികളും സ്കൂൾ സ്പെഷൽ എഡ്യൂക്കേറ്റർ വനജ ടീച്ചറും ആശംസകൾ നേർന്ന് സംസാരിച്ചു. മാനേജർ എം.കെ ബാവ സാഹിബ് ക്യാമ്പ് സന്ദർശിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളുടേയും കണ്ണ് പരിശോധന നടത്തി. കാഴ്ച പ്രശ്നമുള്ള കുട്ടികളെ കൂടുതൽ പരിശോധനക്കായി എം.കെ എച്ച് ഡോക്ടർക്ക് റഫർ ചെയ്തു.
Video കാണാം : https://youtube.com/shorts/ibCxAmRYA50?si=o49TJOtVsO_DIExf
രക്ഷിതാക്കൾക്ക് LED ബൾബ് റിപ്പയറിംഗ് പരിശീലനം നൽകി


എനർജി ക്ലബ്ബാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് LED റിപ്പയറിംഗിൽ പരിശീലനം നൽകി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എനർജി ക്ലബ്ബ് കൺവീനർ ഡോ ടി.പി റാഷിദ് മാസ്റ്ററുടെ നേതൃത്വത്തിൽ എനർജി ക്ലബ്ബാംഗങ്ങളാണ് പരിശീലനം നൽകിയത്. പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് വിതരണം ചെയ്തു . ചടങ്ങിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്ററും പങ്കെടുത്തു.
ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു.


23-7 - 25 - ഈ വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിൻ്റെ പ്രവർത്തനോത്ഘാടനം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. തിരൂരങ്ങാടി SSMO ITE പ്രിൻസിപ്പാൾ യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ , പി റസീന ടീച്ചർ , പി ഹബീബ് മാസ്റ്റർ ,പി നസീക് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടന്നു.
26 -7- 2025


2025 വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻേറയും സ്കൂൾ പാർലമെൻ്ററി ക്ലബ്ബിൻേറയും സംയുക്താഭിമുഖ്യത്തിൽ 26-7-2025 ന് നടന്നു. മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ചാണ് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് - പോളിംഗ് ഓഫീസർമാരായ കുട്ടികൾക്ക് OFFICIAL ബാഡ്ജുകളും അധ്യാപകർക്ക് OBSERVER ബാഡ്ജുകളും ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ Inkscape Software ഉപയോഗിച്ച് ഡിസൈൻ ചെയ്തിരുന്നു. രാവിലെ 10.30 ന് തുടങ്ങിയ ഇലക്ഷൻ ഉച്ചയ്ക്ക് 1.30 ന് അവസാനിച്ചു. രണ്ടു ബൂത്തുകളിലായിട്ടായിരുന്നു വോട്ടെടുപ്പ് .


തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ , മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ , പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ പ്രിൻസിപ്പാൾ ഒ ഷൗക്ക ത്തലി മാസ്റ്റർ തുടങ്ങിയവർ ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എത്തിയിരുന്നു. രണ്ടു മണിക്ക് നടന്ന കൗണ്ടിംഗ് വേളയിൽ സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് മുഖ്യാതിഥിയായി പങ്കെടുത്തു - തെരഞ്ഞെടുക്കപ്പെട്ട പത്തു പേർക്ക് എം.കെ ബാവ സാഹിബ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. പതിനേഴ് സ്ഥാനാർഥികൾ മത്സരിച്ച സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ 10B ക്ലാസിലെ അൻഷിദ എൻ.പി , 9A ക്ലാസിലെ ത്വൽഹ മുഷ്ഫിഖ് , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി - വിജയിച്ച സ്ഥാനാർഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഹാരാർപ്പണം നടത്തി.
Video കാണാം : https://youtu.be/0Rn4oPtE5DI?si=jb_8bO9OaJ88304_
NMMS പരീക്ഷാ പരിശീലനത്തിനു മുന്നോടിയായി സ്ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു.


29-7-25 :എട്ടാം ക്ലാസ് വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി NMMS പരീക്ഷ പരിശീലനത്തിൻ്റെ ഭാഗമായി എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്ററും എസ് ആർ ജി കൺവീനറുമായ കെ ജമീല ടീച്ചർ പരീക്ഷക്ക് നേതൃത്വം നൽകി.
Video കാണാം https://youtube.com/shorts/UX26kKhsW-w?si=Lwyh2ogSnk_j1dG7
ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.


ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി ലിറ്റിൽകൈറ്റ്സും സോഷ്യൽ സയൻസ് ക്ലബ്ബും ചേർന്ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി .ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ , എസ് ഐ.ടി സി കെ നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ സോഷ്യൽ സയൻസ് അധ്യാപകരായ ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , ആമിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിദ്യാർഥികൾ Inkscape , Scribus , GIMP , LibreOffice writer തുടങ്ങിയ വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് പോസ്റ്ററുകൾ തയ്യാറാക്കിയത് - 10A ക്ലാസിലെ മുഹമ്മദ് ഖലീൽ ഒന്നാം സ്ഥാനം നേടി , 1OD ക്ലാസിലെ മുഹമ്മദ് സഹൽ , 10A ക്ലാസിലെ റീമ എം.വി എന്നിവർ രണ്ടാം സ്ഥാനവും 10D ക്ലാസിലെ മുഹമ്മദ് ഷാമിൽ , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ മൂന്നാം സ്ഥാനവും നേടി
VIDEO LINK: https://youtube.com/shorts/h7Qt9KmrEZU?si=QrRoU3rQcjaFw1BN
തിരൂരങ്ങാടി SSMO ITE (Institute of Teacher Education ) യിലെ മുഴുവൻ ലാപ്ടോപുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 version Install ചെയ്തു.


തിരൂരങ്ങാടി SSMO ITE (Institute of Teacher Education ) യിലെ മുഴുവൻ ലാപ്ടോപുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 version Install ചെയ്തു. ITE പ്രിൻസിപ്പാൾ യു ഷാനവാസ് മാസ്റ്റർ Installation ഉദ്ഘാടനം ചെയ്തു. SITC കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റ സീന ടീച്ചർ എന്നിവർ Installation വേണ്ട നിർദ്ദേശങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എ ഹബീബ് റഹ്മാൻ , സാമിർ മിർസ , അഫ്‌ലഹ് എം.പി, നിഹാൽ കെ , ഷഹബാസ് , അൻഷിദ എൻ.പി , ഫൈഹ കെ.കെ , നിദ ഫാത്തിമ , ഇസ ഫാത്തിമ തുടങ്ങിയവർ ഇൻസ്റ്റലേഷൻ പ്രോഗ്രാമിൽ പങ്കെടുത്തു.
അറബിക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.

ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അറബിക് ക്ലബ്ബ് ഉദ്ഘാടനം എച്ച് .എം ഉസ്മാൻ മാസ്റ്റർ നിർവഹിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അറബി കലാമേളകളിൽ സംസ്ഥാന തലങ്ങളിൽ മികവ് നേടിയ ഡോക്ടർ റിസ് വാൻ മുഖ്യാതിഥിയായി.ക്ലബ്ബ് കൺവീനർ അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ 10 B ക്ലാസിലെ ഫൈഹ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അലവി മാസ്റ്റർ, അറബി അധ്യാപകരായ ജൗഹർ ടീച്ചർ ,അനീസ് ജാബിർ മാസ്റ്റർ,റംല ടീച്ചർ ,ഫഹദ് മാസ്റ്റർ 10 C ക്ലാസിലെ റിഫ ഫാത്തിമ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. 8E ക്ലാസിലെ ഫാത്തിമ ഹന്ന മനോഹരമായ അറബി ഗാനം ആലപിച്ചു.പരിപാടിയെ ആദ്യം മുതൽ അവസാനം വരെ ആങ്കർ ചെയ്തത് 10B ക്ലാസിലെ അൻഷിദ ,9 C ലെ ഫെല്ല പി ഓ ആയിരുന്നു.10D ക്ലാസിലെ നിഹ് മ വി പി പരിപാടിക്ക് നന്ദി അർപ്പിച്ചു.
VIDEO കാണാം - https://youtube.com/shorts/acQD0Xvv7tk?si=DwWLHY60QnM0_EDj
സ്കൂൾ Radio FM - SRFM - 19009 മൂന്നാം വാരം പിന്നിട്ടു.
സ്കൂളിലെ കുട്ടികളുടെ സർഗാത്മകത വളർത്താനും അവരിൽ ആസ്വാദനത്തോടൊപ്പം ചിന്തയും വളർത്താൻ ആരംഭിച്ച SR FM 19009 - മൂന്നാം വാരം പിന്നിട്ടു. ആദ്യ എപ്പിസോഡ് സ്കൂൾ മാനേജർ എം.കെ ബാവയുടെ ഉദ്ഘാടന പ്രഭാഷണത്തോടെ തുടക്കം കുറിച്ചു .സ്കൂൾ പൂർവ വിദ്യാർഥികളും പ്രശസ്ത ഗായകരുമായ കെ.ടി അബ്ദുൽ ഹഖ് , സമീറലി പതിനാറുങ്ങൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും എപ്പിസോഡിലെ അതിഥി ഗായകരായി എത്തി - ക്ലാസ് അടിസ്ഥാനത്തിലാണ് ചുമതലകൾ നൽകിയിട്ടുള്ളത് 10 A , 10B ക്ലാസുകൾ പരിപാടികൾ അവതരിപ്പിച്ചു - വരും വാരങ്ങളിൽ മറ്റു ക്ലാസുകളും അവതരിപ്പിക്കും
കാണാം കേൾക്കാം
https://youtu.be/JKLLwuVRmb0?si=vk7eRNQybXwW2Ejl
https://youtu.be/MqCEYWDZRbw?si=8YPAb8_RuR8d0naX
https://youtu.be/Mt6u8RBHuvs?si=VmACY0mqUyLZf3Uu
ദേശഭക്തി ഗാനാലാപന മത്സരം

സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സോസോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു .10A ക്ലാസ് ഒന്നാം സ്ഥാനം നേടി ,10 ബി ക്ലാസ് രണ്ടാം സ്ഥാനവും 8E ക്ലാസ് മൂന്നാം സ്ഥാനവും നേടി .ടി മമ്മദ് മാസ്റ്റർ, ടി പി അബ്ദുൽ റഷീദ് മാസ്റ്റർ ,സി ആമിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
ഓറിയൻ്റൽ സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അഭിമാന നിമിഷങ്ങൾ.

തിരൂരങ്ങാടി:
ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം ദേശാഭിമാനവും ദേശീയ ഏകതയും നിറഞ്ഞ അന്തരീക്ഷത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ കൊടിയത്തൂർ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ ദേശഭക്തിഗാനങ്ങളും ദേശസ്നേഹ പ്രസംഗങ്ങളും നിറഞ്ഞു. മുസ്തഫ ചെറുമുക്ക്
പി. ഇസ്മായിൽ,ഷംസുദ്ധീൻ കാനാഞ്ചേരി,ഹാരിഷ് ബാബു, എം.പി.അലവി,എസ് ഖിളർ , ഡോ: ടി.പി. റാഷിദ്, പി. ഹബീബ്, പി.ഫഹദ്, കെ. റംല, പി.റസീന, കെ.വനജ, എൻ.എസ്.എസ്, സ്കൗട്ട്സ് & ഗൈഡ്സ്, റൈഞ്ചേഴ്സ്, ജെ.ആർ സി അംഗങ്ങൾ നേതൃത്വം നൽകി.
സ്വാതന്ത്ര്യ ദിനം ഭിന്ന ശേഷി കുട്ടികൾക്കൊപ്പം ആഘോഷിച്ച് ഒ എച്ച് എസ് എസ് തിരൂരങ്ങാടിയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ


തിരൂരങ്ങാടി : സ്വാതന്ത്ര്യദിനത്തിൽ പരപ്പനങ്ങാടി സബ്ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത ഭിന്ന ശേഷി വിദ്യാർഥികൾക്കായി സ്കൂൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പതാക നിർമ്മാണത്തിൽ പ്രത്യേക പരിശീലനം നൽകി. തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി നിഷ പന്താവൂർ , പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ മാസ്റ്റർ , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി , പി റസീന ടീച്ചർ, സ്പെഷ്യൽ എജ്യൂക്കേറ്റർ വനജ ടീച്ചർ എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സ്വാതന്ത്ര്യ ദിനം - ഭിന്ന ശേഷി കുട്ടികൾക്ക് LED ബൾബ് റിപ്പയറിംഗിൽ പ്രത്യേക പരിശീലനം നൽകി.


