എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ആദൃശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം എൽ.പി സ്കൂൾ ആദൃശ്ശേരി.

ചരിത്രം

ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വായിക്കുക.


ഭൗതികസൗകര്യങ്ങൾ

നിലവിൽ

  • 4 Post-KER കെട്ടിടം - 11 ക്ലാസ്‌മുറികളും ഓഫീസും.
  • പ്രീ പ്രൈമറിക്ക് പ്രത്യേകം കെട്ടി‌ടം
  • സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചു
  • കുടിവെള്ള സൗകര്യം ലഭ്യാമാണ്
  • വെള്ളം വറ്റാത്ത കിണർ ഉണ്ട്
  • കംപ്യൂട്ടർ ലാബ് ( 4കംപ്യൂട്ടർ + 10 ലാപ്ടോപ്പ് + 3പ്രൊജക്ടർ + 1പ്രിന്റർ)
  • ടോയ്ലെറ്റുകൾ 9 എണ്ണം
  • സ്റ്റോർ റൂം ഉണ്ട്
  • കളിസ്ഥലം ഉണ്ട്
  • 2004 ൽ ജനപങ്കാളിത്തത്തോടെ സ്കൂളിലേക്ക് റോഡ് നിർമിച്ചു.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ആലിഫ് അറബി ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • മാത്ത്സ് ക്ലബ്ബ്
  • സുരക്ഷാ ക്ലബ്ബ്

ക്ലബ്ബുകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

head masters
sl no head masters years
1
2
3
4

ചിത്രശാല

ചിത്രങ്ങൾ കാണാൻ‍ ക്ലിക്ക് ചെയ്യുക



വഴികാട്ടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിൽ എത്തി
കരിങ്കപ്പാറ വഴി ചെമ്മാട്, വേങ്ങര, കൊണ്ടോട്ടി, കോട്ടക്കൽ എന്നിവിടങ്ങളിലേക്കുള്ള
ഏതെങ്കിലും ബസിൽ കാവപ്പുര സ്റ്റോപ്പിൽ ഇറങ്ങുക. വളാഞ്ചേരി ഭാ​ഗത്ത് നിന്ന് തിരൂർ 
ബസിൽ വൈലത്തൂർ ഇറങ്ങി, കരിങ്കപ്പാറ വഴിയുള്ള ഏത് ബസ് മാർ​ഗേനയും കാവപ്പുര 
എത്താം.   അവിടെ നിന്നും കാര്യത്തറയിലേക്ക് 300 മീറ്റർ കാൽനടയായി സ്കൂളിലെത്താം.
കോട്ടക്കൽ ബസ് സ്റ്റാൻ‍ഡിൽ നിന്ന് തിരൂർ ബസിൽ കുറ്റിപ്പാല ഇറങ്ങി. കോഴിച്ചെന റോഡിലൂടെ
മുരുക്കനങ്ങാട് വഴി 1.5 കി.മീ ഓട്ടോറിക്ഷയിലും സ്കൂളിലെത്താം 

{{#multimaps:10.973539105649683, 75.95185407827717 |zoom=18}}


സകൂൾ ചിത്രങ്ങൾ

കംപ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്
അമ്മ ലൈബ്രറി- അമ്മ വായന....പുസ്തക വിതരണ ഉദ്ഘാടനം
കർഷക ദിനം അവാർഡ് സ്വീകരണം, പൊന്മുണ്ടം പഞ്ചായത്ത്
സ്പോർട്സ് ഓവറോൾ ചാമ്പ്യൻസ്..
ഓണക്കളികൾ
പ്രവേശനോത്സവം., താളമേളങ്ങളോടെ കുരുന്നുകളെ സ്വീകരിച്ച ആനയിക്കുന്നു
സ്വാതന്ത്ര്യ ദിനാഘോഷം, പതാക നിർമാണം
പ്രവേശനോത്സവം.
In the backround of school premises
School Logo
"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_ആദൃശ്ശേരി&oldid=2220068" എന്ന താളിൽനിന്ന് ശേഖരിച്ചത്