എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ഓണപ്പൂവിനായി

ഓണപ്പൂവിനായി ബന്ദി തൈ ഒരുങ്ങി കഴിഞ്ഞു. പ്രസ്തുത  തൈകളുടെ നടീൽ പ്രവർത്തനം  5/7/2024 ഉച്ചയ്ക്ക് 1 മണിയ്ക്ക് നടന്ന്

ഇൻവെന്റർ പാർക്ക്

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് മാതൃക തീർത്ത് പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ!

തിരുവനന്തപുരം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ പഠിക്കുന്ന കാര്യങ്ങളെല്ലാം ഇനി പ്രാക്ടിക്കൽ എക്സ്പീരിയൻസോടെ റിസേർച്ചും ചെയ്യാം!

ടാൽറോപിന്റെ ഇൻവെന്റർ പാർക്കിലൂടെ സ്കൂൾ സൃഷ്ടിച്ചെടുക്കുന്നത് ലോകത്തിന് സൊലൂഷനൊരുക്കാൻ കഴിയുന്ന പ്രതിഭകളെ!

ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ടാൽറോപിന്റെ ഇൻവെന്റർ പാർക്കിനെ കുറിച്ചുള്ള റിപ്പോർട്ടർ ടി.വി വാർത്ത കാണാം!

സ്‌നേഹത്തണൽ

നമ്മുടെ വിദ്യാലയത്തിലെ സ്‌നേഹത്തണൽ സൗഹൃദ കൂട്ടായ്മ യുടെ ഭാഗമായുള്ള RCC യിലേക്കുളള ചോറുപൊതി വിതരണം (മൂന്നാം അദ്ധ്യയന വർഷത്തിലേക്ക്) ഇന്ന് മുതൽ വീണ്ടും ആരംഭിച്ചു. സഹകരിച്ച എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി. നമുക്കിന്ന് 202 ചോറ് പൊതികൾ അവിടെ എത്തിക്കാൻ സാധിച്ചു

പ്രതിഭാ സംഗമം

എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട

എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട
എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട

ലക്ഷ്മീ വിലാസം ഹൈസ്കൂൾ, പോത്തൻകോട് കൃഷി ഓഫീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട എന്ന കാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന 10 O യിൽ പഠിയ്ക്കുന്ന ആൽബിൻ വിനോദ് തൻ്റെ വീട്ടിൽ കൃഷി ചെയ്ത കുമിൾ പ്രഥമാധ്യാപിക അനീഷ് ജ്യോതി ടീച്ചറിന് നൽകി ഉദ്ഘാടന വില്പന നിർവഹിച്ചു. തുടർന്ന്

ആൽബിൻ വിനോദിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ  LVHS ലെ  പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി, ആൽബിൻ്റെ  ക്ലാസ് ടീച്ചർ പ്രിയ, ബിനു ടീച്ചർ  ഇവർ വാങ്ങി. ഈ പദ്ധതിയുടെ ഭാഗമായി വിത്ത്, തൈകൾ, ക്ലാസ്  ഇവ പൂർണമായും സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. കുട്ടികർഷകർക്ക് അവരുടെ കാർഷികോത്പന്നങ്ങൾ വിറ്റ് കിട്ടുന്ന തുക അവരുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിയ്ക്കാൻ തക്ക രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്റർനാഷണൽ യോഗാ ഡേ സെലിബ്രേഷൻ

YOGA DAY2024
YOGA DAY2024

ഇന്റർനാഷണൽ യോഗാ ദിവസവുമായി ബന്ധപ്പെട്ട് എല്ലാ സേനാവിഭാഗങ്ങളും ചേർന്ന് ജൂൺ 21 ആം തീയതി യോഗ ചെയ്‌തു.



സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച്

SEASON WATCH
SEASON WATCH

സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകിക്കൊണ്ട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിൻ്റെ ഈ അധ്യയന വർഷത്തെ  പ്രവർത്തങ്ങൾക്ക് തുടക്കമായി.

മാതൃഭൂമി സീഡിൻ്റെ സീസൺ വാച്ച് പ്രോജക്ട് മാനേജർ നിസാർ ക്ലാസ് നയിച്ചു.

