G. B. L. P. S. Ujar Uluvar

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
G. B. L. P. S. Ujar Uluvar
വിലാസം
 Ujarulwar
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam, Kannada
അവസാനം തിരുത്തിയത്
21-01-2017Ajamalne




ചരിത്രം

1946 ല്‍ ഉളുവാര്‍ എന്ന പ്രദേശത്തെ മദ്രസ കെട്ടിടത്തിലാണ് ആദ്യമായി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് 1974 ല്‍ ബായിക്കട്ട എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ആദ്യകാലത്ത് കുട്ടികളുടെ ബാഹുല്യംകൊണ്ട് ബുദ്ധിമുട്ടിയ ഈ സ്കൂളില്‍ ഇടക്കാലത്ത് കുട്ടികള്‍ കുറയുകയും പിന്നീട് അദ്ധ്യാപകരുടേയും നാട്ടുകാരുടേയും പരിശ്രമഫലമായി വീണ്ടും കുട്ടികള്‍ വര്‍ദ്ധിക്കുകയും ചെയ്തു.ഇന്ന് ഈ സ്കൂളില്‍ ഒന്നു മുതല്‍ നാലു വരെ മലയാളം ,കന്ന‍ഡ ക്ലാസ്സുകളും പി.ടി.എ യുടെ നേതൃത്ത്വത്തില്‍ ഇംഗ്ലീ‍ഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ്സും പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് സ്മാര്‍ട്ട് ക്ലാസ്സ്റൂം അടക്കം എട്ട് ക്ലാസ്സ്മുറികള്‍,ഒരു കമ്പ്യൂട്ടര്‍ ലാബ്,പാചകപ്പുര,ഒരു അഡാപ്റ്റഡ് ടോയ്ലറ്റ്,ഗേള്‍ഫ്രന്റ് ലി ടോയ് ലറ്റ്,നാലു ടോയ് ലറ്റ്, എന്നീ സൗകര്യങ്ങള്‍ നിലവിലുണ്ട്.കുട്ടികള്‍ക്ക് മികച്ച കമ്പ്യൂട്ടര്‍ പഠനം നല്‍കുന്നതിനായി ഒരു ഡസ്ക്ടോപ്പ്,അഞ്ച് ലാപ്ടോപ്പ്,ഒരു എല്‍ സി ഡി പ്രൊജക്ടര്‍ എന്നിവയുണ്ട്.കുട്ടികള്‍ക്കു ഉല്ലസിച്ചു പഠിക്കാനുള്ള പെഡഗോഗിക് പാര്‍ക് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.സ്കൂളിനു സ്വന്തമായി ഒരു വാഹനമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1.വിദ്യാരംഗം 2.ശുചിത്വക്ലബ്ബ് 3.ഗണിതക്ലബ്ബ് 4.പ്രവൃത്തി പരിചയം

മാനേജ്‌മെന്റ്

കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എല്‍ പി വിദ്യാലയമായ ഈ സ്ഥാപനത്തില്‍ പി ടി എ,എസ് എം സി,എം പി ടി എ എന്നിവ സജീവമാണ്.

മുന്‍സാരഥികള്‍

  സര്‍വശ്രീ പദ്മനാഭ ആള്‍വ,ഗൗരമ്മ,അബ്ദുള്‍ഖാദര്‍ ,സുശീല,ഈശ്വര്‍ റാവു,ജയവന്തി,സുബ്രഹ്മണ്യഭട്ട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Dr. Ganesh (Profesr) Dr. Abdul Rahman

വഴികാട്ടി

കുമ്പള മംഗലാപുരം ദേശീയപാതയില്‍ 2 കി മീ സഞ്ചരിച്ചാല്‍ ആരിക്കാടി ജംഗ്ഷന്‍- കിഴക്കോട്ട് കളത്തൂര്‍ റോഡില്‍ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൂക്കട്ട- വടക്കോട്ട് ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം.

"https://schoolwiki.in/index.php?title=G._B._L._P._S._Ujar_Uluvar&oldid=257332" എന്ന താളിൽനിന്ന് ശേഖരിച്ചത്