വി എൽ പി എസ് പുതുശ്ശേരിക്കടവ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 4 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MOIDU E A (സംവാദം | സംഭാവനകൾ) (→‎ആയുർവേദ ദിനം 2024)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവേശനോത്സവം 2024

വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി പുതിയ അധ്യായന വർഷം ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവത്തിൽ നവാഗതരെ സ്വീകരിച്ചത് തുടി താളത്തിന്റെ അകമ്പടിയോടെയാണ്.

പി ടി എ പ്രസിഡണ്ട് ഷമീർ കടവണ്ടി അധ്യക്ഷനായിരുന്ന യോഗത്തിൽ മൂന്നാം വാർഡ് മെമ്പർ രജിത ഷാജി പ്രവേശനോത്സവ ഉദ്ഘാടനം ചെയ്തു. 2024-25 വര്ഷത്തെ മൂന്നാം ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാൻ മാനേജർ പ്രതിനിധി , അരവിന്ദ് കുമാർ പ്രകാശനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് രശ്മി ആർ നായർ സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി പ്രസിഡന്റ് മാക്കിയിൽ ജോൺ 1, 2 ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "വായനോത്സവം, രചനോത്സവം - മധുര മലയാളം മാഗസിൻ" പ്രകാശനവും ആശംസകളും അർപ്പിച്ചു. മാനേജർ പ്രതിനിധി അനാർക്കലി, എം പി ടി എ പ്രസിഡണ്ട് വിനിജ, വൈസ് പ്രസിഡണ്ട് ധന്യ, സീനിയർ സ്റ്റാഫ് ബിന്ദു മോൾ എന്നിവരും ആശംസകൾ അർപ്പിച്ചു. എസ് ആർ ജി കൺവീനർ മൊയ്ദു മാസ്റ്റർ "രക്ഷാകർതൃ വിദ്യാഭ്യാസ ക്ലാസ്സ്" നൽകുകയും സ്റ്റാഫ് സെക്രട്ടറി റോസ ഒ ജെ നന്ദിയും പറഞ്ഞു. യുവ കലാകാരൻ വജേഷിന്റെ നേതൃത്വത്തിൽ സഞ്ജയ് കുമാർ, അവിനേഷ് എന്നിവരും കുട്ടികളും ചേർന്ന് നാടൻപാട്ടുത്സവമേളം നടത്തി. അലങ്കാരങ്ങൾ, സമ്മാനങ്ങൾ, പായസം, രക്ഷിതാക്കളുടെ സാന്നിധ്യം എന്നിവ പ്രവേശനോത്സവത്തിന് കൊഴുപ്പേകി.

ലോക പരിസ്ഥിതി ദിനം

വായന ദിനം 2024

ലോക ആയുർവേദ ദിനാചരണം 2024

ആയുർവേദ ദിനം ആചരിച്ചു

പുതുശ്ശേരി വിവേകോദയം എൽ പി സ്കൂളിന്റെയും പടിഞ്ഞാറത്തറ ഗവ. ആയുർവേദ ഡിസ്പെൻസറി യുടെയും നേതൃത്വത്തിൽ 9 ആം ആയുർവേദ ദിനം ആചരിച്ചു .കുട്ടികൾക്കായി ഔഷധ സസ്യ തൈകൾ വിതരണം ചെയ്തു.ആയുർവേദ ചികിൽസ യുടെ പ്രാധാന്യത്തെ കുറിച്ചും ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തെ കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ സരസ്വതി ദേവി വിശദീകരിച്ചു.ഡിസ്പൻസറി യോഗ ഇൻസ്ട്രക്ടർ ഡോക്ടർ ഫെബിന,ഫാർമസിസ്റ്റ് ശ്രി. ദീലീപ് കുമാർ

അറ്റന്റർ ശ്രീമതി വനജ സ്റ്റാഫ് നഴ്സ് ശ്രീമതി ദർശന എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം ചെയ്തു ഹെഡ്മിസ്ട്രസ്സ് ശ്രീമതി രശ്മി ആർ നായർ പരിപാടിക്ക് നേതൃത്വം നൽകി.

2022-23 വരെ2023-242024-25