മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
34046-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 34046 |
യൂണിറ്റ് നമ്പർ | LK/2018/34046 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ലീഡർ | കാർത്തിക് ആർ നായർ |
ഡെപ്യൂട്ടി ലീഡർ | കൃഷ്ണഗംഗ എം ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിനി വർഗ്ഗീസ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലിൻസി തോമസ് |
അവസാനം തിരുത്തിയത് | |
13-10-2024 | 34046SITC |
അഭിരുചി പരീക്ഷ 2023- 26
ലിറ്റിൽ കൈറ്റ്സി ന്റെ 2023 26 ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി ഉള്ള അഭിരുചി പരീക്ഷ എഴുതുന്നതിനായി 78 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കുട്ടികൾക്കായി വിക്ടേഴ്സ് ക്ലാസിലെ ക്ലാസുകൾ സ്‍കൂളിൽ വെച്ച് നടത്തി. ജൂൺ13 ന് നടത്തിയ അഭിരുചി പരീക്ഷയിൽ,78 കുട്ടികൾ പരീക്ഷയെഴുതിയതിൽ നിന്നും 40 കുട്ടികൾ 2023- 26 ബാച്ചുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
---|---|---|---|
1 | 6429 | ഹരിനാരായണൻ ഷാ എസ് പി | 8 |
2 | 6430 | അർഷിദ് എസ് | 8 |
3 | 6431 | അദ്വൈത് പ്രദീപ് | 8 |
4 | 6437 | സരയു ശ്രീകുമാർ | 8 |
5 | 6446 | സംഗീത് ആർ | 8 |
6 | 6448 | നിധിൻ കൃഷ്ണ സി എസ് | 8 |
7 | 6449 | ഹരികൃഷ്ണൻ പി ആർ | 8 |
8 | 6450 | എഡ്വിൻ തോമസ് | 8 |
9 | 6451 | അർജുൻ വി അജിമോൻ | 8 |
10 | 6452 | അനൂജ് ജെ | 8 |
11 | 6456 | ആഗം | 8 |
12 | 6471 | ശ്യാം ബി | 8 |
13 | 6472 | ഷാരോൺ ഷിബു | 8 |
14 | 6473 | കാർത്തിക് ആർ നായർ | 8 |
15 | 6476 | ബിനു വി എം | 8 |
16 | 6486 | അപൂർവ്വ അനിൽകുമാർ | 8 |
17 | 6497 | അമൽ കൃഷ്ണൻ പി കെ | 8 |
18 | 6513 | കൃഷ്ണഗംഗ എം ആർ | 8 |
19 | 6524 | സായ് കൃഷ്ണ എസ് | 8 |
20 | 6526 | കാർത്തിക് ലാൽ വി എൽ | 8 |
21 | 6527 | അനൂപ് അനീഷ് | 8 |
22 | 6530 | ആൽവിൻ തോമസ് | 8 |
23 | 6531 | അലക്സ് രാജേഷ് | 8 |
24 | 6534 | ശ്രീകാന്ത് കെ എസ് | 8 |
25 | 6535 | നയൻ എസ് | 8 |
26 | 6536 | കാശിനാഥൻ പി | 8 |
27 | 6543 | വിഷ്ണു ദത്ത് എസ് | 8 |
28 | 6548 | സൂര്യകാന്തൻ കെ എം | 8 |
29 | 6550 | പാർവതി എസ് പ്രദീപ് | 8 |
30 | 6554 | ജിജോ ടി ജെ | 8 |
31 | 6560 | ശ്രീദേവ് എസ് | 8 |
32 | 6562 | ആന്റണി ജോൺ | 8 |
33 | 6566 | മിഥില എംവി | 8 |
34 | 6573 | ആര്യൻ സി എസ് | 8 |
35 | 6577 | ഹരിഗോവിന്ദ് ബി | 8 |
36 | 6583 | ഫർഹാൻ റിയാസ് | 8 |
37 | 6586 | ആദിൻ എസ് അസാൻ | 8 |
38 | 6594 | ആദി വിനായക് എസ് എസ് | 8 |
39 | 6596 | ശിവ നന്ദന ജി | 8 |
40 | 6603 | ആൽജിയോ പി എൽ | 8 |
41 | 6609 | ദർശന പി നായർ | 8 |
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
2023 - 26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കുള്ള ഏകദിന പ്രിലിമിനറി ക്യാമ്പ് 01/07 /2023, ശനിയാഴ്ച നടത്തുകയുണ്ടായി. രാവിലെ കൃത്യം 10 മണിക്ക് തന്നെ ക്ലാസ് ആരംഭിച്ചു. കൈറ്റിൽ നിന്നും പ്രത്യേക പരിശീലനം നേടിയ ബിനോയ് സി ജോസഫ് ആണ് ക്ലാസ് നയിച്ചത്. സാങ്കേതികവിദ്യയിൽ കുട്ടികളുടെ ജിജ്ഞാസ ഉണർത്തുവാൻ ഉതകുന്ന രീതിയിൽ നൂതന സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിച്ചുതന്നെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. തുടർന്ന് ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകുകയും ഗ്രൂപ്പുകൾക്ക് അപ്പപ്പോൾ പോയിന്റുകൾ നൽകുകയും ചെയ്തു. ആനിമേഷൻ,ലിറ്റിൽ കൈറ്റ്സ് ഉദ്ദേശലക്ഷ്യങ്ങൾ, സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിം, റോബോട്ടിക്സ്, എന്നിങ്ങനെ വിവിധ വിഷയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. അത്യന്തം ആവേശകരമായ ഗ്രൂപ്പ് മത്സരങ്ങളിൽ ഉയർന്ന പോയിന്റ് നേടിയ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ഫാദർ സനീഷ് മാവേലിൽ സി എം ഐ സമ്മാനങ്ങൾ നൽകി. യൂണിറ്റ് ലീഡർ കാർത്തിക് ആർ നായർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. കൃത്യം നാലുമണിക്ക് പരിശീലന പരിപാടി അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകൾ
എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലുമണി മുതൽ 5 മണി വരെ ലിറ്റിൽസ് കുട്ടികളുടെ റുട്ടീൻ ക്ലാസുകൾ നടത്തിവരുന്നു. മോഡുൾ പ്രകാരം തീർക്കേണ്ട പ്രവർത്തനങ്ങൾ പ്രവർത്തി ദിവസം അല്ലാത്ത ശനിയാഴ്ചകളിലും നടത്തുന്നു. എട്ടാം ക്ലാസുകാർക്ക് എല്ലാ മാസത്തിന്റെയും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തുന്നു. ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ് ,ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് ,മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് എട്ടാം ക്ലാസിൽ നടത്തുന്നത്.
മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എട്ടാം ക്ലാസുകാർക്ക് 2023 ഡിസംബർ 23 , ശനിയാഴ്ച മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം നൽകി വാർത്തയെഴുത്ത് ,വാർത്താ ചിത്രീകരണം, ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുക, ആ ദൃശ്യങ്ങൾ കമ്പ്യൂട്ടറിൽ ചേർക്കുക ,കെഡിയെൻ ലൈവ് ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ്, ഓഡാസിറ്റി ഉപയോഗിച്ച് ഓഡിയോ റെക്കോഡിങ് ,തുടർന്ന് ഈ ഫയലുകൾ ഉൾപ്പെടുത്തി വീഡിയോ ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക എന്നിവയാണ് ഈ പരിശീലനത്തിലൂടെ കുട്ടികൾ അഭ്യസിച്ചത്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ അംഗവുമായ ഗോകുൽ രാജാണ് ക്യാമറ പരിശീലനം നൽകിയത് ഗോകുൽ രാജ് ഇപ്പോൾ ടി കെ എം എൻജിനീയറിങ് കോളേജ് വിദ്യാർഥിയാണ്.നൂതന സാങ്കേതികവിദ്യയിലെ ഈ പരിശീലനം വളർന്നുവരുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
രക്ഷാകർതൃ സമ്മേളനം
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് 11/01/2024 വ്യാഴാഴ്ച്ച മൂന്നരയ്ക്ക് നടത്തി. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും, അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങൾ, പാഠ്യപദ്ധതി എന്നിവയെക്കുറിച്ച് കൈറ്റ് മിസ്ട്രസ് ആയ മിനി വർഗീസ് ടീച്ചർ ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിന് ഈ മീറ്റിംഗ് ഉപകരിച്ചു.
സയൻസ് ആൻഡ് ടെക്നോളജി കോൺ ക്ലേവ്
ആലപ്പുഴ എം ഐ എച്ച് എസ് പൂങ്കാവ് ഹൈസ്കൂളിൽ 11- 2 - 2024 ഞായറാഴ്ച സംഘടിപ്പിച്ച KNOWLEDGE VISTAസയൻസ് ആൻഡ് ടെക്നോളജി കോൺക്ലെവിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ നിന്നും 25 ലിറ്റിൽ കൈറ്റ്സ് കുട്ടികളും,രണ്ട് ലിറ്റിൽ കൈറ്റ്സ് മിസ്‍ട്രസുമാരും, ഹെഡ്‍മാസ്‍റ്റർ ജെയിംസ്കുട്ടി സാറും പങ്കെടുത്തു.രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസിൽ പുനർ നിർമ്മിക്കപ്പെടുന്ന ലോകം എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ സജി ഗോപിനാഥ് (വൈസ് ചാൻസിലർ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) ക്ലാസ് നയിച്ചു. ശാസ്ത്രം സാങ്കേതികവിദ്യയും തമ്മിലുള്ള വ്യത്യാസം, സാങ്കേതിക വിപ്ലവം സാങ്കേതിക വിദ്യ പോസിറ്റീവ് ആയി ഉപയോഗിക്കേണ്ടതിന്റെ ഗുണഫലങ്ങൾ തുടങ്ങിയവ വിശദമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ,നാനോ ടെക്നോളജി, സിന്തറ്റിക് ബയോളജി ,തുടങ്ങിയ നൂതന ശാസ്ത്ര ശാഖകളുടെ വിസ്മയ ലോകം തുറന്നുകാട്ടി കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നതായിരുന്നു ഈ കോൺക്ലെവ്.
യൂണിറ്റ് ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിലെ പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾ ക്യാമ്പ് 2024 ഒക്ടോബർ എട്ടാം തീയതി ചൊവ്വാഴ്ച സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. കൈറ്റിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർ ആയ സജിത്ത് ടി ,സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്സ്ട്രസായ മിനി വർഗീസ് എന്നിവരാണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ കുട്ടികൾക്ക് ആനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടോൺസ് ഉപയോഗിച്ച് ആശംസ കാർഡ് ,പ്രമോ വീഡിയോ നിർമ്മാണം എന്നിവയും ,സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണവും പരിശീലിപ്പിച്ചു. തുടർന്ന് അതുമായി ബന്ധപ്പെട്ട നൽകിയിട്ടുള്ള അസൈൻമെന്റ് ഏറ്റവും നന്നായി പൂർത്തിയാക്കുന്ന കുട്ടികളിൽ നിന്നും എട്ടു കുട്ടികൾക്ക് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്. .കൈറ്റിൽ നിന്ന് ലഭിച്ച ഫണ്ടിനോടൊപ്പം പി ടി എ യുടെയും സഹകരണത്തോടെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി.യൂണിറ്റ് അംഗങ്ങളായ 40 കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു.