മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
പ്രവേശനോത്സവം 2023
വേനലവധിക്കു ശേഷം ജൂൺ ഒന്നിന് സ്കൂൾ തുറന്നു, വളരെയധികം പ്രതീക്ഷകൾ വിടർന്ന നിറചിരിയുമായ് ചിത്ര ശലഭങ്ങളെ പോലെ കുട്ടികൾ സ്കൂളിലേയ്ക്ക് കടന്നു വന്ന്, സ്കൂളിലെ വിവിധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ. സൂര്യകാന്തി പൂക്കളുമായി ഓഡിറ്റോറിയത്തിന്റെ സമീപത്തും ബാസ്കറ്റ്ബോൾ കോർട്ടിന്റെ മുൻവശത്തുമായി അണിനിരന്നുനവാഗതരായി എത്തിയ 5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികളെയും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ച് നിശ്ചയിച്ച പ്രകാരം അവരവരുടെ സ്ഥാനങ്ങളിൽ ഇരുത്തി. തൽസമയം ഓഡിറ്റോറിയത്തിൽ സ്കൂളിൻ്റെ മികവുകളെ കുറിച്ചുള്ള വീഡിയോയും, പ്രവേശനോത്സവ ഗാനവും പ്ലേ ചെയ്ത. ക്ഷണിക്കപ്പെട്ട അതിഥികൾ, ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കപ്പെട്ടു. 9.30 ന് പൊതുസമ്മേളനത്തിന്റെ പരിപാടികൾ, പി.റ്റി.എ പ്രസിഡൻ്റ് ജിജോ റ്റി. ചാക്കോയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് റവ:സി.ജെയിൻ എ.എസ് നവാഗതർക്കും, മറ്റ് അതിഥികൾക്കും, സദസിനും, സ്വാഗതം ആശംസിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ സ്ക്കൂൾ ബാൻറ് ലീഡറും, സിനിമ അഭിനേത്രിയുമായ അഞ്ചു കൃഷ്ണ അശോക് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതരായ കുഞ്ഞുങ്ങൾക്ക് ഫല സസ്യങ്ങൾ നല്കി അവരവരുടെ ക്ലാസുകളിലേയ്ക്ക് ക്ലാസ് ടീച്ചർ ക്ഷണിച്ചു. അഞ്ചു കൃഷ്ണയേയും സ്കൂളിലെ മറ്റു കുട്ടിത്താരങ്ങളെയും സ്കൂൾ ആദരിച്ചു. ഡെപ്യൂട്ടി എച്ച്.എം ഷേർളി ജോസഫിൻ്റെ കൃതജ്ഞതയോടെ സമ്മേളനം സമാപിച്ചു.
സ്പോർട്സ് ആൻഡ് ഗെയിംസ്
കുട്ടികളിലെ ആരോഗ്യ-കായിക ക്ഷമതയ്ക്ക് പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രാധാന്യം കല്പ്പിക്കുന്ന കോട്ടയം ജില്ലയിലെ പ്രമുഖ സ്കൂളാണ് മൗണ്ട് കാർമൽ എച്ച്എസ് കഞ്ഞിക്കുഴി. കായികരംഗത്ത് അന്തർ ദേശീയ, ദേശീയ സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം പിന്തുടരുന്ന പാരമ്പര്യമാണ് മൗണ്ട് കാർമൽ സ്കൂളിന് ആദ്യകാലം മുതൽ ഉള്ളത്. കുട്ടികളുടെ കായികാഭ്യാസത്തിന് മുതൽക്കൂട്ടാകുന്ന പ്ലേഗ്രൗണ്ടുകളും കായിക ഉപകരണങ്ങളും അധ്യാപികയും വ്യത്യസ്ത ഇനങ്ങൾ പരിശീലിപ്പിക്കുന്ന കോച്ചുകളും സ്കൂളിന്റെ മാത്രം സവിശേഷതകളാണ്. കായിക മേഖലകളിൽ കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അദ്ധ്യായന വർഷ ആരംഭം മുതലേ അവർക്ക് പ്രത്യേക പരിശീലനം നൽകുകയും വിവിധ മത്സരങ്ങൾക്കായി ഒരുക്കുകയും ചെയ്യുന്നു.
1) ബാസ്ക്കറ്റ് ബോൾ - (സബ് ജൂനിയർ, ജൂനിയർ, സീനിയർ) - 40 കുട്ടികൾ
2) നെറ്റ് ബോൾ - (സബ് ജൂനിയർ, ജൂനിയർ, സീനിയർ) - 20 കുട്ടികൾ
പ്ലാസ്റ്റിക് വേണ്ടേ വേണ്ടാ...
