വി വി എച്ച് എസ് എസ് താമരക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി ). 2013 മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.22 പെൺകുട്ടികളും 22 ആൺകുട്ടികളും ചേർന്ന് ആകെ 44 കുട്ടികൾ ചേരുന്നതാണ് ഒരു യൂണിറ്റ്. വളരെ അഭിമാനകരമായ നേട്ടങ്ങളും പ്രവർത്തനങ്ങളും കാഴ്ചവെച്ചുകൊണ്ടാണ് ഈ യൂണിറ്റ് മുന്നോട്ടുപോകുന്നത്
സ്കൂൾ പ്രവർത്തനങ്ങൾ 2024 - 25 സ്കൂൾ പ്രവർത്തനങ്ങൾ 2023 - 24
SPC ചതുർദിന വേനൽ ക്യാമ്പിനു തുടക്കമായി
എസ് പി സി ത്രിദിന ഓണം ക്യാമ്പ് 2023
താമരകുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി ത്രിദിന ഓണം ക്യാമ്പ് ആരംഭിച്ചു നൂറനാട് സർക്കിൾ ഇൻസ്‌പെക്ടർ പി ശ്രീജിത്ത് ക്യാമ്പ് ഉൽഘാടനം ചെയ്തു, പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ ആദ്യക്ഷത വഹിച്ചു, സ്കൂൾ മാനേജേർ പി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി, സബ് ഇൻസ്‌പെക്ടർ നിധിഷ് ക്ലാസ് നയിച്ചു,എച്ച് എം എ എൻ ശിവ പ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ഡെപ്യൂട്ടി എച്ച് എം സഫീനബീവി, മാതൃസംഗമം കൺവീനർ ഫസീല ബീവി, എസ് പി സി കോ ഓർഡിനേറ്റർ മാരായ ആർ അനിൽ കുമാർ, പി വി പ്രീത, സിവിൽ പോലീസ് ഓഫീസർ പ്രസന്ന കുമാരി, അദ്ധ്യാപകരായ T.ഉണ്ണിക്കൃഷ്ണൻ ,CS ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.