ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
08:10, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Malini T (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോഴഞ്ചേരി -ഈസ്റ്റ്

കോഴഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂൾ

പത്തനംതിട്ടജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യസ ജില്ലയിലെ. കോഴഞ്ചേരി ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.ഇത് സ്ഥാപിച്ചത് 1911 ൽ ആണ്.കോഴഞ്ചേരി ഈസ്റ്റ് പോസ്റ്റോഫീസിനു കിഴക്ക് റോഡിന് വലതുവശത്തായി അയന്തിയിൽ വീടിനുസമീപം ഭിത്തി കുമ്മായം പൂശിയതും മേൽക്കൂര ഓല മേഞ്ഞതുമായ ഒരു ജീർണിച്ച കെട്ടിടത്തിൽ മാർത്തോമ്മാസഭക്കാരുടെ നാലാംതരം വരെ പ്രവർത്തിച്ചിരുന്ന അയന്തിയിൽ സ്കൂൾ അന്നത്തെ സർക്കാർ വാടകയ്ക്ക് ഏറ്റെടുത്തു.കോഴഞ്ചേരി കിഴക്ക്മാർത്തോമ്മാ ഇടവക പ്രാർഥനക്കെട്ടിടത്തിലേക്ക്( ഇന്ന് ബെഥേൽ എന്നറിയപ്പെടുന്ന കെട്ടിടത്തിലേക്ക്) കോഴഞ്ചേരി ഈസ്റ്റ് മലയാളം പ്രൈമറിസ്കൂൾ (എം.പി.സ്കൂൾ) എന്ന പേരിൽ പ്രവർത്തിച്ചു.പിൽക്കാലത്ത് സർക്കാർവക കെട്ടിടത്തിലേക്ക് മാറ്റി.1963-64 കാലയളവിൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. കോഴഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂൾഎന്ന പേരിൽ മോഡൽ സ്കൂളായി അറിയപ്പെട്ടു.

ഭൂമിശാസ്ത്രം

വിദ്യാലയത്തിന് 40.47 ആർ (100 സെൻറ്) ഭൂമി ഉണ്ട്. 3 കെട്ടിടങ്ങളിലായി എൽ‌.പി ,യു‌.പി,അംഗൻവാടി എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. 13 ആർ വിസ്തൃതി ഉള്ള കളി സ്ഥലം ഉണ്ട്.പ്രവർത്തിക്കുന്ന 3 ഡെസ്ക്ക് ടോപ്പ്,5 ലാപ്ടോപ്പ് ഇവ ഉണ്ട്.4-12-2016 മുതൽ ബി‌.എസ്‌.എൻ‌.എൽ .ഇൻറെർനെറ്റ്സൗകര്യം ഐ‌.ടി@സ്കൂൾ മുഖേന ലഭിച്ചു. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻറെ 2016-17 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇംപ്ലിമെൻറിങ്ആപ്പീസറായി സ്മാർട്ട്ക്ലാസ്സ്മുറി സജ്ജീകരിച്ചു.31-08 2017 നു ഗ്രാമപ്പഞ്ചായത്തുപ്രസിഡൻറ് ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു. ബഹു.ആറന്മുള എം എൽ എ ശ്രീമതി.വീണാ ജോർജീൻറെ ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ക്ലാസ് മുറി പ്രവർത്തനം ആരംഭിച്ചു.2019 ആഗസ്റ്റ് മാസം കൈറ്റിൽ നിന്നും 3 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.എന്നാൽ റോഡ് പണി മൂലം തകരാറിലായ ഇൻറർനെറ്റ് സൗകര്യം പുനസ്ഥാപിച്ചു തന്നില്ല.തരുമെന്നു പ്രതീക്ഷിക്കുന്നു.ഈവർഷംഗ്രാമപ‍ഞ്ചായത്തിൽ നിന്നും ബി.എസ്.എ൯,എൽഫൈബർനെറ്റ്കണക്ഷ൯ നൽകിയിട്ടുണ്ട്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്
  • കോഴഞ്ചേരി താലൂക്ക്‌
  • ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്

ശ്രദ്ധേയരായവ്യക്തി

  • കടമ്മനിട്ട രാമകൃഷ്ണൻ
കടമ്മനിട്ട രാമകൃഷ്ണൻ

ആരാധനാലയങ്ങൾ

  • സെന്റ്  തോമസ് മാർത്തോമാ ദേവാലയം
  • പാമ്പാടിമൺ ശ്രീ ശാസ്താ ക്ഷേത്രം
  • മാരാമൺ ദേവാലയം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • മാർത്തോമാ സീനിയർ സെക്കന്ററി സ്കൂൾ
  • സെന്റ്  തോമസ് ഹയർ സെക്കന്ററി സ്കൂൾ
  • മുളമൂട്ടിൽ സെൻട്രൽ സ്കൂൾ
  • അദ്ധ്യാപകർ

മാല ടി.ജെ , സിന്ധു. എം, യാഹ്യാ ഖാൻ, ബീന ടി ചാണ്ടപ്പിള്ള, മാലിനി .റ്റി ,ഷീബ, സാബു ഫിലിപ്പ് (ഡ്രോയിങ്, ക്ലബ്ബിങ് ) ,മിനി ജോ൪ജ്, അനിത പിറ്റി (കായികം) അനധ്യാപകർ -ദിവ്യമോഹൻ -ഒ.എ . ശ്യാമള, പി,ബി പി,റ്റി,സി,എം സുധ മോഹ൯ -ഉച്ചഭക്ഷണം