ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 22 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9745655152 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


അവധിക്കാലത്ത്

മാതാപിതാക്കൾക്കായി AI പരിശീലനം - കാവാലം ലിറ്റിൽ ഫ്ലവർസ്കൂളിൽ

രാമങ്കരി: കാവാലം ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കായി ഐഐ (Artificial Intelligence) പരിശീലനം സംഘടിപ്പിച്ചു. ഐഐയുടെ സാധ്യതകളും പ്രയോജനങ്ങളും ദുരുപയോഗങ്ങളും അതുമൂലം ഉണ്ടാകുന്ന ചതിക്കുഴികളെയും കുറിച്ച് വിശദമാക്കുന്ന പരിശീലനത്തിന് കുട്ടികൾ തന്നെയാണ് നേതൃത്വം നൽകിയത്.



ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ലിറ്റിൽ ഫളവർ ഹൈസ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 04 -06-2018 തിങ്കളാഴ്ച 2.30ന് നടന്നു. കൈറ്റ് മാസ്റ്റേഴ്സ് ആയ റോഷ്നി ടീച്ചറും ജോസിസാറും ആയിരുന്നു ‌‌നേതൃത്വം . ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മാസ്റ്റേഴ്സ് ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ഗൗരി ജി കൃഷ്ണ ഡെപ്യൂട്ടി ലീഡറായി അലീന ജെ എന്നിവരെ തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.പ്രവർത്തനങ്ങൾ ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സാറും എസ് ഐ റ്റി സി ആശ ടീച്ചറും വിലയിരുത്തി
ഡിജിറ്റൽ മാഗസിൻ