പുതുച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം
പനങ്കാവ് ,ചിറക്കൽ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് ചിറക്കൽ.പാപ്പിനിശ്ശേരി, വളപട്ടണം, നാറാത്ത് എന്നിവയാണ് സമീപ പഞ്ചായത്തുകൾ.കണ്ണൂർ നഗരത്തിന് സമീപമാണ് ഇതിന്റെ സ്ഥാനം. കേരളത്തിലെ ഒരു രാജവംശമായ ചിറക്കൽ രാജവംശം കേരള ഫോക്ലോർ അക്കാദമിഎന്നിവ ഇവിടെയാണ്. കടലായി ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെ ധാരാളം ക്ഷേത്രങ്ങളും ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചിറയായ ചിറക്കൽ ചിറയും ഇവിടെയാണ്
ചിറക്കൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് പനങ്കാവ്.അമ്പലങ്ങളും.,പൊതു സ്ഥാപനങ്ങളും ഒക്കെ ഉണ്ട്. പഴയക്കാലത്ത് ആളുകൾ കൂടുതലായും നെയ്ത്ത് ജോലി ആയിരുന്നു. കുളങ്ങൾ, വയലും ഉള്ള പ്രദേശം ആണ്.കൂടുതലായും കാൽ നടയാണ്.
-
മോലോത്ത് ശ്രീ ഭഗവതി ക്ഷേത്രം പനങ്കാവ് വളരെ പ്രസിദ്ധമാണ്
-
ചരിത്ര പ്രധാനമായ ഒന്നാണ് പനങ്കാവ് കുളം .അവിടെ കുട്ടികളെ നീന്തൽ പഠിപ്പിക്കാറുണ്ട്