ഗവ എച്ച് ഡബ്ലിയു എൽ പി എസ് പൂഞ്ഞാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
ഗവ എച്ച് ഡബ്ലിയു എൽ പി എസ് പൂഞ്ഞാർ | |
---|---|
വിലാസം | |
കുന്നോന്നി കുന്നോന്നി പി.ഒ. , 686582 , കോട്ടയം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 7025214949 |
ഇമെയിൽ | ghwlpspoonjar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32220 (സമേതം) |
യുഡൈസ് കോഡ് | 32100200901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്റീ പ്റൈമറി മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെൽമത്ത് എൻ എം |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി ബിജോ |
എം.പി.ടി.എ. പ്രസിഡണ്ട് | സീന രഞ്ജിത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 മുതൽ ആയിരങ്ങൾക്ക് അറിവു നൽകികൊണ്ടിരിക്കുന്നു. പ്റീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെയുളള കുട്ടികൾ ഇവിടെ പഠിക്കുന്നു.
ചരിത്രം
കുന്നുകളാൽ ഊന്നപ്പെട്ട കുന്നോന്നി ഗ്രാമത്തിൽ ഒരു സർക്കാർ സ്കൂളിൽ ന് 1957 ൽ അംഗീകാരം ലഭിച്ചു.58ൽ ര ണ്ടാം ക്ലാസിനും 59ൽ മൂന്നാംക്ലാസിനും അംഗീകാരം ലഭിച്ചു.1969-76 വരെ രാഘവൻപിള്ള സാർ ഹെഡ്മാസ്റ്ററായിരുന്നു. അതിനു ശേഷം വി ഡി വർക്കിസാർ ഹെഡ്മാസ്റ്ററായി .റിട്ടയർമെന്റിനു ശേഷവും രാഘവൻപിള്ള സർ സ്കൂളിന്റെ നിലനിൽപ്പിന് വേണ്ടി പ്രയത്നിച്ചു.1971 ൽ അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്.1982ൽ സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു.2005 ൽ ശ്രീമതി സൂസമ്മ ജോൺ ഹെഡ്മിസ്ട്രസ്സായി. ഇലക്ട്രിഫിക്കേഷൻ, ജലലഭ്യത, ചുറ്റുമതിൽ, ഗേറ്റ്, പാചകപ്പുര, സീലിങ്ങ് ,ടോയ്ലറ്റ് ' കമ്പ്യൂട്ടർ, കുട്ടികളുടെ പാർക്ക്, ക്ലാസ് മുറികളിൽ ടൈൽ, ചിത്രങ്ങൾ ,പ്രീ പ്രൈമറി തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ടീച്ചർ തന്റെ പത്ത് വർഷത്തെ സേവനത്തിനിടെ നടപ്പിലാക്കി കഴിഞ്ഞു.വാർഡ് മെമ്പറായ ശ്രീമതി ഗീതാ രവീന്ദ്രൻഫർണീച്ചർ, കമ്പ്യൂട്ടർ തുടങ്ങിയ കാര്യങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് സുസമ്മ ജോൺ, സജിത, സീന, ശ്രീകല തുടങ്ങിയ അധ്യാപകരുടേയും പി ടി എ അംഗങ്ങളുടേയും ശ്രമഫലമായി സ്കൂൾ ഇന്ന് ഒരു മാനേജ്മെന്റ് സ്കൂളിനേക്കാളും ഉയരത്തിൽ എത്തി നിൽക്കുന്നു.2015ൽ ശ്രീ ജോ സ ഫ് ജോൺ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.ജലലഭ്യത, മഴവെള്ള സംഭരണി, ഫർണീച്ചർ എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.2019 മാർച്ച് 31ന് ജോസഫ് സാർ വിരമിക്കുകയും 2019ജൂൺ 3 ന് ശ്റീമതി സെൽമത്ത് എൻ എം ഹെഡ്മിസ്ട്റസ്സ് ആയി സ്ഥാനമേൽക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കളിക്കുന്നതിന് വിശാലമായ ഒരു കളിസ്ഥലമുണ്ട്.
ഐടി ലാബ്
ദീപ ടീച്ചറിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു.70 % കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ട്.
