ഗുരുകുലം എച്ച്.എസ്, ഇടക്കുളം
ഗുരുകുലം എച്ച്.എസ്, ഇടക്കുളം | |
---|---|
വിലാസം | |
ഇടക്കുളം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | Jayesh.itschool |
ചരിത്രം
ഗുരുകുലം ഹൈസ്ക്കൂള്‍ സംക്ഷിപ്ത ചരിത്രം
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കന്‍ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദര്‍ശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂള്‍. 1930 ല്‍ മാര്‍ത്തോമ്മാ സണ്ടേസ്ക്കൂള്‍ സമാജം രജതജൂബിലി ആഘോഷിച്ചപ്പോള്‍ സണ്ടേസ്ക്കൂള്‍ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്ന് അഭിപ്രായം ഉയര്‍ന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാന്‍ വിനിയോഗിച്ചത്. 28 ഏക്കര്‍ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവര്‍ത്തനം ദൈവരാജ്യപ്രവര്‍ത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയന്‍ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂള്‍ സമാജം ജനറല്‍ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മന്‍, വടശ്ശേരിക്കര കര്‍മ്മേല്‍ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെണ്‍മണി അച്ചന്‍)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂള്‍ നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് വായിക്കുക..
ഭൗതികസൗകര്യങ്ങള്‍
- കളിസ്ഥലം
- ഹോസ്റ്റല്‍ സൗകര്യം
- സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
മാര്‍ത്തോമ്മാ സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജ് മെന്റ്
- മാനേജര്‍ : ഡോ.സൂസമ്മ മാത്യു
- ആസ്ഥാനം : തിരുവല്ല
- ഹൈസ്കൂളുകള്‍ : 15
- ഹയര്‍ സെക്കണ്ടറികള്‍ : 9
- ലോവര്‍ പ്രൈമറി സ്കൂളുകള്‍ :114
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സി.എ അലക്സാണ്ടര്‍ .....(1936-1945) |
ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജീവനക്കാരുടെ വിവരം 2016-17
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ എം.സി.ചെറിയാന്‍(മുന്‍ റാന്നി എം.എല്‍.എ) റവ.ഏബ്രഹാം ലിങ്കണ്‍(മാര്‍ത്തോമ്മാ സഭയിലെ പ്രശസ്തനായ വൈദികന്‍) റവ. ഉമ്മന്‍ കെ. തോമസ് (മെതഡിസ്റ്റ് ബിഷപ്പ്) പ്രൊഫ.പി.കെ മോഹന്‍രാജ്(പ്രിന്‍സിപ്പല്‍, SNDP YOGAM COLLEGE,KONNI)' ദിലീപ് മലയാലപ്പുഴ (ചീഫ് റിപ്പോര്‍ട്ടര്‍,ദേശാഭിമാനി സ്റ്റേറ്റ് ബ്യൂറോ,തിരുവനന്തപുരം)
ഡോ.ഫിലിപ്പ് മാത്യു (പാനല്‍ ഫിസിഷ്യന്‍,ഹൈക്കമ്മീഷന്‍ ഓഫ് ഇന്‍ഡ്യ,ലാഗോസ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.3562235,76.8158269|zoom=15}}