ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


മനോരമ ഫാസ്റ്റ് ട്രാക്ക് മാസികയിൽ എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ

പ്രസിദ്ധ സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപൻ തന്റെ അഷ്ടമുടി സന്ദർശനത്തിനിടെ സ്കൂൾ സന്ദർശിച്ചു. ഭാഷാപോഷിണി സബ് എഡിറ്റർ രാമാനുജം, ഫോട്ടോഗ്രാഫർ ജിമ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്കൂളിനെക്കുറിച്ചും സ്കൂൾ സംഘടിപ്പിച്ച കായൽപ്പെരുമ എന്ന പരിപാടിയെക്കുറിച്ചും മനോരമ ഫാസ്റ്റ് ട്രാക്ക് മാസികയുടെ മേയ് ലക്കത്തിൽ ഇവരുടെ നാവുകൾ രുചിയുടെ വാഹനങ്ങൾ അദ്ദേഹം വിശദമായി എഴുതി.

പ്രാക്കുളം

"അഷ്ടമുടി തീരത്തെ ചരിത്രമുറങ്ങുന്ന പ്രാക്കുളം ഗ്രാമം. അവിടത്തെ ഗവ. എൽ.പി.സ്കൂളിലെ ഹെഡ്മാസ്റ്റർ എന്റെ ആത്മസുഹൃത്താണ്‌ കണ്ണൻ ഷൺമുഖം. നൂറ്റാണ്ടോളമായി കൊല്ലത്തു തുടരുന്ന ഷൺമുഖം സ്‌റ്റുഡിയോ കണ്ണന്റേതാണ്‌. യൗവനകാലത്ത്‌ ഞങ്ങളൊരുപാട യാത ചെയ്തിട്ടുണ്ട്‌. കണ്ണന്റെ സ്കൂളിൽ കാത്തിരുന്നു. അൽപം ഔദ്യോഗികകാര്യം. അതു തീർത്ത്‌ അദ്ദേഹം വന്നു.

അഷ്ടമുടിയുടെ തീരങ്ങളിൽ നാരായണഗുരുവും പട്ടമ്പിസ്വാമിയും കുമാരനാശാനുമൊക്കെ വന്നു താമസിച്ചിരുന്ന കാലത്തെക്കുറിച്ചും ഇടങ്ങളെക്കുറിച്ചുമാണ്‌ കണ്ണൻ യാത്രയിൽ സംസാരിച്ചത്‌.

കണ്ണന്റെ സ്‌കൂളിലെ വിദ്യാർഥികൾ മിക്കവരും കായൽമത്സ്യത്തൊഴിലാളികളുടെ മക്കളാണ്‌. അതിനാൽ കണ്ണൻ ഈയിടെ സ്‌കുളിൽ അത്യപൂർവമായ ഒരു പരിപാടി സംഘടിപ്പിച്ചു. കുട്ടികളോടു പറഞ്ഞു:

ഇന്ന ദിവസം, നിങ്ങളുടെ അച്ഛനോ ബന്ധുക്കളോ പിടിച്ച പലയിനം മീനുകളിൽ ഓരോന്നിനെ സാംപിളായി കൊണ്ടുവരിക. അതിന്റെ പേർ, മറ്റു പ്രാദേശിക വിവരങ്ങൾ ചോദിച്ചു കുറിച്ചുകൊണ്ടുവരണം. അഷ്ടമുടിമീനുകൾ നിരന്നു, വലിയ നാട്ടറിവ്‌. അഷ്ടമൂുടിക്കായലിന്റെ പുത്രൻ കവി കുരീപ്പുഴ ഉദ്ഘാടകനായി ഓടിവന്നു."