തിരൂരങ്ങാടി : സ്വാതന്ത്ര്യദിനത്തിൽ പരപ്പനങ്ങാടി സബ്ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത ഭിന്ന ശേഷി വിദ്യാർഥികൾക്കായി സ്കൂൾ എനർജി ക്ലബ്ബാംഗങ്ങളുടെ നേതൃത്വത്തിൽ LED ബൾബ് റിപ്പയറിംഗിൽ പ്രത്യേക പരിശീലനം നൽകി. തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി നിഷ പന്താവൂർ , പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ മാസ്റ്റർ , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, , ഡോ ടി.പി റാഷിദ് മാസ്റ്റർ , സ്പെഷ്യൽ എജ്യൂക്കേറ്റർ വനജ ടീച്ചർ എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം
ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു


ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീമിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പൂക്കള നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു - പത്താം ക്ലാസിൽ നിന്നും 10A ,10 B , 10C ,10E എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒമ്പതാം ക്ലാസിൽ നിന്നും 9A, 9B എന്നീ ക്ലാസുകൾ വിജയികളായി .എട്ടാം ക്ലാസിൽ നിന്നും 8F, 8E, എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ 8A ക്ലാസ് മൂന്നാം സ്ഥാനവും നേടി - മത്സരങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്ററും പി റസീന ടീച്ചറും നേതൃത്വം നൽകി.
VIDEOLINK:
https://youtube.com/shorts/HNnUMi0CMy4?si=awyZyycOm7eB4BBh
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് 16-9 -25 ന് ഐ.ടി ലാബിൽ വെച്ച് ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, SRG കൺവീനർ കെ ജമീല ടീച്ചർ, SITC കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ സംസാരിച്ചു.
മാസ്റ്റർ ട്രൈനർ വി.വി മ ഹേഷ് മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസും നടന്നു.
VIDEO LINK:
https://youtube.com/shorts/Oqm-WSO0oyo?si=TIZ8pUIDn4XPRXI7
സ്കൂൾ സ്പോർട്സ് മീറ്റ് - ഓറിയൻ്റൽ ഡാഷ് സോൺ -2 k25 - സംഘടിപ്പിച്ചു.


ഈ വർഷത്തെ സ്കൂൾ സ്പോർട്സ് മീറ്റ് സെപ്തംബർ 17, 18 തീയ്യതികളിൽ യതീം ഖാന ഗ്രൗണ്ടിൽ വെച്ച് നടന്നു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസമാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി .കൺവീനർ എം.സി ഇല്യാസ് മാസ്റ്റർ നന്ദി പറഞ്ഞു. വീറും വാശിയും നിറഞ്ഞ മത്സരത്തിനൊടുവിൽ ബ്ലൂഹൗസ് ഒന്നാം സ്ഥാനം നേടി.
ഫ്രീഡം ഫെസ്റ്റ് ആചരിച്ചു

ലിറ്റിൽകൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 21 മുതൽ സെപ്തംബർ 29 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ freedom software ഫെസ്റ്റ് ആചരിച്ചു.
Ubuntu 22.04 version - Installation , റോബോർട്ടിക് പ്രത്യേക പരിശീലനം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു
video link
https://youtube.com/shorts/_uv9xo1NjgA?si=qxNDh4zr8EOl3GT6
സ്കൂൾ ശാസ്ത്രാത്സവം നടത്തി


സ്‌കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ശാസ്ത്ര- ഗണിത ശാസ്ത്ര - ഐ.ടി -പ്രവൃത്തി പരിചയ മേളയിൽ മത്സരങ്ങൾ നടത്തി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ മേള ഉദ്ഘാടനം ചെയ്തു വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾക്ക് എം.പി റംലാ ബീഗം ടീച്ചർ ,ടി. പി റാഷിദ് മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ , കെ ഷംസുദ്ദീൻ മാസ്റ്റർ, എ.ടി സൈനബ ടീച്ചർ , സി ആമിന ടീച്ചർ , പി വനജ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി
സ്കൂൾ കലോത്സവം - Artopia 2 K25 -വർണാഭമായി നടന്നു


ഒക്ടോബർ 6, 7 തീയ്യതികളിലായി നടന്ന ഈ വർഷത്തെ സ്കൂൾ കലോത്സവം Artopia - 2 k25 മാനേജർ എം.കെ ബാവ സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായിക സുറുമി വയനാട് മുഖ്യാതിഥിയായി പങ്കെടുത്തു. തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ , ഡിവിഷൻ കൗൺസിലർ സി.പി ഹബീബ ബഷീർ , പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ , കലോത്സവത്തിൻ്റെ കൺവീനർമാരായ യു.ടി അബൂബക്കർ മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. മത്സരങ്ങളെല്ലാം തനിമയോടെ അവതരിപ്പിക്കാൻ വിദ്യാർഥികൾ ശ്രമിക്കുകയും ചെയ്തു.
സൽമാനുൽ ഫാരിസിന് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു.

