ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/സ്ക്കൂൾ പാർമെന്ററി ക്ലബ്ബ്
സ്ക്കൂൾ പാർലമെന്ററി ക്ലബ്ബ്
ജനാധിപത്യഅവബോധം കുട്ടികളിൽ എത്തിയ്ക്കുന്നതിനുള്ളപ്രവർത്തനങ്ങൾ സ്ക്കൂൾ പാർമെന്ററി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിനരുന്നു.സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ തികച്ചും ജനാധിപത്യ രീതിയിൽ നടത്തുന്നതിനുള്ള മേൽനോട്ടം ക്ലബ്ബ് നടത്താറുണ്ട്.ശ്രീ സുബൈർ ക്ലബ്ബിന്റെ കൺവീനറാണ്.
സംസ്ഥാന മോഡൽ യൂത്ത് പാർലമെൻറ് മത്സരം - മൂന്നാം സ്ഥാനം
-
സംസ്ഥാന മോഡൽ യൂത്ത് പാർലമെൻറ് മത്സരം
-
സംസ്ഥാന മോഡൽ യൂത്ത് പാർലമെൻറ് മത്സരം
സ്കൂൾ പാർലമെൻറ് ലിറ്ററസിക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് സംഘടിപ്പിച്ച സംസ്ഥാനതല 2024 മോഡൽ യൂത്ത് പാർലമെൻറ് മത്സരത്തിൽ ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും ഞങ്ങളുടെ സ്കൂൾ ആയ കടക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പങ്കെടുത്തു. 2024 ജനുവരി 29 തീയതി ഉച്ചയ്ക്ക് 2 30 ന് ആരംഭിച്ച മത്സരത്തിന്റെ ഔപചാരി ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കേരളത്തിൻറെ ബഹു ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി നിർവഹിച്ചു ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങൾ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഒരു ഗ്രൂപ്പ് റോൾപ്ലേയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്കൂളിലെ എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു ഇന്ത്യൻ രാഷ്ട്രപതി പ്രധാനമന്ത്രി മറ്റു മന്ത്രിമാർ ഡെപ്യൂട്ടി സ്പീക്കർ പ്രതിപക്ഷ നേതാവ് പ്രതിപക്ഷ ഉപ നേതാവ് ഭരണപക്ഷ പ്രതിപക്ഷ എംപിമാർ സെക്രട്ടറി ജനറൽ ചീഫ് മാർഷൽ പ്രസിഡന്റിന്റെ എ ഡി സി റൈറ്റേഴ്സ് അറ്റൻഡർ എന്നീ പ്രധാനപ്പെട്ട റോളുകൾ നമ്മുടെ വിദ്യാർത്ഥികൾ ഭംഗിയായി അവതരിപ്പിച്ചു .
രാഷ്ട്രപതിയുടെ പാർലമെൻറ് അഭിസംബോധന പുതിയ അംഗത്തിന്റെ സത്യപ്രതിജ്ഞ അനുശോചന പ്രമേയം ചോദ്യോത്തര വേള അടിയന്തര പ്രമേയ അനുമതി തേടൽ ശ്രദ്ധ ക്ഷണിക്കൽ പാർലമെൻററിക്കാരി വകുപ്പ് മന്ത്രിയുടെ പ്രസ്താവന പേപ്പറുകൾ റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കൽ ബിൽ അവതരണം ബിൽ പാസാക്കൽ എന്നിവ അജണ്ടയിൽ ഉൾപ്പെടുത്തി രണ്ട് ദിവസത്തെ സഭാ നടപടികൾ കുട്ടികൾ റോൾപ്ലേയിലൂടെ അവതരിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ അധ്യക്ഷനായി പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് T R തങ്കരാജ് അവർകളും സ്വാഗതം ബഹു എച്ച് എം ടി വിജയകുമാർ അവർകളും പ്രോഗ്രാം ആമുഖം ബഹു പ്രിൻസിപ്പാൾ നജീം അവർകളും നിർവഹിച്ചു പ്രസ്തുത പരിപാടിയിൽ ത്രിതല പഞ്ചായത്ത് ഭാരവാഹികൾ ജനപ്രതിനിധികൾ വിദ്യാഭ്യാസ ഓഫീസർമാർ രക്ഷകർത്താക്കൾ ചടയമംഗലം മണ്ഡലത്തിലെ എല്ലാ സ്കൂളിലെയും അധ്യാപക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു
സംസ്ഥാന മോഡൽ യൂത്ത് പാർലമെൻറ് മത്സരത്തിന്റെ പി എൽ സി കോഡിനേറ്ററായി പ്രിൻസിപ്പൽ നജീം സാറും പി എൽ സി അസിസ്റ്റൻറ് കോർഡിനേറ്റർ ആയി ഹൈസ്കൂൾ അധ്യാപിക ശ്രീമതി സുജ ആറും ചുമതല നിർവഹിച്ചു
സംസ്ഥാന മോഡൽ യൂത്ത് പാർലമെൻറ് മത്സരത്തിൽ കടയ്ക്കൽ ഗവൺമെൻറ് ലൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കൈവരിക്കുകയും മികച്ച പാർലമെന്റേറിയനായി പ്ലസ് ടു വിദ്യാർത്ഥിനി ലക്ഷ്മി എ എൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു
സ്ക്കൂൾ പാർലമെന്ററി കമ്മിറ്റി 2023-24
16.06.2023 - ഉച്ചക്ക് 1 മണിക്ക് ഹയർ സെക്കന്ററി ബ്ലോക്കിൽ വെച്ച് പാർലമെന്ററി ക്ലബ്ബിന്റെ ഭാഗമായി Model Parliament -ന്റെ ഒരു ക്ലാസ് HS, HSS വിഭാഗത്തിലെ Model Parliament Members - ലെ കുട്ടികൾക്കായി ഹയർ സെക്കന്ററി പ്രിൻസിപ്പാൾ നജിം സാർ എടുത്തു. അൻപത് കുട്ടികൾ പങ്കെടുത്തു. Parliament - Proceedings , Structure എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി.
സ്ക്കൂൾ പാർലമെന്ററി കമ്മിറ്റി 2022-23
- അജ്മൽ സുൽത്താൻ -ചെയർമാൻ (+2 ഹ്യൂമാനിറ്റീസ് )
- സഹദിയ -വൈസ് ചെയർമാൻ
- ഗൗരി റാണ -ജനറൽ സെക്രട്ടറി
- ജിഷ്ണു ദേവ് -ജോയിന്റ് സെക്രട്ടറി
- അഫ്സൽ എസ് -കലാവേദി സെക്രട്ടറി
- അൽമാഫാത്തിമ.-കലാവേദി ജോയിന്റ് സെക്രട്ടറി
- അഭിരാമി. B. R-സാഹിത്യ വേദി സെക്രട്ടറി
- കാശിനാഥ് വിജയ് -സാഹിത്യ വേദി ജോയിന്റ് സെക്രട്ടറി