ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ജി.എൽ.പി. എസ്. മുതുകുളം സൗത്ത്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/അക്ഷരവൃക്ഷം/ മഹാമാരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

അങ്ങ് ചൈനയിൽ നിന്ന് വന്നു ലോകം മുഴുവൻ ആശങ്കയിൽ ആഴ്ത്തിയ കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ ചുറ്റി നമ്മുടെ കൊച്ചു കേരളത്തിലും എത്തി . ഇവിടുത്തെ ജന ജീവിതം നശിപ്പിക്കാൻ ഒരുങ്ങി . പക്ഷെ നാം ഓരോരുത്തരും അവനെ നേരിടുന്നതിന് വേണ്ടി വീടുകളിൽ തന്നെ ഇരുന്നു. അകലം പാലിച്ചു. വെള്ള വസ്ത്രവും കൈയിൽ ദണ്ഡുമായി ദൈവം തന്ന മാലാഖമാർ അവനെ ഓടിച്ചു . ഓരോ പ്രാവശ്യവും സോപ്പ് വെള്ളം ഉപയോഗിച്ച് കൈ കഴുകി നാം അവനെ അകറ്റി നിർത്തി . അങ്ങനെ നമ്മുടെ ശുചിത്വം കൊണ്ടും അനുസരണ കൊണ്ടും നമ്മൾ കൊറോണ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോവിഡ്-19 നെ തുരത്തിയോടിച്ചു .


വൈഷ്ണവി അനൂപ്
4 A ജി എൽ പി എസ് മുതുകുളം തെക്ക്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 03/ 2024 >> രചനാവിഭാഗം - കഥ