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഭിന്ന ശേഷിക്കാരനായ സൽമാനുൽ ഫാരിസിന് ജന്മദിനത്തിൽ കൂട്ടുകാർ ചേർന്ന് ഇലക്ട്രിക് വീൽ ചെയർ സമ്മാനിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് പണം സ്വരൂപിച്ചാണ് വീൽചെയർ വാങ്ങിയത് . മാനേജർ എം.കെ ബാവ സാഹിബ് സൽമാനുൽ ഫാരിസിന് വീൽചെയർ കൈമാറി. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ , ഡിവിഷൻ കൗൺസിലർ സി.പി ഹബീബ ബഷീർ , പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ
സൽമാനുൽ ഫാരിസ് സഹായ നിധി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ , പി.ടി എ എക്സിക്യൂട്ടീവ് മെമ്പർ സി.പി നസ്റുളള ശരീഫ് എന്നിവരും മറ്റ് അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു
സബ്ജില്ലാ ശാസ്ത്രോത്സവം - വിജയാഹ്ലാദ പ്രകടനം നടത്തി


പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 590 പോയിൻ്റുകൾ നേടി ഓവറോൾ കിരീടം നേടിയ ഒ.എച്ച് എസ് എസ് തിരൂരങ്ങാടി ഹൈസ്കൂൾ - ഹയർ സെക്കണ്ടറി ശാസ്ത്ര വിഭാഗങ്ങളിൽ ഒന്നാമതെത്തി ഹയർ സെക്കണ്ടറി ഐ.ടി മേളയിലും സാമൂഹ്യ ശാസ്ത്രമേളയിലും ഓവറോൾറണ്ടാം സ്ഥാനം നേടിയ വിദ്യാലയം ഹൈസ്കൂൾ ഗണിതത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂളിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിന് മാനേജർ എം.കെ ബാവ സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ പ്രകടനത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു . പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ്, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , മറ്റു അധ്യാപകർ , പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
2024-27 Batch - ലിറ്റിൽകൈറ്റ്സ്സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.

ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു.
അനിമേഷൻ, Scratch Programming എന്നീ രണ്ടു വിഭാഗങ്ങളിൽ നടന്ന ക്യാമ്പിന് ജി.എച്ച് എസ്.എസ് തിരൂരങ്ങാടിയിലെ കൈറ്റ് മെൻ്റർ ഷൈനി എം നേതൃത്വം നൽകി .സ്കൂൾ കൈറ്റ് മെൻ്റർമാരായ കെ.ഷംസുദ്ദീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവരും പരിശീലൗത്തിന് സഹായകരായി നിന്നു.
എൻ്റെ സ്കൂൾ എൻ്റെ അഭിമാനം - മികച്ച റീൽസിനുള്ള ആദരം ഏറ്റുവാങ്ങി


കൈറ്റ് വിക്ടേഴ്സ് ചാനലും ലിറ്റിൽകൈറ്റ്സും സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച എൻ്റെ സ്കൂൾ എൻ്റെ അഭിമാനം റീൽസ് നിർമ്മാണ മത്സരത്തിൽ മികച്ച റീൽസുകളിലൊന്നായി തെരഞ്ഞെടുത്ത ഒഎച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് ടീമിനുള്ള ആദരം മലപ്പുറം എം. എസ് പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി . കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് അംഗം അഫ്‌ലഹ് എം.പി എന്നിവർ സ്കൂൾ പ്രതിനിധികളായി പങ്കെടുത്തു.
തിരുരങ്ങാടി ഒ.യു.പി സ്കൂളിൽ Ubuntu 22.04 version Installation Fest നടത്തി


