വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/എന്റെ ഗ്രാമം
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വിളയിൽ പറപ്പൂർ. തോടുകൾ, കുളങ്ങൾ,വയൽ പ്രദേശങ്ങൾ, മല നിരകളോടും കൂടിയ മനോഹരമായ ഒരു ഗ്രാമമാണിത്. ഈ ഗ്രാമം കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി നിയമ സഭ മണ്ഡലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശത്തുള്ള അധികം ആളുകളും ദൈനംദിന ജോലി ചെയ്തു ജീവിച്ചു വരുന്നവരാണ്. കല, സാംസ്കാരിക കായിക രംഗങ്ങളിൽ പ്രഗൽഭരായ പ്രതിഭകളെ വാർത്തെടുത്ത നാടാണിത്. പ്രശസ്ത മാപ്പിളപ്പാട്ടുകാരി വിളയിൽ ഫസീലയുടെ ജന്മദേശം കൂടിയാണ്ഈ ഗ്രാമം.കൊണ്ടോട്ടി ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് ഈ കൊച്ചു ഗ്രാമത്തിലാണ്