ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/എന്റെ ഗ്രാമം
ഒറ്റശേഖരമംഗലം
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ഒറ്റശേഖരമംഗലം ദേശത്ത് 1947 ജൂൺ 19-ാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാൻ വായനശാലയും. ഒറ്റശേഖരമംഗലം ശ്രീമഹാദേവർ ക്ഷേത്രം ഈ [[പ്രമാണം:Ottasekharamangalam junction.jpeg\thump\ottasekharamangalam]]പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്. ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം. കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാൽ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വർഷകാലം വന്നാൽ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കർഷകരും കൂലിപ്പണിക്കാരുമായിരുന്നു. ഈ പ്രദേശത്തിന്റെ പുരോഗതിക്ക് അടിത്തറപാകിയത് ഹിന്ദിസാർ എന്നറിയപ്പെടുന്ന അയ്യപ്പൻപ്പിളളയും അകാലത്തിൽ പൊലിഞ്ഞുപോയ ഹൈസ്കൂൾ അധ്യാപകനായ ശ്രീ.കൃഷ്ണൻനായർ ബി.എയുമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവ എൽ പി എസ് ഒറ്റശേഖരമംഗലം
ജനാർദ്ധനപുരം ഹയർ സെക്കന്ററി സ്കൂൾ
ആരാധനാലയങ്ങൾ
മേജർ ഒറ്റശേഖരമംഗലം ശ്രീ മഹാദേവർ ക്ഷേത്രം
സെന്റ് മേരിസ് മലങ്കര സുറിയാനി കാതോലിക്ക ദൈവാലയം
പ്രധാന പൊതുസ്ഥാപനങ്ങൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,കൃഷിഭവൻ , പോസ്റ്റ് ഓഫീസ് , പഞ്ചായത്തു ഓഫീസ് , വില്ലജ് ഓഫീസ് , കിസാൻ ഗ്രന്ഥശാല
ശ്രദ്ധേയരായ വ്യക്തികൾ
സ:ആർ.പരമേശ്വരൻ പിള്ള
വേലായുധൻ പിള്ള