എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ
സ്കൂൾ പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 1 ന് വിപുലമായ പരിപാടികളോടെ സ്കൂൾ ഹാളിൽ നടത്തി.
രാവിലെ പത്തുമണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിന് ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ വി എൻ രാജപ്പൻ അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി ഉദ്ഘാടന കർമ്മം നിർഹിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് നൽകിയ ഗിഫ്റ്റ് ബോക്സിന്റെ വിതരണം എൻ ആർ നാരായണൻ അവർകൾ നിർവഹിച്ചു. ഒന്നാം ക്ലാസിലെ ഉദ്ഘാടനം പുതുതായി ചേർന്ന കുട്ടികളിൽ നിന്ന് നറുക്കു ലഭിച്ച ചന്ദ്രകാന്ത നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മനോജ് വികെയും എം പി ടി എ ചെയർപേഴ്സൺ ബിജി സാജുവും ആശംസകൾ അർപ്പിച്ചു.
പ്രീ - പ്രൈമറി പ്രവേശനോത്സവം
ജൂൺ അഞ്ചിന് പ്രീ - പ്രൈമറി പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി. ഇളംദേശം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആൻസി സോജൻ അവർകൾ പ്രീ പ്രൈമറി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് മനോജ് വികെ വൈസ് പ്രസിഡന്റ് ജിതേഷ് ഗോപാലൻ എം പി ടി എ ചെയർപേഴ്സൺ ബിജി സാജു എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്
നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോന്മുഖ വികസനം ലഭ്യമാക്കി പ്രവർത്തിക്കുന്ന പിടിഎ, എം പി ടി എ, എസ് ആർ ജി തുടങ്ങിയ സപ്പോർട്ടിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 2023 ജൂൺ 21 നടന്ന ജനറൽ പി ടി എ യിൽ ശ്രീ മനോജ് വി കെയെ പി ടി എ പ്രസിഡണ്ടായും, ശ്രീ ജിതേഷ് ഗോപാലനെ വൈസ് പ്രസിഡണ്ട് ആയും രതീഷ് വി റ്റി,ചന്ദ്രലേഖ സുധൻ, റെജീന സുബൈർ, സുനു ജിതിൻ,സൗമ്യ സുമേഷ്, സൗമ്യ ജിമ്മി, ഗ്രീഷ്മ മധു, ശാരി അനിൽകുമാർ, ഫൗസിയ അജാസ് എന്നിവരെ പിടിഎ അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രസ്തുത മീറ്റിംഗിൽ തന്നെ എം പി ടി എ കമ്മറ്റിയുടെ തെരഞ്ഞെടുപ്പും നടത്തി. എം പി ടി എ ചെയർപേഴ്സൺ ആയി ബിജി സാജുവിനെയും , വൈസ് ചെയർപേഴ്സൺ ആയി ബിബിത ബിജുവിനെയും മറ്റ് അംഗങ്ങളായി അനിത മനോജ്, അനു സിബി, ബുഷറ ഷിയാസ്, മാരിയത്ത് ഷമീർ, ഹണി അജാസ്, റെജീന അനസ്, ജസീല ജലീൽ, ബീവി അനൂപ്, വിനീത മനോജ് എന്നിവരെയും തിരഞ്ഞെടുത്തു. പിടിഎ, എം പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ അക്കാദമികവും ഭൗതികവുമായ എല്ലാ മേഖലകളിലും നിരവധി സ്തുത്യർഹമായ ഇടപെടലുകൾ ഈ അക്കാദമിക വർഷം ഉണ്ടായിട്ടുണ്ട്.
സ്കൂളിന്റെ ഒരു വർഷത്തെ കർമ്മ പദ്ധതി അടങ്ങുന്ന വിഷൻ ഓഫ് ദ ഇയർ അവതരണവും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും നടത്തി. അക്കാദമിക മാസ്റ്റർ പ്ലാൻ സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്കൂൾ മാനേജർ എം പി ടി എ പ്രസിഡന്റ് എന്നിവർക്ക് നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം ബാലവേല വിരുദ്ധ ദിനം വായന വാരാചരണം സ്വാതന്ത്ര്യ ദിനം ഓണാഘോഷം ചാന്ദ്രദിനം, ഗാന്ധിജയന്തി, ശിശുദിനം ക്രിസ്തുമസ്, റിപ്പബ്ലിക് ദിനം, ദേശീയ വിര നിർമാർജന ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങൾ നടത്തി. ഭാഷയും കണക്കും ശാസ്ത്രവും പഠിക്കുന്നത് കൂടാതെ സാമൂഹികമായും സാംസ്കാരികമായും കുട്ടികൾ ഉയരേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെട്ട ദിനാചരണ പ്രവർത്തനങ്ങൾ കുട്ടികൾക്ക് അറിവും അനുഭൂതിയും നൽക്കുന്നതിന് ഉപകാരപ്പെടുന്നതായിരുന്നു.