റേഡിയോ ബെൻസിഗർ ജില്ലാനൂൺ മീൽ ഓഫീസറുമായുള്ള അഭിമുഖം

റേഡിയോ ബെൻസിഗർ എഫ് എം അഭിമുഖത്തിൽ ജില്ലാനൂൺ മീൽ ഓഫീസർ സെയ്ഫുദ്ദീൻ എം മുസലിയാർ സ്കൂൾ സംഘടിപ്പിച്ച കായൽപ്പെരുമ എന്ന പരിപാടിയെ പരാമർശിച്ചു സംസാരിച്ചു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ (വീഡിയോ)

മുന്നൊരുക്കങ്ങൾ

സ്കൂൾ പ്രവേശനോത്സവത്തിനു മുന്നോടിയായി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്, പിറ്റിഎ, മദർ പിറ്റിഎ എന്നിവയുടെ യോഗങ്ങൾ ചേർന്നു. സർക്കാർ നിർദേശ പ്രകാരം മേയ് 2നു റിസൾട്ട് പ്രഖ്യാപിച്ചു. അന്നു മുതൽ തന്നെ അഡ്മിഷനുകളും ആരംഭിച്ചു. ഒന്നാം ക്ലാസിൽ അൻപതോളം കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ മുപ്പതോളം കുട്ടികളും പുതുതായി ചേർന്നു. സ്കൂൾ തുറക്കുന്നതിനു മുന്നേ പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം പൂർത്തിയാക്കി. മദർ പിറ്റിഎ അംഗങ്ങളുടെ സഹകരണത്തോടെ സമയ ബന്ധിതമായി യൂണിഫോം മുറിക്കാനായത് വിതരണത്തെ സഹായിച്ചു. എസ്.ആർ.ജി യോഗം അടുത്ത വർഷ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. മാസ്റ്റർ പ്ലാൻ രൂപരേഖ തയ്യാറാക്കി. സ്കൂളും പരിസരവും തൊഴിലുറപ്പുകാരുടെ സഹായത്തോടെ ശുചീകരിച്ചു. വൃക്ഷ ശിഖരങ്ങളും ചില്ലകളും കോതി. കിണറും ടാങ്കും ശുദ്ധീകരിച്ചു. കുടിവെള്ളം കാഷ്യു പ്രൊമോഷൻ കൗൺസിലിന്റെ ലാബിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പു വരുത്തി. തൃക്കരുവ പഞ്ചായത്ത് എ.ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. ഫർണീച്ചറിന്റെ കേടുപാടുകൾ തീർത്തു. പാചകപ്പുര, പാത്രങ്ങൾ എന്നിവ വൃത്തിയാക്കി. പാചകത്തൊഴിലാളിയുടെ ഹെൽത്ത് കാർഡ്, ബസിന്റെ ഫിറ്റ്നസ്, ബസ് ഡ്രൈവറുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കാൻ നിർദേശം നൽകി. 0474 - 275104 നമ്പറിൽ ബിഎസ്എൻഎൽ ലാൻഡ് ഫോൺ സൗകര്യം ഉറപ്പാക്കി.

പിറ്റിഎ പൊതുയോഗം

പിറ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം വാർഡ് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. നൂറിലധികം രക്ഷകർത്താക്കളും സ്കൂൾ വികസന സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും പുതിയ നൂൺ മീൽ കമ്മിറ്റിയെയയും യോഗം തെരഞ്ഞെടുത്തു. പ്രവേശനോത്സവ നടപടിക്രമങ്ങൾ ചർച്ച ചെയ്തു. മുന്നൊരുക്കങ്ങൾ വിലയിരുത്തി.

പുതിയ കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കൽ

പുതുതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് ലംപ്സം ഗ്രാന്റ്, വിദ്യാഭ്യാസ സഹായം, കെടാവിളക്ക് സ്കോളർഷിപ്പ്, ഫിഷർമെൻ സ്കോളർഷിപ്പ് എന്നിവക്കും മറ്റുമായി ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതുണ്ട്. സ്കൂൾ സന്ദർശിച്ച എസ്.ബി.ഐ. തൃക്കടവൂർ ശാഖാ മാനേജർ ശ്രീജിത്തുമായി നടത്തിയ ചർച്ചയെത്തുടർന്ന് സ്കൂളിൽ സൗകര്യമൊരുക്കാമെന്നറിയിച്ചു. അൻപതോളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പടുത്തി സീറോ ബാലൻസ് അക്കൗണ്ട് തുറന്നു. രക്ഷകർത്താക്കൾക്കും അക്കൗണ്ട് തുറക്കാൻ സൗകര്യമൊരുക്കിയിരുന്നു. കഴിഞ്ഞ വർഷം ചില ക്ലാസ് റൂമുകൾക്ക് ഫാൻ നൽകിയിരുന്നു. ഇത്തവണയും സ്കൂൾ പ്രവർത്തനങ്ങൾക്ക് ബാങ്ക് അധികൃതർ പിന്തുണ വാഗ്ദാനം ചെയ്തു.

