സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മുൻപ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി രൂപപ്പെട്ടത്. പ്രോഗ്രാമിങ്, ഗെയിമിങ്, ആനിമേഷൻ, ഭാഷ കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ തുടങ്ങി വിവിധ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.ഈ വിദ്യാലയത്തിൽ 2018-19 മുതൽ വിവിധബാച്ചുകളിലായി 189 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. Kite മിസ്ട്രെസ്സുമാരായിസ്കോളാസ്റ്റിക് നിർമല കെ ജെ,സ്മിഷ ജൊസേഫും പ്രവർത്തിക്കുന്നു.
ഐ.ടി. മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ വിദ്യാലയത്തിനും സമൂഹത്തിനും അവരുടെ നല്ല ഭാവിക്കും ഉപകരിക്കത്തക്കവിധം കൂടുതൽ മികവിലേയ്ക്ക് നയിക്കുക എന്നതാണ് ഈ സംരഭംകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ക്രൈസ്റ്റ് രാജ് ഹൈസ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങുവാനുള്ള അംഗീകാരം (LK/2018/25062) ലഭിക്കുകയും 2018 ജനുവരി 20 ന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 22 കുട്ടികൾക്ക് അംഗത്വ സ്വീകരണം നടത്തുകയും ചെയ്തു. Kite മിസ്ട്രെസ്സുമാരായിസ്കോളാസ്റ്റിക് നിർമല കെ ജെ,സ്മിഷ ജൊസേഫും നിയോഗിക്കപ്പെട്ടു
ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന ഏകദിന പരിശീലനത്തിലൂടെയും ബുധനാഴ്ച 3.30pm മുതൽ 4.30 pm വരെ നടത്തിവരുന്ന ഒരു മണിക്കൂർ ക്ലാസ്സിലൂടെയും ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും മറ്റ് കുട്ടികൾക്ക് പരിശീലനം നല്കാനും അഭ്യസിച്ചു. കൂടാതെ GIMP, INKSCAPE, TUPI TUBE DESK സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് Background Image, Object ഇവ വരയ്ക്കാനും ഇന്റർനെറ്റിൽനിന്നും ശേഖരിക്കാനും അവ ഉപയോഗിച്ച് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റോറിബോർഡ് തയ്യാറാക്കി TUPI TUBE DESK എന്ന ആനിമേഷൻ സോഫ്റ്റ് വെയറിൽ Animation Cinema തയ്യാറാക്കാനും കുട്ടികൾക്കു കഴിഞ്ഞു എന്നുള്ളത് ഏറെ അഭിനന്ദനാർഹമാണ്.
ആഴ്ച തോറുമുള്ള ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആഴ്ചതോറും ക്ലാസുകൾ നടത്തിവരുന്നു. ഈ ക്ലാസുകൾ കുട്ടികളുടെ വലർച്ചയ്ക്കും സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾക്കും സഹായകരമാക്കുന്നു. എല്ലാ ബുധനാഴ്ചയുമാണ് ക്ലാസുകൾ നടക്കുന്നത്. ആഴ്ച തോറുമുള ക്ലാസുകളിൽ ചെയുന്ന പ്രവർത്തനങ്ങളെക്കുറിച്ചു കുട്ടികൾ ഒരു റെക്കോർഡ് നിർമിക്കുകയും ചെയ്യുന്നു.
അനിമേഷൻ
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു അനിമേഷൻ ക്ലാസ് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആ ക്ലാസ്സിൽ സജീവമായി പങ്കെടുത്തു. അനിമേഷൻ സോഫ്റ്റ് വെയറായ ടൂപ്പി ടൂബ് ഡെസ്കിൽ കുട്ടികളെ പരിശീലിപ്പിച്ചു. ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ ആസ്വാദകരവും താല്പരൃപൂർവ്വകവുമായിരുന്നു. ഈ ക്ലാസ്സിൽ കുട്ടികൾ അനിമേഷനെക്കുറിച്ചു കൂടുതൽ മനസിലാക്കുകയും ഓരോ അനിമേഷനുകൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾ ലെവലിൽ ഒരു അനിമേഷൻ മത്സരം നടത്തുകയും ചെയ്തു.
ഡിജിറ്റൽ പൂക്കളം 2021
ആഗസ്ത് 2 2021
2021 ഓണാഘോഷത്തിനോടനുബന്ധിച്ചു വിദൃാലയത്തിൽ ഓൺലൈൻ ഡിജിറ്റൽ പൂക്കള മത്സരം യു പി, എച് എസ് വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു. കൈറ്റിസിന്റെ നേത്യത്വത്തിലാണ് മത്സരം നടത്തിയത് .ആദ്യം കുട്ടികൾക്ക് ഡിജിറ്റൽ പൂക്കളം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഒരു ക്ലാസ് എടുത്തു. തുടർന്ന് പൂക്കളം നിർമ്മിക്കാനുള്ള മത്സരം ആരംഭിച്ചു .കുട്ടികൾ TUX പെയിൻ്റിലും ഇൻസ്കേപ്പിലും അതിമനോഹരങ്ങളായ പൂക്കളങ്ങൾ നിർമ്മിച്ചു
ഡിജിറ്റൽ മാഗസിൻ നിർമാണം
ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ്റെ നിർമാണം നടത്തി.ഞങ്ങൾ സ്കൂളിലെ വിദൃാർത്ഥികളിൽ നിന്നും അലരുടെ രചനകൾ ശേഖരിക്കുകയും ലിബ്രെ ഓഫീസിൽ സോഫ്റ്റ്വെയർ ഉപയോഗിച്ച് പേജുകൾ ടൈപ്പ് ചെയ്തു ക്രമീകരിച്ചു.ഞങ്ങൾക്ക് ഈ മാഗസിൻ നിർമ്മാണം ആസ്വാദൃകരവും അറിവ് പകരുന്നതുമായിരുന്നു.
സ്മാർട്ടമ്മ
അമ്മമാരുടെ ഡിജിറ്റൽ ലോകത്തിൽ സ്മാർട്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്മാർട്ടമ്മ എന്ന പരിപാടി ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഇൻ്റർനെറ്റ് ഉപയോഗം അതിൻെ്റ ദൃഷ്യം ക്യു ആർ കോഡ് സ്കാനിംഗ് സൈബർ അപകടങ്ങൾ സ്ക്രളുകളിലെ സ്മാട്ട് ക്ലാസുകൾ എങ്ങനെ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നു എന്നീ കാര്യങ്ങൾ ഈ ക്ലാസ്സിലൂടെ വിശദീകരിച്ചു.
25062-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 25062 |
യൂണിറ്റ് നമ്പർ | LK/2018/25062 |
അംഗങ്ങളുടെ എണ്ണം | 19 |
റവന്യൂ ജില്ല | ERNAKULAM |
വിദ്യാഭ്യാസ ജില്ല | ALUVA |
ഉപജില്ല | ANGAMALY |
ലീഡർ | V S GOUTHAM KRISHNA |
ഡെപ്യൂട്ടി ലീഡർ | DEVIKA M KISHORE |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SCHOLASTIC NIRMALA K J |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SMISHA JOSEPH |
അവസാനം തിരുത്തിയത് | |
07-03-2024 | ChristRajHS |