രണ്ടുവർഷമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നു. എല്ലാ കുട്ടികളും ഊണ് കഴിക്കാൻ സ്റ്റീൽ പാത്രങ്ങളും വെള്ളം കൊണ്ടുവരാൻ സ്റ്റീൽ കുപ്പികളും ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് ക്യാരിബാഗ്, ചവിട്ടി, വേസ്റ്റ് ബിൻ, ഫയൽ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പ്രകൃതി സൗഹൃദ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ, പേപ്പർ പെൻ, തുണികൊണ്ടുള്ള ചവിട്ടികൾ, പേപ്പർ ഫയൽ എന്നിവ നിർമ്മിക്കുകയും വിവിധ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കോട്ടയം ഹരിത കേരള മിഷന് കൈമാറുകയും ചെയ്തു. ഇത് സീഡ് ക്ലബ്ബിന്റെ ദീർഘകാല പ്രോജക്ട് ആണ്. വീടുകളിലും സ്കൂളിലുമുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു. ഈ വർഷം 3000 കിലോഗ്രാം പ്ലാസ്റ്റിക് ഹരിതകർമ്മ സേനയ്ക്ക് കൈമാറി. പ്ലാസ്റ്റിക് കത്തിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു. നന്മയുടെ നാട്ടു പൂക്കൾ, ഒരൊറ്റ ഭൂമി അതിലുണ്ടേറെ അത്ഭുതങ്ങൾ... അതിൽ ഒരു അത്ഭുതം നാട്ടുപൂക്കൾ...
നാട്ടു പുഷ്പാലങ്കാര പ്രദർശനം....
കോട്ടയം കാർമൽ സ്കൂളിൻറെ നേതൃത്വത്തിൽ നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി നാട്ടു പുഷ്പാലങ്കാര പ്രദർശനം നടത്തി. 200 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. നാട്ടുപൂക്കൾ ഏവയെന്നും അവയുടെ ഔഷധമൂല്യം എന്താണെന്നും അവയുടെ മനോഹാരിതയും സുഗന്ധവും എത്രമാത്രം വിലപ്പെട്ടതാണെന്നും നാട്ടുപൂക്കളുടെ പ്രദർശനത്തിലൂടെ കുട്ടികൾക്ക് മനസ്സിലായി. സ്കൂൾ ഓഡിറ്റോറിയം നാട്ടുപൂക്കളുടെ വർണ്ണ പ്രഭയിൽ തിളങ്ങി നിന്നു. സ്കൂളിന് അകത്തും പുറത്തും നിന്നുള്ളവർ പ്രദർശനം കാണാൻ എത്തി. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. 11 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കോട്ടയം എം.എൽ.എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ലോക്കൽ മാനേജർ സിസ്റ്റർ മൃദുല അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രർ സിസ്റ്റർ ജെയിൻ, സീഡ് ടീച്ചർ കോ ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടുപൂക്കളുടെ സംരക്ഷണവും നടീലും അംഗങ്ങൾ ഏറ്റെടുത്തു. മികച്ച രീതിയിൽ പുഷ്പാലങ്കാരം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിമ ,സോഫിയാമ്മ, ഷെറിമോൾ എന്നീ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ നാട്ടുപൂക്കളുടെ പ്രദർശനവും അലങ്കാരവും സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി.
പ്രകൃതിസൗഹൃദ വേസ്റ്റ്
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിമുക്ത ദിനത്തിൽ സീഡ് ക്ലബ് അംഗങ്ങൾ 150 തുണി സഞ്ചികൾ തയ്ച്ച് വില്പനയ്ക്കായി തയ്യാറാക്കി.തുണിസഞ്ചി വിറ്റുു കിട്ടുന്ന തുക *സഹപാഠിക്കൊരു വീട്*പദ്ധതിക്കായി നൽകും.പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ പ്രതിജ്ഞ മറ്റു ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും ക്ളബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കൂടാതെ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും അത് രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യാൻ കുട്ടികളെ ബോധവൽക്കരിച്ചിട്ടുണ്ട്.
