ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
വെള്ളമുണ്ട:പുളിഞ്ഞാൽ ഗവ. സ് കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ക്രമീകരിച്ച സെൽഫി കോർണർ നവാഗതരായ കുരുന്നുകൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു. പ്രവേശനോത്സവവും സെൽഫി കോർണറും വയനാട്‌ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.പി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ സാദിർ തലപ്പുഴ മുഖ്യസന്ദേശം നൽകി. ഹെഡ്മിസ്ട്രെസ് പി.കെ. ഉഷകുമാരി, എ. സാജിദ്, കെ. ഫിലിപ്പ്, കെ. ജെസ്ന തുടങ്ങിയവർ പ്രസംഗിച്ചു. പ്രവേശനോത്സവം - നവാഗതരായ കൂട്ടുകാരെ മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് ബലൂൺ , ക്രയോൺസ്, പെൻസിൽ എന്നിവ നൽകി PTA അംഗങ്ങളും അധ്യാപകരും ചേർന്ന് വരവേറ്റു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി.
https://www.youtube.com/embed/Dlm7iPSSNjc https://www.youtube.com/embed/RbCPUsgfUpg