ഉള്ളടക്കത്തിലേക്ക് പോവുക

എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2024-25/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

പ്രവേശനോത്സവം 2024-25

2024 -25 അധ്യയന വർഷത്തെ പഞ്ചായത്ത്തല പ്രവേശനോൽസവം നമ്മുടെ സ്ക്കൂളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ധനരാജ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തിൽ 94 കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, ലയൺസ് ക്ലബ് ചന്ദ്ര നഗർ നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി. ഹെഡ് മാസ്റ്റർ വേണുഗോപാലൻ.എച്ച് , PTA പ്രസിഡന്റ് കൃഷ്ണപ്രഭ, മാനേജ്മെന്റ് കമ്മറ്റി അംഗം രാമലിംഗം മാസ്റ്റർ ,വാർഡ് മെമ്പർ ചന്ദ്രൻ, മുൻ H M സേതുമാധവൻ മാസ്റ്റർ, ബി.ആർ.സി. കോർഡിനേറ്റർ ബിന്ദു, എന്നിവർ ആശംസയർപ്പിച്ചു .2024 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും.2024 ലെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെയും momento നൽകി ആനുമോദിച്ചു. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവ വാര്യർ, കെ പി വേലായുധൻ മുതലിയാർ എന്നീ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

പരിസ്ഥിതി ദിനം

ലോഗോ പ്രകാശനം

വായനാദിനം

സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ വായനാദിനം പ്രശസ്ത സാഹിത്യകാരൻ ശ്രീ വൈശാഖൻ മാഷ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അബ്ദുൾ ഖാദർ മുഖ്യ അതിഥി ആയിരുന്നു പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ വേണുഗോപാലൻ സ്വാഗതവും വാർഡ് മെമ്പർ ചന്ദ്രൻ ,SRG കൺവീനർ സ്മിത, സ്റ്റാഫ് സെക്രട്ടറി സതീഷ് എന്നിവർ ആശംസയും വിദ്യാരംഗം കൺവീനർ സി.വി. ബിജു. നന്ദിയും പറഞ്ഞു.

ഉത്സവ കൊടിയേറ്റം