ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തെക്കുംഭാഗം

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക്‌ പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ.

അതിരുകൾ

മൂന്നു വശവും അഷ്ടമുടിക്കായലും ഒരു വശം പാവുമ്പാ തോടുമാണ് ഗ്രാമത്തിന്റെ അതിർത്തികൾ.

ഭൂമിശാസ്ത്രം

കൊല്ലം പട്ടണത്തിൽ നിന്നും ഏകദേശം  10 കി .മീ ദൂരമുള്ള തെക്കുംഭാഗം ഗ്രാമത്തിന്റെ ആകെ വിസ്തീർണം 8 ച .കി.മീ. ആണ് . ചവറ തെക്കുഭാഗം പൂർണ്ണമായും അഷ്ടമുടി തടാകം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

  • അഴകത്ത്  പദ്മനാഭ കുറുപ്പ് - മലയാളത്തിലെ ആദ്യത്തെ ഇതിഹാസകാവ്യമായ രാമചന്ദ്രവിലാസം രചിച്ചു .
    അഴകത്ത്  പദ്മനാഭ കുറുപ്പ്
  • വി സാംബശിവൻ - കേരളത്തിലെ പ്രശസ്തനായ " കഥാപ്രസംഗം " കലാകാരനായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ആശയും ആശങ്കകളുമായിരുന്നു അദ്ദേഹത്തിന്റെ  കലയുടെ ഇതിവൃത്തം.
  • വി. രവികുമാർ - വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബോദ്‌ലേർ 1821 - 2021 എന്ന വിവർത്തനഗ്രന്ഥമാണ് അവാർഡിന് അർഹമായത്.
  • സുരേഷ് പിള്ള - കേരളത്തിൽ നിന്നുള്ള പ്രശസ്ത പാചക വിദഗ്ദനും, അവതാരകനുമാണ് സുരേഷ് പിള്ള എന്ന ഷെഫ് പിള്ള . ബി ബി സിയുടെ മാസ്റ്റർ ഷെഫ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു അദ്ദേഹം.

ആരാധനാലയങ്ങൾ

  • പനയ്ക്കറ്റോടിൽ ദേവീ ക്ഷേത്രം- കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് പനയ്ക്കറ്റോടിൽ ദേവീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗയാണ്. കേരളത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്ഷേത്രം നിയന്ത്രിക്കുന്നത്. മേട ഭരണിയിലെ താലപ്പൊലിയും ഏപ്രിൽ , മെയ് മാസങ്ങളിലെ വാർഷിക ഉത്സവവും ജനപ്രിയമാണ്.
  • നടക്കാവ് ശ്രീനാരായണപുരം ക്ഷേത്രം
  • ഗുഹാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രം
    ഗുഹാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രം
  • പുലിയൂർ ധർമ്മശാസ്താക്ഷേത്രം
  • ഉദയാദിത്യപൂരം ശിവക്ഷേത്രം
  • മാമുകിൽ സെൻറ് ജോസഫ് ചർച്ച്
  • ലൂർദ്പുരം ലൂർദ് മാതാ ചർച്ച്
  • വടക്കുംഭാഗം സെൻറ് ജെറോം ചർച്ച്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എൽ വി എൽ പി എസ് ചവറ സൗത്ത്
  • ജി യു പി എസ് ചവറ സൗത്ത്
  • ഗുഹാനന്ദപുരം ഹയർ സെക്കന്ററി സ്കൂൾ
  • സാമൂഹിക ആരോഗ്യ കേന്ദ്രം
  • തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് കാര്യാലയം

സ്ഥലവും ടൂറിസവും

  • സാമ്പ്രാണിക്കൊടി
  • കോയിവിള ബോട്ട് ജെട്ടി
  • അഷ്ടമുടി കായൽ
  • പരിമണം സീ വ്യൂ പോയിന്റ്
  • കാക്കത്തുരുത്തു
  • ക്ലബ് മഹീന്ദ്ര ഹോളിഡേയ്‌സ്
  • അഷ്ടമുടി ലേക്ക് വ്യൂ പോയിന്റ്
  • നീണ്ടകര പോർട്ട്

ചിത്രശാല