എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ഹോണേഴ്സ് ഓഫ് എക്സലൻസ്/2022-2023
ക്വിസ് ഓഫ് ദ ഡേ പദ്ധതി
നമ്മുടെ വിദ്യാലയം ഈ വർഷം ആരംഭിച്ച പദ്ധതിയാണ് ക്വിസ് ഓഫ് ദ ഡേ പദ്ധതി. കുട്ടികളിൽ പൊതുവിജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ദിവസവും അസംബ്ലിയിൽ ഒരേ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് അപ്പോൾ തന്നെ സമ്മാനം നൽകുകയും ചെയ്യും. വർഷാവസാനം ഏറ്റവും കൂടുതൽ ഉത്തരങ്ങൾ പറഞ്ഞ കുട്ടിയെ അതാതു വർഷത്തെ ക്വിസ് ഓഫ് ദ ഡേ മെഗാ വിന്നർ ആയി പ്രഖ്യാപിക്കും. 2022-23 അക്കാദമിക വർഷത്തിൽ കിസ്സ് ഓഫ് ദ ഡേ മെഗാ വിന്നർ ആയത് നാലാം ക്ലാസ്സിലെ മുഹമ്മദ് ജാബിർ ആണ്.
കൃഷി 'അമ്മ
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്കൊരു അടുക്കളത്തോട്ടം സ്കൂളിലൊരു പച്ചക്കറിത്തോട്ടം എന്ന പരിപാടി ഈ വർഷം ആരംഭിച്ചു.
രജിസ്റ്റർ ചെയ്ത രക്ഷിതാക്കൾക്ക് സ്കൂളിൽ നിന്നും വിത്തുകൾ വിതരണം ചെയ്യും ഏറ്റവും നല്ല അടുക്കളത്തോട്ടത്തിന് ക്യാഷ് പ്രൈസും പ്രശസ്തി പത്രവും സ്കൂൾ വാർഷികത്തിൽ വിതരണം ചെയ്യും.
കൃഷിയെ ഒരു സംസ്കാരമായി കാണുക എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പ്രധാനപ്പെട്ട മൂല്യങ്ങൾ ഉറപ്പിക്കാൻ കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വിഷമയമായ പച്ചക്കറികൾ തീവില കൊടുത്ത് വാങ്ങുന്ന കുടുബങ്ങൾക്ക് സ്വന്തമായി കൃഷി ചെയ്യുന്നതിലൂടെ ഒരു പരിഹാരം കാണാൻ കഴിയുമെന്നും ആരോഗ്യമുളള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ഇതിലൂടെ കരുതുന്നു.
ഈ വർഷത്തെ മികച്ച കൃഷി 'അമ്മ യായി തിരഞ്ഞെടുത്തിരിക്കുന്നത് നിഷ രാജേഷിനെ യാണ് .