ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMGHSS (സംവാദം | സംഭാവനകൾ)
ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം31 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2017GMGHSS




ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്ന് ഏകദേശം 250 മീറ്റര്‍ കിഴക്കുവശത്തായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ .ഓഫീസിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.മുഹമ്മദന്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്.1974 ല്‍ സ്ഥാപിതമായി.

ചരിത്രം

തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള സ്ക്കൂളായി പ്രവര്‍ത്തിച്ചു വന്ന ഗവ.മുഹമ്മദന്‍സ് സ്ക്കൂളിലെ വിദ്യാര്‍തഥികള്‍ അധികമായതിനെത്തുടര്‍ന്ന് ആണ്‍ പെണ്‍ പള്ളിക്കൂടങ്ങളായി വേര്‍തിരിക്കുകയായിരുന്നു.രാവിലെ 8 മുതന്‍ 12.15 വരെയുള്ള സെഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയത്തില്‍ ആദ്യകാലത്ത് 30 സ്ഥിരം അദ്ധ്യാപകരും 5 താല്‍ക്കാലിക അദ്ധ്യാപകരും ഉണ്ടായിരുന്നു. ലജനത്തുല്‍ മുഹമ്മദീയ അസോസിയേഷന്‍ ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തു. ഈ വിദ്യാലയത്തില്‍ പഠിക്കുന്നവിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമീപ പ്രദേശത്തുള്ള മുസ്ലിം കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്.ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥിനികളില്‍പലരും ഔദ്യോഗിക-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ ഉന്നതങ്ങളില്‍ എത്തിചേര്‍ന്നിട്ടുണ്ട്. 31/07/1974ല്‍ അന്ന് നഗരപിതാവായിരുന്ന ശ്രീ.കെ.പി.രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.ചാക്കിരി അഹമ്മദുകുട്ടി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

== ==

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികള്‍

നാല്പത്തി രണ്ട് കൊല്ലം പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂളിലെ ക്ലാസ് മുറികള്‍ നടന്നു വരുന്നത്.36ക്ലാസ് മുറികള്‍ ഉണ്ടെങ്കിലും.18മുറികള്‍ മാത്രമേ ക്ലാസ് മുറികളായി പ്രവര്‍ത്തിക്കുന്നുള്ളൂ.ഐ.റ്റി.@സ്കൂള്‍ പ്രവര്‍ത്തിക്കുന്ന 4മുറികള്‍ ഒഴികെയുള്ള മറ്റ് മുറികള്‍ ഓഫീസ്,സ്റ്റാഫ് റൂം,സഹകരണസംഘം,സ്മാര്‍ട്ട് ക്ലാസ് റൂം,ഗ്രന്ഥശാല,ലബോറട്ടറികള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.


അടിസ്ഥാന സൗകര്യങ്ങള്‍

നിലവില്‍ നാല് ശൗചാലയസമുച്ചയങ്ങള്‍ ഉണ്ട്.ഒരെണ്ണത്തിന്റെ നിര്‍മാണം തുടങ്ങാന്‍ പോകുന്നു.മുന്നൂറ് പേര്‍ക്കിരിക്കാവുന്ന ഒരു ആഡിറ്റോറിയമുണ്ട്.ശുദ്ധീകരിച്ച വെള്ളം സ്കൂളില്‍ എപ്പോഴും ലഭിക്കുന്നുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതില്‍ അടുക്കളയുടെ ചുമതലയുള്ളവര്‍ സവിശേഷശ്രദ്ധകാട്ടുന്നു.


കമ്പ്യൂട്ടര്‍ പഠനം

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്കിങ്ങ് എന്നിവയോടുകൂടിയ പ്രവര്‍ത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടു കൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.നാല് ലാപ് ടോപ്പുകളും രണ്ട് നെറ്റ് ബുക്കുകളും ഉണ്ട്.സ്കൂളില്‍ നടക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയത് സൂക്ഷിക്കുന്നതിന് ഐ.റ്റി.ലാബിലെ ഹാന്റി ക്യാം ഉപയോഗിക്കുന്നു. ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌. അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയര്‍ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. സ്കൂള്‍ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.

തലക്കെട്ടാകാനുള്ള എഴുത്ത്

== ഒരേക്കര്‍ 30 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5ക്ലാസ് മുറികളുമുണ്ട്.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ സിവില്‍സ്റ്റേഷന്‍വാര്‍ഡില്‍സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂളില്‍ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലേയും സമീപ പഞ്ചായത്തുകളിലേയും കുട്ടികള്‍ പഠിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
  • കൃഷി

ചാള്‍സ് ബാബേജ് ഐ . റ്റി ക്ലബ്ബ്

‌‌ഞങ്ങളുടെ  വിദ്യാലയത്തിന്റെ    ഐ.റ്റി  ക്ലബ്ബിന്റെ  ഉദ്ഘാടനം   എച്ച്.  എം നി൪വഹിച്ചു

എക്കോ ക്ലബ്ബ് ജുണ്‍ 5 പരിസ്ഥിതിദിനമായി ആഘോഷിച്ചു .പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി . വൃക്ഷത്തൈകള്‍ സ്കൂളില്‍ നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണംചെയ്തു. നല്ല ഒരു ഔഷധത്തോട്ടം ഉണ്ട്. അതില്‍ കൂടുതല്‍ ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചു . ഔഷധത്തോട്ടം കുട്ടികള്‍ തന്നെ സംരക്ഷിക്കുന്നു.

