എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2024- 25 അദ്ധ്യായന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂളിൽ പ്രവേശനോത്സവം നടന്നു.വർണ്ണാഭമായ ആഘോഷ പരിപാടിയിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ് പ്രേവേഷനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡണ്ട് സുലൈമാൻ പേരിങ്ങോടൻ അധ്യക്ഷസ്‌ഥാനം വഹിച്ചു, മാനേജർ ഡോ.സിറാജുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. എം.ടി.എ പ്രസിഡന്റ് വിലാസിനി,പൂർവവിദ്യാർഥികൾ,നാട്ടുകാർ,രക്ഷിതാക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. എസ്.ആർ.ജി കൺവീനർ മെഹറുന്നിസ ടീച്ചർ നന്ദി അറിയിച്ചു പൊതുവരിവാടികൾ അവസാനിപ്പിച്ചു.ശേഷം ശാഫിമാഷിന്റെ നേതൃത്വത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം “രക്ഷാകർതൃ വിദ്യാഭ്യാസം” എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക്   ഒരു ക്ലാസ് നൽകി.തുടർന്ന് ഒന്നാംക്ലാസിലെ കുട്ടികളൾക്ക് പഠനോപകരണ കിറ്റ് വിതരണം നടത്തി.ശേഷം കുട്ടികളുടെ കലാപരിപാടികളും മധുര വിതരണവും നടന്നു.

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി ദിന മുദ്രാവാക്യം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മെഹറുന്നിസ ടീച്ചർ കുട്ടികൾക്ക് വിവിധ ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.അസംബ്ലിക്ക് ശേഷം ഹെഡ്മാസ്റ്റർ എല്ലാവരുടെയും ആഭിമുഖ്യത്തിൽ ഒരു തൈ നടുകയും കുട്ടികളോട് അതിന്റെ ആവശ്യകതയെ കുറിച്ച് സംസാരികുകയും ചെയ്തു.തുടർന്ന് ഉച്ചക്ക്ശേഷം ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഔഷധത്തോട്ട നിർമ്മാണം, പൂന്തോട്ടം നിർമ്മാണം എന്നിവ നടന്നു ,ക്ലാസ്തലത്തിൽ കൂട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും നടത്തി.