പരിസ്ഥിതി ദിനാചരണം
കുട്ടികൾ പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി ജൂൺ 5 ന് പരിസ്ഥിതി ദിനാചരണം നടത്തി. ഇളംദേശം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആൻസി സോജൻ വൃക്ഷത്തൈ നട്ട് പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് ഈ വർഷം നടത്തിയ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ് മത്സരം നടത്തി.
ബാലവേല വിരുദ്ധ ദിനം
കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടിവരുന്ന നിരവധി കുട്ടികൾ ഇന്നും നമ്മുടെ രാജ്യത്ത് ഉണ്ട്. ഈ വിദ്യാലയത്തിലെ ഓരോ കുട്ടികളെപ്പോലെയും അവർക്കും പഠിക്കാനുള്ള അവകാശങ്ങൾ ഉണ്ട് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും കുട്ടികളുടെ സംരക്ഷണവുമായി ബാലവേല വിരുദ്ധ ദിന പ്രവർത്തനങ്ങൾ നടത്തുകയും പ്രതിജ്ഞ കൈക്കൊള്ളുകയും ചെയ്തു.
വായന വാരാചരണം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം വായന വാരാചരണം നടത്തി. വായന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കരിമണ്ണൂർ സി ആർ സി കോഡിനേറ്റർ നീതുമോൾ ബേബി നിർവഹിച്ചു. നെയ്യ്ശ്ശേരി കവലയിലും പ്രദേശങ്ങളിലുംവായന വിളംബര റാലി സംഘടിപ്പിച്ചു. പുസ്തകപ്രദർശനം വായനാമത്സരം ക്വിസ് മത്സരം എന്നീ പരിപാടികൾ നടപ്പിലാക്കി. പന്നൂർ നവജ്യോതി ലൈബ്രറി സന്ദർശിച്ചു.
സ്വാതന്ത്ര്യ ദിനാചരണം
ഈ അക്കാദമിക വർഷത്തെ നമ്മുടെ വിദ്യാലയത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ലയൺസ് ക്ലബ് കരിമണ്ണൂരിനൊപ്പമായിരുന്നു. ലയൺസ് ക്ലബ് പ്രതിനിധികളുടെയും അധ്യാപകരുടേയും കുട്ടികളുടേയും പിടിഎ എം പി ടി എ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ വി എൻ രാജപ്പൻ അവർകൾ പതാക ഉയർത്തി. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ശ്രീ അരുൺ ജോസ് സ്വാഗതവും സീമ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി ആശംസകൾ അർപ്പിച്ചു സന്നിഹിതരായവർക്ക് മധുര വിതരണവും നടത്തി.
ഓണാഘോഷം
കേരളീയരുടെ ജനകീയ ഉത്സവമായ ഓണാഘോഷം പിടിഎ എം പി ടി എ പ്രതിനിധികളുടെ നേതൃത്വത്തിൽ മനോഹരമായി കൊണ്ടാടി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സ്കൂൾ വരാന്തയിൽ മനോഹരമായ പൂക്കളം തയ്യാറാക്കി. കുട്ടികൾക്കായി മിഠായിപെറുക്കൽ,കസേരകളി, മലയാളി മങ്ക, കേരള കേസരി മത്സരങ്ങൾ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി ലെമൺ സ്പൂൺ റേസ് സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ മാനേജർ വി എൻ രാജപ്പൻ അവർകൾ സമ്മാനവിതരണം നടത്തി. പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത വിഭവസമൃദ്ധമായ സദ്യയും പായസവും ഓണാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കി.
ചാന്ദ്രദിനാചരണം
ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് ചാന്ദ്രയാൻ പ്രക്ഷേപണത്തിന്റെ വാഗ്മെന്റ് റിയാലിറ്റി പ്രദർശിപ്പിച്ചു. ക്വിസ് മത്സരം സംഘടിപ്പിക്കുകയും കുട്ടികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു.
