നസ്റത്ത് യു പി എസ് കട്ടിപ്പാറ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |








പ്രവേശനോത്സവം
നാടിനു ആഘോഷമായി നടത്തിയ പ്രവേശനോൽസവത്തോടെ നസ്രത്ത് യു.പി.എസ് കട്ടിപ്പാറയുടെ 2024-25 അധ്യായന വർഷ പ്രവർത്തനങ്ങൾക്ക് തുടക്കമായി .പുത്തൻ പ്രതീക്ഷകളുമായി സ്കൂളിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ അധ്യാപകർ സ്നേഹപൂർവം സ്വീകരിച്ചു . പ്രവേശനോത്സവം മാനേജർ റവ.ഫാദർ മിൽട്ടൻ മുളങ്ങാശ്ശേരി ഉത്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മാസ്റ്റർ ജിജോ തോമസ് പരിപാടിക്ക്സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ബാബു.വി.പി ചടങ്ങിനു അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് സാജിദ് സി പി ,വിദ്യാർത്ഥി പ്രതിനിധി ആഷ്ന റീം തുടങ്ങിയവർ ആശംസകളർപ്പിച്ചു.തുടർന്നു കുട്ടികളുടെ കലാപരിപടികൾ നടന്നു.സ്റ്റാഫ് സെക്രട്ടറി ഷിബു കെ. ജി യോഗത്തിനു നന്ദി പറഞ്ഞു.ശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ഷിബു സാറിൻ്റെ നേതൃത്വത്തിൽ നടന്നു.കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി
പരിസ്ഥിതിദിനാഘോഷം 2024

എൻ്റെ ഭൂമി എൻ്റെ ഭാവി ഞങ്ങൾ പുനസ്ഥാപനത്തിൻ്റെ തലമുറ എന്ന ആശയം ഉൾക്കൊണ്ട് ഈ വർഷത്തേ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു.പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലിക് സീനിയർ അദ്ധ്യാപകൻ സാജിദ് സി പി സ്വാഗതം ആശംസിച്ചു.ഹെഡ് മാസ്റ്റർ ജിജോ സാർ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെഅവശ്യകത കുട്ടികളേ ബോദ്ധ്യപ്പെടുത്തുന്നതിൻ്റെ സന്ദേശം നൽകിയതിനു ശേഷം വൃക്ഷത്തൈ നട്ടുകോണ്ട് സ്കൂൾ മാനേജർ മിൽട്ടൻ മുളങ്ങാശ്ശേരി ഉൽഘാടനകർമ്മം നിർവഹിച്ചു. SRG കൺവീനർ ധന്യ സി എസ് പരിസ്ഥിതിദിനത്തിൻ്റെ സന്ദേശംനൽകി.കുമാരി നവനി സി എസ് പരിസ്ഥിതിയുമയി ബന്ധപ്പെട്ട് കവിത ആലപിച്ചു . അധ്യാപിക ശ്രീമതി എലിസബത്ത് കെ എം നന്ദിയർപ്പിച്ചു.വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരം, വീട്ടുമുറ്റത്തൊരു വൃക്ഷത്തൈ നടൽ തുടങ്ങിയ പരിപടികൾ നടത്തി.