എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം
എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം | |
---|---|
വിലാസം | |
പൊന്നാംകയം. | |
സ്ഥാപിതം | 13 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
15-01-2017 | 47327 |
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊന്നാംകയം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ല്‍ സ്ഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേര്‍ന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷന്‍ ലോവര്‍ പ്രൈമറി സ്കൂള്‍ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നാണ്.1952 ഒക്ടോബര്‍ 13 ന് രൂപീക്യതമായ ഈ സ്കൂള്‍ പ്രദേശവാസികള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂര്‍വ്വികരുടെ ദീര്‍ഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എന്‍.എം.എ.എല്‍.പി. സ്കൂള്‍ പൊന്നാംകയം. സ്കൂളിന്റെ ആദ്യ മാനേജര്‍ ശ്രീ. പി.കെ. സുകുമാരന്‍ പറമ്പനാട്ട് ആയിരുന്നു .2012 മുതല്‍ എസ്.എന്‍.ഡി.പി. യോഗം പൊന്നാംകയം ശാഖയില്‍ നിന്നും ഈ സ്കൂള്‍ എസ്.എന്‍.ഡി.പി. യോഗം ഏറ്റെടുക്കുകയും ,സ്കൂളിന്റെ ഭൗതിക-അക്കാദമിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.പി.എന്‍.തങ്കപ്പന്‍ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശീതള ഇ കെ ആണ് പ്രധാനധ്യാപിക..2012 മുതല്‍ പ്രീ പ്രൈമറി ക്ലാസ്സുകള്‍ തുടങ്ങി. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ട് മികച്ചതായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകരൃങ്ങൾ
പുന്നക്കല്‍ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തില്‍, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിയും, ഓഫീസ് മുറിയും, പാചക പുരയും ,ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവും , മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റര്‍ നെറ്റും ഉണ്ട്. സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.
മികവുകൾ
സാമൂഹിക പങ്കാളിത്ത്വത്തോടെ മികച്ച പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്റെ മികവ് ഉയര്‍ത്തിപിടിക്കുന്നു. രക്ഷിതാക്കളുടെ പങ്കാളിത്വത്തോടെ പഠനോപകരണ നിര്‍മ്മാണം, പ്രാദേശിക പി.ടി.എ ,ദിനാചരണങ്ങൾ, രക്ഷിതാക്കളുമായുള്ള സ്കൂളിന്റെ മികച്ച ഇടപെടലുകള്‍, I T അധിഷ്ടിത പഠനം തുടങ്ങിയവ നമ്മുടെ സ്കൂളിനെ മികച്ചതാക്കുന്നു.
ദിനാചരണങ്ങൾ
പ്രൗഢഗംഭീരമായ പ്രവേശനോത്സവം മുതല്‍ ലോകപരിസ്ഥിതി ദിനം, വായനദിനം ,സ്വാതന്ത്യദിനം , ഓണാഘോഷം, അദ്ധ്യാപകദിനം ,ഗാന്ധിജയന്തി, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങൾ മികച്ച രീതിയില്‍ നടത്തി വരുന്നു.
അദ്ധ്യാപകർ
ശീതള ഇ കെ (H M) ശ്യാമളദേവി എം കെ
റാണി പി
ദിലീപ് കുമാര്‍ കെ ജി
ക്ളബുകൾ
അദ്ധ്യാപകരുടെ നേത്യത്ത്വത്തില്‍ വിവിധ ക്ളബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തി വരുന്നു, എല്ലാ മാസങ്ങളിലും യോഗം ചേരുന്നു, മിനുട്സ് സൂക്ഷിക്കുന്നു.
സയൻസ് ക്ളബ്
കണ്‍വീനര്‍ രഹ്ന മൂസ നേത്യത്ത്വത്തില്‍ 12 അംഗ സയൻസ് ക്ളബ്
ഗണിത ക്ളബ്
കണ്‍വീനര്‍ ശരത്ത് , 15 അംഗങ്ങള്‍
ഹെൽത്ത് ക്ളബ്
കണ്‍വീനര്‍ അഖില ബാബു, 12 അംഗങ്ങള്‍
ഹരിതപരിസ്ഥിതി ക്ളബ്
സയൻസ് ക്ളബ് അംഗങ്ങള്‍ എല്ലാവരും ഹരിതപരിസ്ഥിതി ക്ളബിലെയും അംഗങ്ങളാണ്.
[[പ്രമാണം:
]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
കണ്‍വീനര്‍ ദര്‍ശന ഗോപകുമാര്‍ , 12 അംഗങ്ങള്‍
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.3909285,76.038239|width=800px|zoom=12}}