എക്സിക്യൂട്ടിവ് സോഷ്യൽ ഇൻഷേറ്റീവ് ആയ അർജുൻ എം.പി ,

ലക്ഷ്മീ വിലാസം ഹൈസ്കൂൾ സീഡ് കോഡിനേറ്റർ രാഹുൽ പി , സീഡ് ക്ലബിലെ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സീസൺ വാച്ച് പ്രോജക്ട് മാനേജർ നിസാർ സീസ് ക്ലബിലെ വിദ്യാർത്ഥികൾക്ക് ഔഷധതൈകൾ വിതരണം ചെയ്തു.

വിളവെടുപ്പ്

വിളവെടുപ്പ്

ലക്ഷ്‌മീ വിലാസം ഹൈസ്കൂളിൽ ഈ അധ്യയന വർഷത്തിലെ വിളവെടുപ്പ് തുടങ്ങി . 250 ഗ്രോബാഗുകളിൽ മുളക്, വെണ്ട, പയറ് തുടങ്ങി പത്തോളം ഇനം പച്ചക്കറി ചെടികളാണ് ഉള്ളത്. EEP പ്രോജക്ട്  തുകയും PTA ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച   ഇറിഗേഷൻ സൗകര്യത്തോടെ ആണ് ഇവിടെ പച്ചക്കറി കൃഷി ചെയ്തിരിയ്ക്കുന്നത്


പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

ലക്ഷ്മീവിലാസം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.  സ്കൂൾ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് നടന്ന ചടങ്ങിൽ വരിക്കപ്ലാവിൽ തൈ സ്കൂൾ അങ്കണത്തിൽ നടുകയും

പച്ചക്കറിത്തോട്ടത്തിൽ നിന്ന് വിളവെടുപ്പും വില്പനയും നടക്കുകയും പുതിയ പച്ചക്കറി തൈകൾ നടുകയും ചെയ്തു.  പ്രഥമാധ്യാപികയും  PTA പ്രസിഡൻ്റ് ശ്രീ MA ഉറൂബും ഡെപ്യൂട്ടി എച്ച് എം ശ്രീമാൻ രാജീവും

പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി അനിത,

സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ ഷാഹിദ, ശശികല

വാർഡ് മെമ്പർമാരായ ബിന്ദു സത്യൻ, ബീന, പോത്തൻകോട് കൃഷി ഓഫീസർ ശ്രീ. സുനൽ, കൃഷി ഉദ്യോഗസ്ഥരായ അനിൽകുമാർ, ശാലിനി , സൗമ്യ എന്നിവരും പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി യും പരിസ്ഥിതി ക്ലബ് അധ്യാപക അംഗങ്ങളായ വിനീത, ഷൈന, സുലീഷ്, ഫർസാന ബിജുലാൽ, Dr ഹരികൃഷ്ണൻ ഇവരും പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും പങ്കെടുത്തു

പ്രവേശനോത്സവം

LVHS-Praveshnothsavam 2024
LVHS-Praveshnothsavam 2024

കൊടി തോരണങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പ്രതീക്ഷയോടെ സ്കൂളിലേക്ക് കടന്നുവന്ന വിദ്യാർത്ഥികളെ അധ്യാപകർ സ്വീകരിച്ചു. സ്കൂളിലെ വിവിധ സേന വിഭാഗങ്ങൾ നവാഗതരെ ഔപചാരികതയോട് കൂടി സ്വീകരിക്കുകയും മധുരം നൽകുകയും ചെയ്തു.  അതാത് ക്ലാസ് ചുമതലയുള്ള അധ്യാപകർ തങ്ങളുടെ കുട്ടികളെ വരിവരിയായി ക്ലാസ് പരിചയപ്പെടുത്തുന്നതിന് കൊണ്ടുപോയി. ശേഷം വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി പി.ടി.എ. പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ നവാഗതർക്കുള്ള സ്വാഗത സമ്മേളനം നടന്നു. സ്കൂളിലെ പ്രഥമാധ്യാപിക, ഡെപ്യൂട്ടി എച്ച് എം, സ്കൂൾ മാനേജർ, പഞ്ചായത്ത് പ്രസിഡൻറ്, പിടി അംഗം ഉദയകുമാർ, മദർ പി.റ്റി.എ. യാസ്മിൻ സുലൈമാൻ, ബാലമുരളി, ... എന്നിവർ പരിപാടിയിൽ കുട്ടികൾക്ക് ആശംസകൾ ഏകി. സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി ഷീജ ടീച്ചർ സമ്മേളനത്തിന് നന്ദി പറഞ്ഞു. പ്രസ്തുത സമ്മേളനത്തിന് ശേഷം രക്ഷകർതൃ യോഗവും നടന്നു.