എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2024-25

പ്രവേശനോത്സവം 2024 -2025
പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തോരണം കെട്ടി അലങ്കരിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പുത്തനുടുപ്പിട്ട് സ്കൂൾ അങ്കണത്തിലെത്തി.നവാഗതരെ പെന്സില്,മിഠായി ,എന്നിവ നൽകി ക്ലാസ് അധ്യാപകർ സ്വീകരിച്ചു.ഈ വർഷത്തെ പ്രേവേശനോത്സവ ചടങ്ങ് ഹെഡ് മാസ്റ്റർ മുഹമ്മദലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായി.മാനേജർ കുന്നത്ത് മുഹമ്മദ് ഉദഘാടനം നിർവഹിച്ചു.മുഖ്യാതിഥികളായ ഗിരീഷ് അങ്ങാടിപ്പുറം,ഗ്രീഷ്മ പൊൻചിലമ്പ് എന്നിവരുടെ നാടൻപാട്ട് സദസ്സിനെ ആവേശം കൊള്ളിച്ചു.
ബഷീർദിനം
വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് ബഷീറിന്റെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ചാണ് പ്രീ പ്രൈമറി കുട്ടികൾ എത്തിയത് . ഒന്നാം ക്ലാസ്സുകാർ ആൽബം തയ്യാറാക്കി,രണ്ടാം ക്ലാസ്സുകാർ ചുമർപത്രികയും,മൂന്നാം ക്ലാസ്സുകാർ പ്രദർശനത്തോടൊപ്പം റീലിസ് അവതരണവും ഉണ്ടാക്കി .നാലാം ക്ലാസ്സുകാർ പൂവമ്പഴം എന്ന കഥാഭാഗം സ്കിട്ടായി അവതരിപ്പിക്കുകയും ചെയ്തു.