ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/ആട്ടവും പാട്ടും
ആട്ടവും പാട്ടും: അതിഥികളില്ലാത്ത ആഘോഷം. അതിഥികളില്ലേയെന്ന് ചോദിച്ചാൽ ഇല്ല എന്നാവും മറുപടി. അതിഥികളുണ്ടോയെന്ന് ചോദിച്ചാൽ അതിഥികളില്ലാത്ത ഉണ്ട് എന്നാവും മറുപടി. പ്രീപ്രൈമറി കുട്ടികളുടെ ഒരു വർഷം പഠനം പൂർത്തിയാക്കുമ്പോഴുള്ള സർഗാത്മക അടയാളപ്പെടുത്തലായാണ് ആട്ടവും പാട്ടും സംഘടിപ്പിച്ചത്. എങ്ങനെ തുടങ്ങും എങ്ങനെ അവസാനിപ്പിക്കും എന്ന ആശങ്കയുണ്ടായിരുന്നുവെന്ന് അധ്യാപികമാർ തന്നെ പറയുന്നു. എന്നാൽ മുതിർന്ന കുട്ടുകാർ, സ്കൂൾ കലോത്സവത്തിലെ ജില്ലാതല പ്രതിഭകൾ കുഞ്ഞരങ്ങിലെത്തിയതോടെ കളം മാറി. കൈനിറയെ സംഗീതോപകരണങ്ങളുമായിരുന്ന കൂട്ടുകാർ ചേട്ടൻമാരോടും ചേച്ചിമാരുടെയും പാട്ടിനൊപ്പം ആടിത്തിമിർത്തതോടെ ആട്ടവും പാട്ടും സാർഥകമായി മാറി. ക്ലൈമാക്സിൽ അധ്യാപികമാർക്കും പാടാതിരിക്കാനായില്ല. എല്ലാവരും ചേർന്ന് രംഗം സൂപ്പറാക്കി. ശ്രോതാക്കളായി 1, 2 ക്ലാസുകളിലെ കൂട്ടുകാരും അധ്യാപകരും എത്തി. വലിയ കാര്യങ്ങളെ വലുതായി ചിത്രീകരിക്കുമ്പോഴല്ല, ഏത് ചെറിയ കാര്യത്തെയും മികവുറ്റ ആസൂത്രണത്തോടെ വലുതായി ചിത്രീകരിക്കാനും സംഘടിപ്പിക്കാനാവുന്നമെന്നതാണ് അഭിമാന വിദ്യാലയത്തിലെ അധ്യാപകരുടെ മികവ്. ആട്ടവും പാട്ടും തികച്ചും ആവേശകരമായിരുന്നു. ഒപ്പിയെടുത്ത ചിത്രങ്ങൾ എൽ കെ ജി യിലെ ധരുൺ രാജീവിന്റേതുൾപ്പെടെ വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
-
സതി ടീച്ചർ കുട്ടിപ്പാട്ട് പാടുന്നു, കുട്ടികൾ ഏറ്റുപാടുന്നു
-
യു.കെ.ജി ക്ലാസിലെ കുട്ടികൾ സംഘമായി പാട്ടിന് താളം കൊടുത്തപ്പോൾ
-
പീപിയും താളമേളവും