പ്രകൃതിസൗഹൃദ വേസ്റ്റ് ബിൻ ചവിട്ടി ചലഞ്ച്
കോട്ടയം മൗണ്ട് കാർമൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരത്തിലധികം കുട്ടികൾ ഉപയോഗശൂന്യമായ കാർബോർഡ് ബോക്സുകളും പഴയ സാരികളും വസ്ത്രങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ വേസ്റ്റ് ബിന്നുകളും ചവിട്ടികളും വിവിധ പൊതു സ്ഥാപനങ്ങളിലേക്ക് നൽകി. കുട്ടികൾ താമസിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും കുട്ടികൾ തന്നെ ബിന്നുകൾ എത്തിക്കുകയുണ്ടായി. ലോകപ്രകൃതിസംരക്ഷണ ദിനാചരണവുമായി ബന്ധപ്പെട്ടാണ് ഈ പ്രവർത്തനം സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയത്. കുട്ടികൾ അവരവരുടെ വീടുകളിലും ആവശ്യത്തിനുള്ള ബിന്നുകൾ തയ്യാറാക്കുകയുണ്ടായി. പ്രശസ്ത പ്രകൃതി സംരക്ഷണ പ്രവർത്തകനും കോട്ടയം സെൻമേരിസ് കോളേജ് പ്രിൻസിപ്പലുമായ ഡോക്ടർ പുന്നൻ കുര്യൻ സാർ ബിന്നുകളുടെ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.
കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം വേറിട്ട പ്രവർത്തനങ്ങളോടെ ആചരിച്ചു.
അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലെ ബോധവൽക്കരണം
ബസ്സ് സ്റ്റോപ്പുകളിലും വ്യവസായ ശാലകളിലും. പാരഗൺ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലും ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിൽ തയ്യാറാക്കിയ നോട്ടീസ് നൽകിയുളള ബോധവൽക്കരണം .
എന്റെ വീട് ലഹരി വിമുക്ത വീട്. പോസ്റ്റ് കാർഡ് ലെറ്റർ.
കുട്ടികളുടെ മാതാപിതാകൾക്ക് പോസ്റ്റ് കാർഡിൽ ലെറ്റർ എഴുതി, ലഹരി ഒരിക്കലും ഉപയോഗിക്കില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകുകയും, വീട്ടിൽ ആരും ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുകയും അതിനായി ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാൻ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യവാങ്മൂലം
ബോധവൽക്കരണ ക്ലാസ്സ്
എക്സ്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
സ്പോർട്സ് ആൻഡ് ഗെയിംസ്
കുട്ടികളിലെ ആരോഗ്യ- കായിക ക്ഷമതയ്ക്ക് പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രാധാന്യം കല്പ്പിക്കുന്ന കോട്ടയം ജില്ലയിലെ പ്രമുഖ സ്കൂളാണ് മൗണ്ട് കാർമൽ എച്ച്എസ് കഞ്ഞിക്കുഴി.കായികരംഗത്ത് അന്തർ ദേശീയ, ദേശീയ സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം പിന്തുടരുന്ന പാരമ്പര്യമാണ് മൗണ്ട് കാർമൽ സ്കൂളിന് ആദ്യകാലം മുതൽ ഉള്ളത്. കുട്ടികളുടെ കായികാഭ്യാസത്തിന് മുതൽക്കൂട്ടാകുന്ന പ്ലേഗ്രൗണ്ടുകളും കായിക ഉപകരണങ്ങളും അധ്യാപികയും വ്യത്യസ്ത ഇനങ്ങൾ പരിശീലിപ്പിക്കുന്ന കോച്ചുകളും സ്കൂളിന്റെ മാത്രം സവിശേഷതകളാണ്. കായിക മേഖലകളിൽ കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അദ്ധ്യായന വർഷ ആരംഭം മുതലേ അവർക്ക് പ്രത്യേക പരിശീലനം നൽകുകയും വിവിധ മത്സരങ്ങൾക്കായി ഒരുക്കുകയും ചെയ്യുന്നു.
