സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47332 (സംവാദം | സംഭാവനകൾ)
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി
വിലാസം
തിരുവമ്പാടി...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
16-01-201747332




മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ് സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍. 1947 ല്‍ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകര്‍ന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നല്‍ നല്‍കുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം നേടി. ദീര്‍ഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേര്‍ന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയര്‍ത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാന്‍ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാര്‍ട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷന്‍, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍, ആകര്‍ഷകമായ സ്‌കൂള്‍ പരിസരം, കാര്‍ഷിക സംസ്‌കാര പോഷണം, പ്രതിഭകള്‍ക്കായി വീല്‍ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആര്‍സി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.


ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാര്‍ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ തിരുവമ്പാടിയില്‍ പൂര്‍വ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാന്‍ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂര്‍വ്വം സ്മരിക്കട്ടെ. ബഹുമാനപ്പെട്ട ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വസിന്റെ നേതൃത്വത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1947 ല്‍ സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച പി.എം ജോസഫ് സാറിന്റെ(പുറത്തൂട്ട്) നേതൃത്വത്തില്‍ 24.4.1948 ല്‍ ഗവണ്‍മെന്റില്‍ നിന്ന് സ്‌കൂളിന് അംഗീകാരം ലഭിച്ചു. 68 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ വിജയവഴിയില്‍ വെളിച്ചമായ ബഹുമാന്യരായ ആദ്യകാല വൈദികരെയും, ആദ്യകാല കുടിയേറ്റക്കാരെയും, നാട്ടുകാരെയും അവരുടെ വിലമതിക്കാനാവാത്ത ത്യാഗ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതോടെ 116 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റര്‍ അബ്രാഹം സാറിന്റെ കീഴില്‍ ശ്രീ. ഒ. ജോസഫ്, ശ്രീമതി. കെ.എ ഏലിയ, ശ്രീ. പി.എം ജോസഫ് എന്നിവര്‍ സേവന നിരതരായി. കുടിയേറ്റം വര്‍ദ്ധിക്കുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പിന്നീട് വികാരിമാരായി വന്ന റവ.ഫാ. അത്തനേഷ്യസ്, ഫാ.കെറൂബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പണം പിരിച്ചും, പൊതുപണിയെടുത്തും കൂടുതല്‍ കെട്ടിടം നിര്‍മ്മിക്കുകയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബഹു അത്തനേഷ്യസ് അച്ചന്‍ തൃശൂര്‍, പാവറട്ടി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ അധ്യാപകരെ കൊണ്ടുവരുകയും സ്‌കൂളിന്റെ വളര്‍ച്ചക്ക് നേതൃത്വം നല്കുകയും ചെയ്തു. തലശ്ശേരി കോര്‍പ്പറേറ്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം 1987 ല്‍ താമരശ്ശേരി രൂപത നിലവില്‍ വന്നതോടെ താമരശ്ശേരി കോര്‍പ്പറേറ്റിന്റെ കീഴിലായി. വിവിധ കാലഘട്ടങ്ങളില്‍ ഈ വിദ്യാലയത്തിന് നേതൃത്വം നല്കിയ കോര്‍പ്പറേറ്റ് മാനേജര്‍മാരായ റവ.ഫാ. സി.ടി വര്‍ക്കി, റവ.ഫാ, മാത്യു എം. ചാലില്‍, റവ.ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം, റവ. ഫാ. മാത്യു മറ്റക്കോട്ടില്‍, റവ. ഫാ. മാത്യു മാവേലില്‍, റവ. ഡോ. ജോസഫ് കളരിക്കല്‍ എന്നിവരെ കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന് സര്‍വ്വശക്തനായ ദൈവം മതിയായ പ്രതിഫലം നല്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജരായ റവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തിലിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റമാണ് താമരശ്ശേരി കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അബ്രാഹം വള്ളോപ്പിള്ളി അഭിമാനകരമായ പുരോഗതിയിലേക്കാണ് ഈ വിദ്യാലയത്തെ വഴി നടത്തുന്നത്. മൂന്ന് നിലകളിലായി 12 ക്ലാസ്സ് മുറികളുള്ള പുതിയ സ്‌കൂള്‍ കെട്ടിടം കഴിഞ്ഞ വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കുവാന്‍ അച്ചന്റെ നേതൃത്വത്തില്‍ കഴിഞ്ഞു.ഭൗതിക സാഹചര്യ വികസന മേഖലയില്‍ സ്വപ്നസാഫല്യമാണ് ഈ സൗധം. ഈ സ്‌കൂളിന്റെ പ്രാരംഭം മുതല്‍ ഇന്നേ വരെ 15 പ്രധാന അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ പേരും സേവന കാലഘട്ടവും താഴെ കൊടുക്കുന്നു.

ശ്രീ. ടി.പി അബ്രഹാം 17.5.1948 31.3.1949 ശ്രീ. സി.ജെ ഫ്രാന്‍സിസ് 1.4.1949 31.5.1951 ശ്രീ. പി.പി ജോസഫ് 1.6.1951 30.6.1952 ശ്രീ. ടി.ഡി ഇട്ട്യാനം 1.7.1952 31.8.1952 ശ്രീ.എ.സി പോള്‍ 1.9.1952 30.9.1953 ശ്രീ. എം.ജെ മൈക്കിള്‍ 1.10.1953 31.1.1954 ശ്രീ. സി.വി ചാക്കോ 1.2.1954 31.3.1961 ശ്രീ. വി.എം മത്തായി 1.4.1961 31.3.1979 ശ്രീ. എ.എസ് ഡൊമിനിക്ക് 1.4.1979 31.11.1979 & 1.4.1992 31.3.1993 ശ്രീ. എം.വി ജോസഫ് 1.12.1979 31.3.1989 ശ്രീ. കെ.എം സെബാസ്റ്റ്യന്‍ 1.4.1989 31.3.1992 ശ്രീ. പി.ടി ദേവസ്യ 1.4.1993 7.8.1996 ശ്രീ. സണ്ണി ടി.ജെ 8.8.1996 31.3.2013 ശ്രീ. സി.ജെ വര്‍ഗ്ഗീസ് 1.4.2013 27.5.2014 ശ്രീ. അഗസ്റ്റിന്‍ ജോര്‍ജ്ജ് 28.5.2014

മികവാര്‍ന്ന പഠന പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങള്‍ നേടാനും നടപ്പ് വര്‍ഷത്തില്‍ കഴിഞ്ഞു. അധ്യാപക - രക്ഷകര്‍തൃ- വിദ്യാര്‍ത്ഥി ബന്ധം പൂര്‍വ്വോപരി മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ വഴികള്‍ തെളിച്ച് വിദ്യാലയം മുന്നേറുകയാണ്. 'ഡ്രീം ഓഫ് ജനറേഷന്‍സ്' എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് തലമുറകളുടെ സ്വപ്ന വിദ്യാലയമായി മാറിയ സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ ദിശാബോധം നല്കട്ടെ...


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

==വഴികാട്ടി=={{#multimaps: 11.3618374,76.0125034| width=800px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റര്‍ കിഴക്ക് തിരുവമ്പാടി പുല്ലൂരാംപാറ റോഡില്‍ തിരുവമ്പാടി ടൗണിന്‍റെ ഹൃദയഭാഗത്ത് സേക്രഡ് ഹാര്‍ട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 5 കിലോ മീറ്റര്‍ അകലം) കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 53 കി.മി. അകലം