ഗവൺമെന്റ് എൽ. പി. എസ് അഞ്ചാലുംമൂട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ. പി. എസ് അഞ്ചാലുംമൂട്‍ | |
---|---|
വിലാസം | |
അഞ്ചാലുംമൂട് അഞ്ചാലുംമൂട് , പെരിനാട് പി.ഒ. , 691601 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 05 - 1905 |
വിവരങ്ങൾ | |
ഫോൺ | 0474 2915488 |
ഇമെയിൽ | govtlpsanchalummoodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41401 (സമേതം) |
യുഡൈസ് കോഡ് | 32130600102 |
വിക്കിഡാറ്റ | Q105814475 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 242 |
പെൺകുട്ടികൾ | 250 |
ആകെ വിദ്യാർത്ഥികൾ | 492 |
അദ്ധ്യാപകർ | 13+ HM |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയാ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജലി വർമ്മ |
അവസാനം തിരുത്തിയത് | |
05-03-2024 | Rakhiajayan |
ചരിത്രം
തൃക്കടവൂർ പഞ്ചായത്തിൽ മുരുന്തൽ വാർഡിൽ ആണ് ഗവ.എൽ.പി.എസ് അഞ്ചാലുംമൂട് എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1905ൽ പാലിയഴികത്ത് കുടുംബത്തിലുള്ള ആളുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. മുരുന്തൽ വെട്ടുവിള,കുപ്പണ,കടവൂർ,മതിലിൽ,സികെ.പി,പ്രാക്കുളം,താന്നിക്കമുക്ക്,പനയം,ഇഞ്ചവിള തുടങ്ങിയസ്ഥലങ്ങളിൽ നിന്നാണ് കുട്ടികൾ ഈ സ്കൂളിൽ വരുന്നത്. 1905ൽ ഈ വിദ്യാലയം നിലവിൽ വരുന്നതിനു മുൻപ് സമീപ പ്രദേശത്തുളളവർക്ക് പഠിക്കുന്നതിന് വളരെ ദൂരയുളള സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വന്നു. അതിനാൽ ഇവിടെയൊരു സ്കൂൾ അത്യാവശ്യമായി വന്നു. ഈ സാഹചര്യം മനസിലാക്കി സ്ഥലവാസിയായ ശ്രീ.പാലിയഴികത്ത് നാരായണപിളള ബന്ധുവായ ശ്രീ.അയ്യപ്പ പിളള എന്നിവർ ദാനമായി നല്കിയ സ്ഥലത്ത് താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡിൽ 1905 ജൂൺ 1-ാം തീയതി ഒന്നാംക്ലാസ്സ് ആരംഭിച്ചു. 1965ൽ ഹൈസ്കൂളായി ഉയർത്താൻ തീരുമാനിച്ചപ്പോൾ സ്ഥലപരിമിതി മൂലം എൽ.പി ക്ലാസ്സുകൾ ശ്രീ.വെളളിമൺ ഗോപിസർ നിർമ്മിച്ചു നല്കിയ വാടകകെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ അന്ന് നൽകിയ വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാൻ ഉടമ നല്കിയ അപേക്ഷ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച് എച്ച്.എസിലേക്ക് മാറ്റാൻ ഉത്തരവായെങ്കിലും അവിടുത്തെ പിറ്റിഎ സ്റ്റേ വാങ്ങിയതിനാൽ അവിടെ തന്നെ പ്രവർത്തിക്കേണ്ടതായി വന്നു. 2002-2003 വർഷത്തിൽ എസ്.എസ്.എയിൽനിന്നുളള ഫണ്ട് ഉപയോഗിച്ച് 4 ക്ലാസ്സ് മുറികൾ പണിയുകയും 2004ഫെബ്രുവരി 11-ാം തീയതി പുതിയ കെട്ടിടത്തിൽ ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. 2003ൽ 100ൽ താഴെ കുട്ടികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്കൂളിൽ ഇന്ന് പ്രീ-പ്രൈമറി ഉൾപ്പെടെ 642 കുട്ടികളും 14+4 അധ്യാപകരും 1 പി.റ്റി.സി.എം, 3 ആയമാരും ജോലി ചെയ്യുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങളുും ഇന്ന് ഇവിടെയുണ്ട്. .
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊല്ലം ബസ് സ്റ്റാന്റിൽ നിന്നും കൊല്ലം തേനി ദേശീയ പാതയിൽ 5 കി.മി അകലെ അഞ്ചാലുംമൂട് സ്ഥിതിചെയ്യുന്നു. {{#multimaps: 8.93161,76.60502| zoom=18 }}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41401
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