സ്കൂൾ
കുട്ടികളുടെ പാർക്ക്, ടോയ് ലറ്റ്, പഠന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ച ക്ലാസ് റൂം, കമ്പ്യൂട്ടർ, ഉച്ചഭക്ഷണം കഴിക്കാൻ സജ്ജീകരിച്ച വരാന്ത, ലൈബ്രററി.ഗണിത, ശാസ്ത്ര, ഭാഷ എന്നിവയ്ക്കനുയോജ്യമായ പഠനോപകരണങ്ങൾ, പാചകപ്പുര, പ്രീ പ്രൈമറി '
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കുട്ടികളുടെ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പച്ചക്കറികളും വാഴയും പി.ടി.എ യുടെ നേതൃത്വത്തിൽ കൃഷി ചെയ്തു വരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
ദീപ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി നടത്തി വരുന്നു. കുട്ടികളുടെ രചനകൾ, കലാപരിപാടികൾ എന്നിവ മാസത്തിലെ അവസാന വെളളിയാഴ്ച സംഘടിപ്പിച്ച് വരുന്നു.
ഭാഷാ ക്ലബ്ബ്
ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ ഭാഷാ ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.ദിനാചരണങ്ങൾ വളരെ ഭംഗിയായിതന്നെ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്നു.വയനാദിനം, ബഷീർ ചരമദിനം, ശിശുദിനം, അധ്യാപക ദിനം, തുടങ്ങിയവ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ പരിപാടികളോടെ എല്ലാ വർഷവും നടത്തപ്പെടുന്നു.
ശാസ്ത്രക്ലബ്
അധ്യാപകരായ -ഷീബ,നെസ്ലി,ദീപ എന്നിവരുടെ മേൽനേട്ടത്തിൽ - 15- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നിരീക്ഷണ, പരീക്ഷണങ്ങളും ദിനാചരണങ്ങളും നടത്തപ്പെടുന്നു.
ഗണിതശാസ്ത്രക്ലബ്
സെൽമത്ത് ടീച്ചറിൻ്റെ മേൽനേട്ടത്തിൽ --8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- ----- സൂസമ്മ ടീച്ചറിന്റെ ശ്രമഫലമായി പ്രീ പ്രൈമറി ക്ക് അംഗീകാരം ലഭിച്ചു 2013ൽ ആദിൽ ബിൻ ജമാലി നും2014ൽ അതുല്യ വി മനോജിനുംLSS ലഭിച്ചു.2015ലെ ശാസ്ത്രമേളയിൽ സ്കൂൾസബ് ജില്ലയിൽ അഞ്ചാം സ്ഥാനത്ത് എത്തി.ക്വിസ് മത്സരങ്ങളിൽ രണ്ടാം സ്ഥാനം ലഭിച്ചു.ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയമേളകൾ, കലാമേളകൾ, ക്വിസ്, LS Sതുടങ്ങിയവയ്ക്ക് അധ്യാപകർ വിദഗ്ധ പരിശീലനം നൽകുന്നു.
ജീവനക്കാർ
ശ്രീമതി സെൽമത്ത് എൻ എം(എച്ച് എം)==
അധ്യാപകർ==
- ശ്രീമതി ഷീബ വി എം
- ശ്രീമതി നെസ്ലി കെ എം
- ശ്രീമതി ദീപ ആർ
- ശ്രീമതി ഷിനു കെ ജെ( പ്രീ പ്രൈമറി)
അനധ്യാപകർ
- മോഹനൻ വി എസ് (പിറ്റി സി എം )---
- -- ബിന്ദു (ഉച്ചക്കഞ്ഞി )---
മുൻ പ്രധാനാധ്യാപകർ
2015-2019-ശ്രീ.ജോസഫ് ജോൺ
- 2005-2015->ശ്രീമതി സുസമ്മ ജോൺ
- 2004-2005->ശ്രീമതി സരസമ്മ
- 2002-2004- ശ്രീമതി തങ്കമ്മ * 2002 >ശ്രീമതി ശാരദാമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- JILU.V.SAJAN Agricultural research scientist, Kendra thotta vila gaveshana kendhram Kasargode
- സാനു മറ്റത്തിൽ സെക്റട്ടേറിയറ്റ് ഉദ്യോഗസ്ഥൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ എച്ച് ഡബ്ലിയു എൽ പി എസ് പൂഞ്ഞാർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32220
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ പ്റീ പ്റൈമറി മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