സെന്റ്. മേരീസ് എൽ പി എസ് എടത്തിരിഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്. മേരീസ് എൽ പി എസ് എടത്തിരിഞ്ഞി
വിലാസം
എടത്തിരിഞ്ഞി
സ്ഥാപിതംഒന്ന് - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201723306





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പടിയൂര്‍ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ സെന്‍റ് മേരിസ് എല്‍.പി.സ്ക്കൂള്‍ ഇരിഞ്ഞാലക്കുടയില്‍ നിന്നും 4 കി.മീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു. വ്ദ്യാലയ പരിസരത്തെ ജനങ്ങള്‍ പൊതുവെ ഇടത്തരക്കാരും കര്‍ഷക- ത്തൊഴിലാളികളും സന്വന്നരുമാണ്. വിദ്യാലയാന്തരിക്ഷം നെല്‍പ്പാടങ്ങള്‍ ചുറ്റപ്പെട്ടുകിടക്കുന്നു. ഇവിടത്തെ ഭുപ്രക്യതിയുടെ സവിശേഷതകളാല്‍ ഈ സ്ക്കുളിനെ കക്കഴ സക്കൂള്‍ എന്നും വിളിച്ചിരുന്നു.

                                         1917-ല്‍ ഒരു കുടിപള്ളിക്കൂടമായി ഉടലെടുത്തതാണ് ഇരുന്വന്‍ തോമച്ചന്‍റ കാലത്ത് സെന്‍റ് മേരിസ് എല്‍.പി.സ്ക്കൂള്‍. ആദ്യവര്‍ഷത്തിത്‍ 94 കുട്ടികള്‍ക്ക് പ്രവേശനം നല്കിയതായി രേഖയുണ്ട്.എറ്റവും ആദ്യത്തെ വിദ്യാര്‍ത്ഥി തെക്കൂട്ട് വലുപറന്വില്‍ വേലായുധന്‍ ആണ്. സ്കുളിന് സ്വന്തമായി ഒരു സ്ഥലവും കെട്ടിടവും ആവശ്യമാണെന്നെ ബോധ്യം വന്നപ്പോള്‍ 1920-ല്‍ സ്ഥലം വാങ്ങി കെട്ടിടം പണിതു. 1,2,3 ക്ലാസുകളോടെ ഈ വ്ദ്യാലയം ആരംഭിച്ചു. രേഖകളില്‍ 

ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ‍‍ ശ്രീ.കെ.ഡി തോമസ് മാസ്റ്റര്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്.

                                         പടിയൂര്‍ പഞ്ചായത്തിലെ ആദ്യത്തേതും കൊച്ചി സംസഥാനത്തിലെതന്നെ ഏറ്റവും വലിയവ്ദ്യാലയവുമായിരുന്നു  സെന്‍റ് മേരിസ് എല്‍.പി.സ്ക്കൂള്‍ .1967 ആയപ്പോഴേക്കും  പടിയൂര്‍ പഞ്ചായത്തില്‍ മറ്റു വ്ദ്യാലയങ്ങള്‍

ആരംഭിച്ചു. ഇവിടെ കുട്ടികള്‍ കുറഞ്ഞുതുടങ്ങി. ആ സാഹചര്യത്തില്‍ ഈ വ്ദ്യാലയത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്‍റ ആവശ്യകത മനസ്സിലാക്കി അന്നത്തെ മാനേജരായിരുന്ന ബഹുമാനപ്പെട്ട ഇഗ്നേഷ്യസ് ചിറയത്തച്ചന്‍റ കാലത്ത് കര്‍മ്മലീത്ത സന്യാസികളുടെ മാനേജ്മെന്‍റിന് ഈ വ്ദ്യാലയം കൈമാറി.1971-ല്‍ സിസ്റ്റര്‍ മേരി ഇമ്മാകുലേറ്റ് പുതിയ ഹെഡ്മിസ്ട്രസ്സായി ചാര്‍ജെടുത്തു. ഈ അവസരത്തില്‍ ഇവിടെ അറബി ഭാഷാപഠനത്തിന് ഒരു പുതിയ തസ്തികനിലവില്‍ വന്നു. ഇന്ന് ഈ വ്ദ്യാലയം കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്‍റ കോ ഓപ്പറേറ്റീവ് മാനേജ്മെന്‍റായ ഉദയ പ്രൊവിന്‍സിന്‍റ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മതസൗഹാര്‍ദ്ദത്തിന്‍റ നാടായ ഇരിങ്ങാലക്കുടയില്‍ നിന്നും ഏകദേശം 15 മിനിറ്റ് സഞ്ചരിച്ചാല്‍ ഞങ്ങളുടെ വിദ്യാലയമായ സെന്റ്. മേരീസ് എല്‍ പി സ്കൂളില്‍ എത്തിച്ചേരാം. സ്വകാര്യബസ്സുകള്‍ ധാരാളമുള്ളതുകൊണ്ട് യാത്രക്നേശം അനുഭവപ്പെടാറില്ല. 100 വര്‍ഷത്തെ പാരന്വര്യതിളക്കവുമായി എടത്തിരിഞ്ഞിയില്‍ ഈ വിദ്യാലയം ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. ഈ പ്രദേശത്തെ മിക്കവാറും ജനങ്ങള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കിയിരിക്കുന്നത് ഈ വിദ്യാലയമാണ്. പഴമയുടെ തനിമ വിളിച്ചോതിയിരുന്ന കെട്ടിടത്തില്‍ നിന്നും വിശാലവും ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനിലകളുള്ള ഒരു കെട്ടിടസമുച്ചയത്തിലാണ് ഇന്ന് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് യാത്രസൗകര്യത്തിനായി സ്കൂള്‍ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശാലയമായ ക്നാസ്സ്മുറികള്‍,ഹാള്‍,കന്വ്യൂട്ടര്‍ ലാബ്,ലൈബ്രറി, സ്റ്റാഫ് റൂം,ഓഫീസ് റൂം എന്നിവയോടൊപ്പം ഓരോ നിലകളിലായി പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.മള്‍ട്ടിമീഡിയ പഠനം സാധ്യമാക്കുന്നതിനായി നാല് ക്നാസ്സ്റൂമുകളില്‍ എല്‍ഈഡി റ്റി.വികള്‍സ്ഥാപിച്ചിട്ടുണ്ട്.ഉല്ലാസവേളകള്‍ മനോഹരമാക്കുന്നതിനായി സ്കൂളിനോടനുബന്ധിച്ച് ഒരു പാര്‍ക്ക് ഉണ്ട്. കുട്ടികള്‍ക്ക് പ്യൂരിഫൈ ചെയ്ത വെള്ളമാണ് കുടിക്കാനായി നല്‍കുന്നത്. ഉച്ചഭക്ഷണം തയ്യാക്കുന്നത

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി