തിരുവംഗലം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവംഗലം എൽ പി എസ് | |
---|---|
വിലാസം | |
ഒളവിലം തിരുവംഗലം എൽ.പി സ്കൂൾ,ഒളവിലം , ഒളവിലം പി.ഒ. , 673316 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഇമെയിൽ | thiruvangalamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14431 (സമേതം) |
യുഡൈസ് കോഡ് | 32020500319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചൊക്ലി,, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജലക്ഷ്മി വി |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
അവസാനം തിരുത്തിയത് | |
05-03-2024 | ASWIN |
ചരിത്രം
114 വർഷം ഒളവിലം എന്ന ഗ്രാമത്തിലെ ജനതയ്ക്ക് സാംസ്ക്കാരിക ബോധവും പൗരബോധവും ചരിത്ര ബോധവും രാഷ്ട്രിയ ബോധവും വളർത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനം. കാലാതീതമായി ജാതി മത വർണ്ണ വിഭാഗീയതയുടെ അതിർവരമ്പ് തകർത്ത് ഒരു ജനതയ്ക്ക് വിദ്യ പകർന്നു നൽുന്നതിൽ അനിഷേധ്യ പങ്ക് വഹിച്ച സ്ഥാപനം. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്യയുടെയും തീവ്രത ഏറെയുള്ള സമൂഹത്തിലും വിദ്യയുടെ വെളിച്ചം പകർന്ന് നൽകാൻ ഏറെ വിട്ട് വീഴ്ചകൾ നടത്തിയ സ്ഥാപനം. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച മഹാരഥൻമാർ ഈ സ്ഥാപനത്തിലെ മുൻ തലമുറക്കാരാണ്. രേഖാമൂലം 1901-ൽ കുടിപ്പള്ളിക്കൂടമായാണ് സ്ഥാപനം ആരംഭിച്ചത്. സ്ഥാപനം സ്ഥാപിക്കുന്നതിന് സാരഥ്യം വഹിച്ച മഹത് വ്യക്തികൾ കിരങ്കോട് കറുത്തേൽ കുഞ്ഞമ്പു നായരും പുത്തൻപുരയിൽ വലിയ രാജൽ ഗുരുക്കളുമാണ്. കുടിപ്പള്ളിക്കൂടമായി ആരംഭിച്ചത് അമ്മച്ചാലിൽ പറമ്പത്തായിരുന്നു. ആദ്യം നാലു തൂണിൽ നാട്ടിനിർത്തിയ ഓലമേഞ്ഞ കെട്ടിടമായിരുന്നു. സ്ഥാപകരുടെ കാലശേഷം സ്കുൾ പ്രവർത്തനത്തിൽ താല്പര്യപൂർവ്വം പങ്കാളിത്തം വഹിച്ചത് കീരങ്കോട് കുറുങ്ങോടൻ കൃഷ്ണൻ നായർ, ചെറിയ രാമൻ ഗുരുക്കൾ എന്നിവരാണ്. ഇവരുടെ കാലഘട്ടത്തിലാണ് 1964ൽ സ്ക്കൂളിന് ചുമരുകളും ഓടുമേഞ്ഞകെട്ടിടവും ഉണ്ടാവുന്നത്.ഇവരുടെ കാലശേഷം മരുമക്കൾ കമലം സ്കൂൾ മാനേജർ ആയി. കൃഷ്ണൻ നായരുടെ മകനും അധ്യാപകരും AEO യുംDEO യും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ സി.എം ബാലൻ നായർ സ്കൂളിന്റെ പ്രവർത്തനത്തിനു പുരോഗതിക്കും വേണ്ടി പ്രവർത്തിച്ചു. സ്കൂൾ വളർച്ചയിൽ വളരെയധികം സ്വാധീനിച്ച് വിരമിച്ച പ്രധാന അധ്യാപകരാണ് പി.ഗോവിന്ദൻ മാസ്റ്ററും, നാരായണൻ മാസ്റ്ററും, വി.ശ്രീധരൻ മാസ്റ്ററും ഇവരുടെ സേവനം സ്കൂൾ ചരിത്രത്തിൽ ഇടം നേടാണ്ട ഒന്നാണ്.
ഭൗതികസൗകര്യങ്ങൾ
നിലവിലുള്ള 4 Class സും & LKG_UKG Class സും ടൈൽസ് പതിച്ചതാണ്. കെട്ടിടത്തിന്റെ ചുമർ ചിത്രങ്ങൾ പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. ആൺ/പെൺ വെവ്വേറെ ശൗചാലയം, നല്ല പാചകപ്പുര, എല്ലാ കുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം'ഇടവേള സമയത്ത് പൊടിയരിക്കഞ്ഞിയും വിതരണം ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
== മാനേജ്‌മെന്റ് == ശ്രീ.വി രാമകൃഷ്ണൻ മാസ്റ്റർ
മുൻസാരഥികൾ
കീരങ്കോട് കറുത്തേൻ കുഞ്ഞമ്പു നായർ, പുത്തൻപുരയിൽ വലിയ രാജൻഗുരിക്കൾ കുടിപ്പള്ളിക്കടമായി ആരംഭിച്ചു.സ്ഥാപകരുടെ കാലശേഷം കീരങ്കോട് കുരുങ്ങോടൻ കൃഷ്ണൻ നായർ,ചെറിയ രാജൻ ഗുരിക്കൾ ഇവരുടെ കാലശേഷം മരുമകൾ ആയ കമലം മാനേജർ ആയി. കൃഷ്ണൻ നായരുടെ മകനും AE0 യുo DE0 യും ആയി സേവനമനുഷ്ടിച്ച ശ്രി .സി.എം ബാലൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ.കെ.എം.കെ നായർ, പത്രാധിപൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ കെ.ബാലകൃഷ്ണൻ നായർ ' ഡോക്ടർമാർ, എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർമാർ, ശാസത്രസാങ്കേതികവിദഗ്ദർ
വഴികാട്ടി
{{#multimaps:11.7116092, 75.5685760|Zoom=18}}