ഗാന്ധിജയന്തി ദിനാചരണം
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണവുമായി ബന്ധപ്പെട്ടുകൊണ്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി സ്കൂളും പരിസരവും കുട്ടികളും അധ്യാപകരും ചേർന്ന് ക്ലീൻ ചെയ്തു.
ശിശുദിനാചരണം
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരം, പ്രസംഗമത്സരം,കളറിംഗ് മത്സരം, ചാച്ചാ നെഹ്റു മത്സരം എന്നിവ സംഘടിപ്പിച്ചു. നെയ്യശ്ശേരി കവലയിലും പ്രദേശങ്ങളിലും ശിശു സൗഹൃദ സന്ദേശയാത്ര നടത്തി. കുട്ടികൾക്ക് പായസവിതരണം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേകം നടത്തിയ അസംബ്ലിയിൽ കുട്ടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി കുട്ടികൾക്ക് ശിശുദിന സന്ദേശം കൈമാറി.
ക്രിസ്തുമസ് ആഘോഷം
ഈ വർഷത്തെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ വലിയ ക്രിസ്മസ് ട്രീ നിർമ്മിച്ചു. ക്രിസ്മസ് പപ്പായുടെ വേഷം ധരിച്ചെത്തിയ കുട്ടികളോടൊപ്പം കുട്ടികൾ ആടിപ്പാടി ഡാൻസ് ചെയ്തു. കരോൾ ഗാന മത്സരം സംഘടിപ്പിച്ചു കുട്ടികൾക്ക് കേക്ക് വിതരണവും നടത്തി.
റിപ്പബ്ലിക് ദിനം
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വൻ വിപുലമായി ആഘോഷിച്ചു. പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. ചെയർപേഴ്സൺ ശ്രീമതി ബിജു സാജു കുട്ടികൾക്കും അധ്യാപകർക്കും റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി. മധുരവിതരണവും നടത്തി.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു
ലവ് പ്ലാസ്റ്റിക്
ഈ വർഷം മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തെ സീറോ പ്ലാസ്റ്റിക് വിദ്യാലയമായി പ്രഖ്യാപിച്ചു. കുട്ടികൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പ്ലാസ്റ്റിക്കുകളും വിദ്യാലയത്തിൽ കൊണ്ടുവരുന്നതിനെ വിലക്കി. പ്ലാസ്റ്റിക്കുകളും പേപ്പറുകളും പ്രത്യേകം വേർതിരിച്ച് നിക്ഷേപിക്കുന്നതിനായി എല്ലാ ക്ലാസുകളിലും പ്രത്യേകം പ്രത്യേകം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും നടത്തി.
ഹോണേഴ്സ് ഓഫ് എക്സലൻസ്
കുട്ടികളിൽ ജനറൽനോളജ് മെച്ചപ്പെടുത്തുന്നതിനും ആനുകാലിക സംഭവവികാസങ്ങളുമായി ബന്ധം ഉണ്ടാവുക എന്ന ഉദ്ദേശം മുൻനിർത്തി കഴിഞ്ഞ അക്കാദമിക വർഷം നമ്മുടെ വിദ്യാലയം ആരംഭിച്ച പദ്ധതിയാണ് കിസ്സ് ഓഫ് ദ ഡേ. എല്ലാദിവസവും അസംബ്ലിയിൽ ഓരോ ചോദ്യം ചോദിക്കുകയും അപ്പോൾ തന്നെ സമ്മാനങ്ങൾ നൽകുകയും ചെയ്യും വർഷാവസാനം ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കുട്ടിയെ മെഗാ വിന്നർ ഓഫ് ദ ഇയർ ആയി പ്രഖ്യാപിക്കും. ഈ വർഷത്തെ ക്വിസ് ഓഫ് ദ ഡേ മേഘാ വിന്നർ സ്റ്റാൻഡേർഡ് ഫൈവിലെ മാസ്റ്റർ ആദിദേവ് ആണ്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സ്കൂളിൽ നടത്തിയ മുഴുവൻ മത്സരങ്ങളിലും ഒന്ന് രണ്ട് സ്ഥാനം നേടിയ കുട്ടികൾക്ക് ട്രോഫി വിതരണവും മറ്റു കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.