മാനേജ്മെന്റ്

രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവര്‍ത്തകരുമടങ്ങിയ ഭരണ സമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.ശ്രീ.പി.യു.ശാന്താറാമാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷന്‍.ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി മേഴ്സി കുഞ്ചാണ്ടിയാണ് കണ്‍വീനര്‍.ഹൈസ്കൂള്‍ പ്രഥമാധ്യാപിക വി.ആര്‍.ഷൈലയാണ് ജോയിന്റ് കണ്‍വീനര്‍.സ്കൂളിന്റെ പൊതുവായ വികസനപ്രവര്‍ത്തനങ്ങളില്‍ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികള്‍,അടുക്കള ഇവയുടെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതില്‍ ഭരണസമിതി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ മൂത്രപ്പുര നവീകരണം പൂര്‍ത്തിയായി.പരീക്ഷകളിലും കലാകായികമത്സരങ്ങളിലും ശ്രദ്ധേയമായ വിജയം നേടുന്ന കുട്ടികളെ അഭിനന്ദിക്കാനും പുരസ്കാരങ്ങള്‍ നല്‍കാനും സവിശേഷമായ ശ്രദ്ധയുണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : , , ,

  • ശ്രീമതി ജെ. ഗോമതിക്കുട്ടിയമ്മ,
  • ശ്രീമതി സി.ഒ.കോമളവല്ലിയമ്മ
  • ശ്രീമതി ഏലിയാമ്മ വര്‍ഗ്ഗീസ്
  • ശ്രീമതി മേഴ്സി ജോസഫ്
  • ശ്രീമതി സാറാമ്മ കെ.ചാക്കോ
  • ശ്രീമതി കെ.ആനന്ദവല്ലിയമ്മ
  • ശ്രീമതി പി.അംബികഅമ്മ
  • ശ്രീ.കെ.പി.ചാക്കോ
  • ശ്രീമതി അമ്മിണി ഹെന്‍റി
  • ശ്രീമതി സി.റ്റി.ഇന്ദിരാവതിഅമ്മ
  • ശ്രീമതി സോഫി വര്‍ഗ്ഗീസ്
  • ശ്രീ. ജി.രവീന്ദ്രനാഥ്
  • ശ്രീമതി ജി.ലീല
  • ശ്രീമതി റ്റി.സരോജിനിയമ്മ
  • ശ്രീമതി റ്റി.സത്യഭാമ
  • ശ്രീമതി റ്റി.കെ.ലീല
  • ശ്രീമതി വി.കെ.കമലാഭായി
  • ശ്രീമതി എ.പി.ജാനകി
  • ശ്രീമതി പി.വി.അന്നക്കുട്ടി
  • ശ്രീമതി കെ.സുമാദേവി
  • ശ്രീമതി എ. ഐഷാബീവി
  • ശ്രീമതി സി.എല്‍.ശ്രീമതി
  • ശ്രീ.വി.എന്‍.പ്രഭാകരന്‍
  • ശ്രീ.പി.രാജേന്ദ്രന്‍
  • ശ്രീമതി വി.ആര്‍.ഷൈല

നിലവിലെ അധ്യാപകര്‍

സീനത്ത്.എസ് പ്രാഥമിക വിഭാഗം ഷക്കീല.എ. പ്രാഥമിക വിഭാഗം ബീന.എ പ്രാഥമിക വിഭാഗം റെയ്ഹാനത്ത് ഹൈസ്കൂള്‍ വിഭാഗം ആനിമ്മ.വി.ഒ ഹൈസ്കൂള്‍ വിഭാഗം പ്രദീപ്.എസ്. ഹൈസ്കൂള്‍ വിഭാഗം ശ്യാമള.കെ.കെ ഹൈസ്കൂള്‍ വിഭാഗം റഫിയാബീഗം ഹൈസ്കൂള്‍ വിഭാഗം അജിത.പി ഹൈസ്കൂള്‍ വിഭാഗം ബിന്ദു.ആര്‍ ഹൈസ്കൂള്‍ വിഭാഗം ബെന്‍സി.കെ.ജെ. ഹൈസ്കൂള്‍ വിഭാഗം യേശുദാസ് ഭരണവിഭാഗം ഗീത ഭരണവിഭാഗം ഉഷ ഭരണവിഭാഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രശസ്ത സിനിമാ സംവിധായകന്‍ ഫാസില്‍
  • ഡോ.സുഹറ,മെഡിക്കല്‍ കോളേജ്,ആലപ്പുഴ.
  • നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ശ്രീമതി ഹസീന അമാന്‍,
  • അഡ്വ.മുരുകന്‍,
  • ബി.അന്‍സാരി


വഴികാട്ടി

<googlemap version="0.9" lat="9.489403" lon="76.325068" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.492969, 76.330411 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.