പ്രവേശനോത്സവം

തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികൂട്ടായ്മയ്ക്കു വേണ്ടി വാർഡ് മെംബർ ഡാഡു കോടിയിൽ, സജീവ്, ആൻഡേഴ്സൺ എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. തൃക്കരുവ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർവെഴ്സൺ സെലീന ഷാഹുൽ, സെക്രട്ടറി ജോയ് മോഹൻ, എഴുത്തുകാരൻ വി.എം. രാജമോഹൻ, എസ്എസ് കെ പരിശീലകൻ ജോർജ് മാത്യു, ആർ.പി. പണിക്കർ, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്. ഡി, ഹെഡ്മാസ്റ്റർ കണ്ണൻ,ജിബി ടി ചാക്കോ, മിനി ജെ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ മൊഡ്യൂൾ അനുസരിച്ച് ബിന്ദു ടീച്ചർ രക്ഷകർത്താക്കൾക്കായി ക്ലാസെടുത്തു.

എൽ.എസ്.എസ് വിജയികൾക്ക് അനുമോദനം

എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ പത്തു കുട്ടികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ ഉപഹാരം വാർഡ് മെംബർ ഡാഡു കോടിയിലും ഷാജഹാൻ, ദിലീപ് എന്നിവർ പൂർവ വിദ്യാർത്ഥികളുടെയും ഉപഹാരങ്ങൾ സമ്മാനിച്ചു. രാജു, ജോസ്. ബിനുലാൽ, സജീവ്, മിനി ജെ, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ദിനം

ദേശാഭിമാനി വാർത്ത

പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ആഘോഷ പരിപാടികൾ വിദ്യാലയത്തിലെ അഞ്ചു ജോഡി ഇരട്ടക്കുട്ടികൾക്ക് തൈകൾ നൽകി തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ ഫോട്ടോഗ്രാഫർ അനിൽ നെല്ലിവിളയുടെ പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോകളുടെ പ്രദർശനം ഫോട്ടോഗ്രാഫർ സഞ്ജീവ് രാമസ്വാമി കുട്ടികൾക്കായി തുറന്നു കൊടുത്തു. പ്ലാസ്റ്റിക് വിപത്ത് ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങൾ ഉൾപ്പെടെ അൻപതോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരുന്നുത്. ഫോട്ടോഗ്രാഫർമാർ ചേർന്ന് വൃക്ഷത്തൈ നട്ടു. വിവിധ മത്സരങ്ങളും കുട്ടികൾക്കായി നടന്നു.

മധുരം മലയാളം മാതൃഭൂമി

എല്ലാ ക്ലാസിലും ഓരോ മാതൃഭൂമി ദിനപത്രം എൻഎസ് ഫൈനാൻസിന്റെ സഹായത്തോടെ ലഭ്യമാക്കി. പത്രപാരായണം അടിസ്ഥാനമാക്കി എല്ലാ ആഴ്ചയും ക്വിസ് മത്സരം നടത്തും.

പ്രധാന പ്രവർത്തനങ്ങൾ

  • എല്ലാ ആഴ്ചയും ക്വിസ്
  • വാർത്താ വിശകലനം - സംവാദങ്ങൾ
  • ക്ലാസ് പത്രം
  • സ്കൂൾ പത്രം

ബാലസഭ തെരഞ്ഞെടുപ്പ്

ജൂൺ രണ്ടാം വാരം നടന്ന ബാലസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവർ

ജൂൺ രണ്ടാം വാരം നടന്ന ബാലസഭ തെരഞ്ഞെടുപ്പിൽ താഴെപ്പറയുന്നവർ തെരഞ്ഞെടുക്കപ്പെട്ടു.