തിരുരങ്ങാടി ഓറിയൻ്റൽ എച്ച് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തിരുരങ്ങാടി ഒ.യു.പി സ്കൂൾ ഐ ടി ലാബിലെ 23 കമ്പ്യൂട്ടറുകളിലും Ubuntu 22.04 version Install ചെയ്തു. ഒ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫ് മാസ്റ്റർ , ഒ എച്ച് എസ് എസ് SITC കെ നസീർ ബാബു മാസ്റ്റർ , ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ, പി റസീന ടീച്ചർ , കെ.ടി യൂസുഫ് മാസ്റ്റർ , ലബീദ് മാസ്റ്റർ തുടങിയവർ ചടങ്ങിൽ സംബന്ധിച്ചു . ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ എ ഹബീബ് റഹ്മാൻ, സാമിർ മിർഷ , നിഹാൽ കെ , ഷഹബാസ് , അഫ്‌ലഹ് എം.പി എന്നിവർ ഇൻസ്റ്റലേഷനിൽ പങ്കെടുത്തു
പ്രതിഭകളെ ആദരിച്ചു.
ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു


ഉപജില്ലാ - ജില്ലാ .കലോത്സവം, ശാസ്ത്രോത്സവം, കായിക മേള , Young Innovative Programme ( YIP) ജില്ലാ തല വിജയികൾ, ലിറ്റിൽകൈറ്റ്സ് സംസ്ഥാന തല റീൽസ് മത്സര വിജയികൾ , ഇൻക്ലൂസീവ് കലാ-കായിക മേളയിലെ സബ്ജില്ലാ - ജില്ലാ - സംസ്ഥാന തല മത്സര വിജയികൾ, ചാരിറ്റി പ്രവർത്തനങ്ങളിൽ മികച്ച കളക്ഷൻ നടത്തിയ ക്ലാസ് എന്നിവരെ ആദരിച്ചു .
സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , പി.ടി. എ പ്രസിഡണ്ട് കാരാടൻ റഷീദ്,സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , കെ ഷംസുദ്ധീൻ മാസ്റ്റർ, കെ ഇബ്രാഹീം മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ ,എസ് ഖിളർ മാസ്റ്റർ ടി.പി റാഷിദ് മാസ്റ്റർ , പി ജൗഹറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
പത്താം ക്ലാസ് കുട്ടികൾക്ക് റോബോർട്ടിക് പരിശീലനം നൽകി.


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ റോബോട്ടിക്സ് പാഠഭാഗത്തെ ലളിതമായി മനസ്സിലാക്കി കൊടുക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ടീം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ച് പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി.ഇതിന് മുന്നോടിയായ കൈറ്റ് ടീം ഒരുക്കിയ ഓൺലൈൻ പരിശീലനം ലിറ്റിൽ കൈറ്റ്സ് ടീം ഉറപ്പുവരുത്തിയിരുന്നു. പരിശീലനത്തിന് ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , റസീന ടീച്ചർ എന്നിവർക്ക് പുറമെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ ഹബീബ് റഹ്മാൻ , അൻഷിദ എൻ.കെ , ഫൈഹ കെ.കെ , അഫ്‌ലഹ് എം.പി , മുസമ്മിൽ കെ , അസ്ലിയ , നിദ ഫാത്തിമ , ഫാത്തിമ സൻഹ എന്നിവർ നേതൃത്വം നൽകി.
യു.പി സ്കൂൾ വിദ്യാർഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ ഡിസൈനിംഗിൽ പരിശീലനം നൽകി.


തിരൂരങ്ങാടി ഒ.യു.പി സ്കൂൾ ഐ.ടി ക്ലബ്ബ് അംഗങ്ങൾക്ക് തിരൂരങ്ങാടി ഒഎച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇൻക്സ് കേപ്പ് സോഫ്റ്റ് വെയർ ഉപയോഗിച്ച് പോസ്റ്റർ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പരിശീലനത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ അസ്‌ലിയ കെ , നദ ഫാത്തിമ, ഇസ്സ ഫാത്തിമ , മുസമ്മിൽ, ഫാത്തിമ സൻഹ, റിദ എം.സി , ഷസിൽ മുഹമ്മദ് എന്നിവർക്ക് പുറമെ ലിറ്റിൽ കൈറ്റ്സ് മെൻ്റർ കെ ഷംസുദ്ധീൻ മാസ്റ്ററും നേതൃത്വം നൽകി.















































