എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾവിക്കി ക്ലബ്ബ്/2024-25
| Home | 2026-27 |
2024-25 അധ്യയന വർഷത്തെ സ്‌കൂൾ വിക്കി എഡിറ്റോറിയൽ ബോർഡിന്റെ മീറ്റിംഗ് 2024 നവംബർ 22 ന് സ്‌കൂൾ ഐടി ലാബിൽ വച്ച് പ്രധാന അധ്യാപിക അനില സാമുവേൽ മാഡത്തിന്റെ അധ്യക്ഷതയിൽ നടന്നു. സ്‌കൂൾ വിക്കി ബോർഡിലെ അംഗങ്ങളായ അധ്യാപകർ ഈ യോഗത്തിൽ പങ്കെടുത്തു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു വിലയിരുത്തി. കൂടുതൽ ക്ലബ് ആക്ടിവിറ്റികൾ വിക്കി പേജിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അധ്യാപകരെയും വിദ്യാർത്ഥികളെയും സന്നദ്ധരാക്കാൻ തീരുമാനിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള തീരുമാനവും യോഗത്തിൽ എടുത്തു.