ബാലസഭ ഭാരവാഹികൾ
പേര് ക്ലാസ് സ്ഥാനം
അധിരജ് സന്ദീപ് 4 A സ്കൂൾ ലീഡ‍ർ
അനാമിക ആർ ബിനു 4 B ഡെപ്യൂട്ടി ലീഡർ
രൂപേഷ് എം പിള്ള 4 അസിസ്റ്റന്റ് ലീഡർ
ഹൃതിക 4 അസിസ്റ്റന്റ് ലീഡർ

ക്ലാസ് പ്രതിനിധികൾ

ക്ലാസ് പ്രതിനിധികൾ

വായനദിനം

പ്രാക്കുളം ഗവ. എൽ.പി .സ്കൂളിലെ വായന വാരാഘോഷം സാംസ്കാരിക പ്രവർത്തകനും കാൻഫെഡ് ഭാരവാഹിയും പി.എൻ. പണിക്കരുടെ സഹ പ്രവർത്തകനുമായ ആർ.പി. പണിക്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡർ അധിരജ് സന്ദീപ് വായനാദിന പ്രതിജ്ഞ ചൊല്ലി. കുട്ടികളോട് വായനക്കാരനായ ജഗജ്ജീവൻ സി വായനയുടെ അത്ഭുത ലോകം എന്ന വിഷയത്തിൽ സംസാരിച്ചു. ആർ.പി. പണിക്കർ സാറിനെയും ജഗജ്ജീവനെയും തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബ‍ർ ഡാഡു കോടിയിൽ പൊന്നാട ചാർത്തി ആദരിച്ചു. ആദരിച്ചു. ജഗജ്ജീവന് കുട്ടികളുടെ ഉപഹാരം ഡെപ്യൂട്ടി സ്കൂൾ ലീഡർ അനാമിക ആർ ബിനു നൽകി. അക്കാദമിക് മാസ്റ്റർ പ്ലാന്റെ പ്രകാശനവും നടന്നു., അധ്യാപകരായ മിനി ‍ജെ, ജിബി ടി ചാക്കോ, ബിന്ദു എസ്, അർച്ചന,രമ്യ എന്നിവർ നേതൃത്വം നൽകി. വായന കേന്ദ്ര പ്രമേയമാക്കിയ പാവകളിയുടെ അവതരണവും നടന്നു. എല്ലാ ദിവസവും പുസ്തക പരിചയവും കുട്ടികൾക്കായുളള മത്സരങ്ങളും നടക്കും. പുസ്തക പ്രദർശനം, ഇ വായന, പതിപ്പുകളുടെ നിർമ്മാണം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ ജൂൺ 19 മുതൽ 25 വരെ വായന വാരാഘോഷം നടക്കും.

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

2024 - 25 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂൾ 41409]] മാനേജ്മെന്റ് കമ്മിറ്റി അംഗം ആർ.പി. പണിക്കർ എസ്.ആർ.ജി. പണിക്കർ പ്രകാശനം ചെയ്തു.

അന്താരാഷ്ട്ര യോഗ ദിനം

സ്പിക‍്‍മാകെ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ മൂന്നു ദിവസമായി നടന്നു വരുന്ന യോഗ പരിചയപ്പെടുത്തലും പരിശീലനവും ജൂൺ21 ന് അന്താരാഷ്ട്ര യോഗ ദിനാചരണത്തോടെ സമാപിച്ചു. ഗുരു ചന്ദ്രദത്തൻ മാഷുടെ നേതൃത്വത്തിൽ മൂന്നു ദിവസമായി കുട്ടികൾ വിവിധ യോഗ മുറകൾ പരിചയപ്പെട്ടു. എസ്.സി.ഇ.ആർ.റ്റി തയ്യാറാക്കിയ ഏകീകൃത യോഗ പഠന ക്രമമനുസരിച്ചായിരുന്നു പരിശീലനം. സമാപന യോഗം കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ കണ്ണൻ, സ്പിൿമാകെ സംസ്ഥാന സെക്രട്ടറി ഷാജി, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, മിനി. ജെ, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.

മാധ്യമങ്ങളിൽ