സ്പോൺസറിങ്
കഴിഞ്ഞ രണ്ട് വർഷമായി നമ്മുടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെ മികവുറ്റതാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് ഈ യാത്രയിൽ നമ്മോട് ചേർന്ന് നിന്ന് സാമ്പത്തികമായും ശാരീരികമായും സഹകരിച്ച നിരവധി സുമനസ്സുകൾ ഈ വിദ്യാലയത്തിന്റെ ചരിത്ര യാത്രയിലെ ഒഴിച്ചുകൂടാൻ കഴിയാത്ത ചരിത്രത്തിന്റെ ഭാഗമാണ്. വാഷ് ഏരിയ നിർമ്മാണത്തിന് സഹായിച്ച നടക്കനാൽ കുടുംബയോഗം, ലൂക്കാ സാർ ശ്രീബഷീർ പൂർവ്വ വിദ്യാർത്ഥി റിസാൽ, ആവശ്യമായ ടൈൽ വർക്കുകൾ ചെയ്തു നൽകിയ ശ്രീ ബിജുഎന്നിവരെ ഈ അവസരത്തിൽ സ്മരിക്കുകയാണ് ക്വിസ് ഓഫ് ദ ഡേ പ്രോഗ്രാമിന്റെ സമ്മാനങ്ങൾ സ്പോൺസർ ചെയ്യുകയും നമ്മുടെ കുട്ടികൾക്ക് ഗിഫ്റ്റുകൾ നൽകുകയും ചെയ്യുന്ന വിദേശ നാടുകളിൽ ജോർജ് ജോലി ചെയ്യുന്ന പൂർവ വിദ്യാർത്ഥികളെ ഈ അവസരത്തിൽ ഓർക്കുന്നതിനോടൊപ്പം അവരുടെ അഭിവൃദ്ധിക്കായി പ്രാർത്ഥിക്കുന്നു.
ഉടുമ്പന്നൂർ സെന്റ് ജോർജ് ഹൈസ്കൂളിലെ 2000 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നമ്മുടെ വിദ്യാലയത്തിലെ അധ്യാപകൻ അരുൺ അടങ്ങുന്ന മില്ലേനിയം സ്റ്റാർട്ട് 2000 ഈ അക്കാദമിക വർഷം നമ്മുടെ വിദ്യാലയത്തിലേക്ക് 20 കുടകളും 20 ബാഗുകളും സംഭാവന നൽകിയിട്ടുണ്ട്.
പഠന പരിപോഷണ പരിപാടികൾ
ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികളുടെ ചിന്തയും എഴുത്തും വായനയും മികവുറ്റതാക്കാൻ സംയുക്ത ഡയറി എഴുതൽ പദ്ധതിയും ക്ലാസ് പത്രം നിർമ്മാണം വായനയിൽ കുട്ടികളെ മികവുറ്റ വരാക്കാൻ രാവിലെ 9:20 മുതൽ 50 50 വരെയും ഉച്ചയ്ക്ക് 1:20 മുതൽ 1 40 വരെയും റീഡിങ് പദ്ധതിയും സ്കൂൾതലത്തിൽ നടപ്പാക്കി വരുന്നു.
കുട്ടികൾക്ക് അനായാസേന ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കഴിയുന്നതിനും സ്പീക്കിംഗ് സ്കിൽ വികസിപ്പിക്കുന്നതിനും ആയി വിവിധ ലാംഗ്വേജ് ഗെയിമുകളിലൂടെ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്ന പദ്ധതിയാണ് ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ് ഈ വർഷം ആരംഭിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിലെ അധ്യാപികയും ഫെലോ ഇംഗ്ലീഷ് റിസോഴ്സ് പേഴ്സിനുമായ ശ്രീമതി അനിത കുട്ടപ്പൻ ഉദ്ഘാടനം ചെയ്ത് ക്യാമ്പ് നയിച്ചു. എല്ലാ രണ്ടാം വാരത്തിലും വെള്ളിയാഴ്ച നടക്കുന്ന ഇംഗ്ലീഷ് തിയേറ്റർ ക്യാമ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുന്നു കൂടാതെ ഓരോ പ്രയോഗങ്ങൾ ഓരോ ആഴ്ചയിൽ കുട്ടികൾക്ക് നൽകുകയും അതിന്റെ പ്രായോഗിക പരിശീലനം നൽകുകയും ചെയ്യുന്നു ഇതിലൂടെ കുട്ടികൾക്കും അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം നേടാൻ കഴിയുന്നു.
ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകൾ
കലാകായിക രംഗത്തും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിലും കുട്ടികളുടെ അഭിരുചി വളർത്തുന്നതിന് വഴിത്തല സ്കൂളിൽ വച്ച് നടത്തിയ ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്രമേളകളിലും കുട്ടികളെ പങ്കെടുപ്പിച്ചു. സാമൂഹ്യശാസ്ത്രമേളയിൽ ചാർട്ട് വിഭാഗത്തിൽ വേദ സുധനും രങ്കന അനീഷും മൂന്നാം സ്ഥാനവും വർക്ക് എക്സ്പീരിയൻസിൽ ക്ലേ മോഡലിൽ തൊടുപുഴ ഉപജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. അതിന് വേണ്ട പരിശീലനം നൽകിയ അധ്യാപകരെ പ്രത്യേകം പ്രശംസിക്കുന്നു.
ബോധവൽക്കരണ പരിപാടി
ഈ അക്കാദമിക വർഷം പിടിഎ, എം പി ടി എ അംഗങ്ങൾക്കും രക്ഷിതാക്കൾക്കും ഗുഡ് പേരെന്റിങ് എന്ന വിഷയത്തിൽ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ രാജൻ അവർകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഫീൽഡ് ട്രിപ്പുകൾ
കണ്ടും കേട്ടും തൊട്ടും അനുഭവവേദ്യമായി പഠനം സാക്ഷാത്കരിക്കുന്നതിനായി വിവിധ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ചു. പാഠപുസ്തകത്തിൽ വായിച്ചറിഞ്ഞ കാര്യങ്ങൾ നേരിൽ കാണുന്നതിനും പഠിക്കുന്നതിനും ആയി തൊടുപുഴ നൊമാം കോളേജിൽ സംഘടിപ്പിച്ച എക്സിബിഷൻ സന്ദർശിച്ചു. ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ചരിത്ര സത്യങ്ങളും പരിസര പഠന വസ്തുതകളും ഗണിത തത്വങ്ങളും നേരിൽ കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. നാലാം ക്ലാസിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും പോസ്റ്റ് ഓഫീസിലെ പ്രവർത്തനങ്ങളും സേവനങ്ങളും മനസ്സിലാക്കുകയും കുട്ടികൾ പരസ്പരം കത്തയക്കുകയും ചെയ്തു. ജൈവ വൈവിധ്യത്തിന്റെ സാധ്യതകൾ പരിചയപ്പെടാൻ നെയ്യരി കുളം തൊമ്മൻകുത്ത് പുഴ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഈ വർഷം നടത്തിയ വിനോദയാത്രയുടെ ഭാഗമായി പാലക്കാട് കോട്ട മലമ്പുഴ ഡാം സ്നേക്ക് പാർക്ക് ഫാന്റസി പാർക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
പ്രീ പ്രൈമറി
ശ്രീമതി സ്മിതാ രമേശിന്റെ മേൽ തോട്ടത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ 34 കുട്ടികൾ പഠിക്കുന്നുണ്ട് എൽകെജി യുകെജി ഇംഗ്ലീഷ് മീഡിയം സിലബസിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസിൽ അക്കാദമികവും അനക്കാതെ വീകവുമായ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ മിത ടീച്ചർ സദാ സന്നദ്ധതയാണ്.
സ്കൂൾ ഇലക്ഷൻ
കുട്ടികൾക്ക് പൊതു തിരഞ്ഞെടുപ്പിന്റെ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിനായി നോമിനേഷൻ നൽകൽ ഇലക്ഷൻ പ്രചരണം വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള വോട്ടിംഗ് തുടങ്ങിയ ഇലക്ഷൻ പ്രോസസുകൾ മനസ്സിലാക്കുന്നതിനായി സ്കൂൾ ഇലക്ഷൻ സംഘടിപ്പിച്ചു 5 സ്ഥാനാർത്ഥികൾ വാശിയോടെ മത്സരിച്ച ഇലക്ഷൻ പ്രോസസ്സിൽ വൻ ഭൂരിപക്ഷത്തോടെ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത് കുമാരി ശ്രീയ പി രമേശിനെയാണ്.
...തിരികെ പോകാം... |
---|