1)ബാസ്ക്കറ്റ് ബോൾ -(സബ് ജൂനിയർ,ജൂനിയർ, സീനിയർ ) - 40 കുട്ടികൾ
2) നെറ്റ് ബോൾ- ( സബ് ജൂനിയർ, ജൂനിയർ, സീനിയർ ) - 20 കുട്ടികൾ
3)ത്രോ ബോൾ- (സബ്ജൂനിയർ ജൂനിയർ, സീനിയർ)- 20 കുട്ടികൾ
4) വടംവലി- 30 കുട്ടികൾ
5) ടെന്നിക്കോയിറ്റ്- 12 കുട്ടികൾ
6) റോളർ സ്കേറ്റിംഗ്-10 കുട്ടികൾ
7) കരാട്ടെ- 50 കുട്ടികൾ
8) യോഗ - 50 കുട്ടികൾ
9) അത് ലറ്റിക്സ്
a) ഓട്ടങ്ങൾ - ( 100m,200m,400m,800m,1500m, റിലേ )
b) ചാട്ടങ്ങൾ -( high jump, long jump )
c) ത്രോസ്- ( ഡിസ്‌കസ് , ജാവെലിൻ, ഷോട്ട് പുട്, ഹാമർ )
d) ഹർഡിൽസ് എന്നിവയും കൂടാതെ സ്വിമ്മിങ്ങിനും പരിശീലനം നടത്തുന്ന കുട്ടികളും സ്കൂളിൽ 2023 - 24 അധ്യയനവർഷം ഉണ്ട്.
2014 ൽ അർജുന അവാർഡ് ജേതാവായ ഗീതു അന്ന ജോസ് സ്കൂളിന്റെ വിജയഗാഥയുടെ എക്കാലത്തെയും വലിയൊരു നേട്ടമായി എടുത്തുപറയേണ്ടതാണ്. അതോടൊപ്പം അൻപത്തിൽപരം അന്തർദേശീയ കായിക താരങ്ങളും നൂറിൽ അധികം ദേശീയ താരങ്ങളും ഇരുന്നൂറിലധികം സംസ്ഥാന താരങ്ങളും സ്കൂളിന്റെ കായിക മേഖലയിലേക്കുള്ള സംഭാവനകളാണ്.
സംസ്ഥാനതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ ബാസ്ക്കറ്റ്ബോൾ- സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിൽ 36 കുട്ടികൾ പങ്കെടുത്തു. മിനി ബാസ്ക്കറ്റ്ബോൾ ഡെനിയ മിർസ ഡിമൽ, ഷെർലിൻ ഷിബു, കൃഷ്ണേന്ദു എസ്, അൽമ മേരി ടിറ്റോ, അന്നാ മറിയം രതീഷ്, ഫേബ അന്ന ലിബിൻ, റിയാന്ന റെന്നിഎന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.നെറ്റ് ബോളിൽ ജൂനിയർ, സബ് ജൂനിയർ, മിനി ചാമ്പ്യൻഷിപ്പുകളിൽ മുപ്പത് കുട്ടികൾ വീതം പങ്കെടുത്തു. ത്രോ ബോളിൽ സീനിയർ വിഭാഗത്തിൽ ആയി മൂന്ന് കുട്ടികളും ജൂനിയർ വിഭാഗത്തിൽ രണ്ടു കുട്ടികളുംമൂന്നാം സ്ഥാനം കരസ്ഥമാക്കി. ടെന്നീസ് കോട്ടിൽ ജൂനിയർ വിഭാഗത്തിൽ മൂന്നു കുട്ടികൾ പങ്കെടുക്കുകയും ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. റോളർ സ്കേറ്റിംഗ്,കരാട്ടെ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിലും കുട്ടികൾ സ്റ്റേറ്റ് ലെവൽ വരെ പോകുന്നു.
ന്യൂഡൽഹിയിൽ വെച്ച് നടന്ന JNBA നാഷണൽ ചാമ്പ്യൻഷിപ്പിൽ നിവേദിത രാജ് കെ കേരളത്തെ പ്രതിനിധീകരിച്ചു. ചെന്നൈയിൽ വെച്ച് നടന്ന കരാട്ടെ ടൂർണമെന്റിൽ പങ്കെടുത്ത അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തമ്പുരു എലീസ് ധനേഷിനു സിൽവർ മെഡലും കുമ്മിറ്റ് ൽ ബ്രോൺസ് ഉം ലഭിച്ചു.
ബാംഗ്ലൂരിൽ വെച്ച് നടന്ന നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴാം ക്ലാസിലെ ദൃശ്യ ആർ സബ്ജൂനിയർ ഫീമെയിൽ സ്ക്വാഡിൽ കേരളത്തെ പ്രതിനിധീകരിച്ചു. കോഴിക്കോട് വെച്ച് നടന്ന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ Road 1, Road 2, Road 3 എന്നീ മൂന്ന് ഇനങ്ങളിലുംസ്വർണ്ണമെഡൽ കരസ്ഥമാക്കി.ഒമ്പതാം ക്ലാസിലെ ദേവനന്ദ എം ബി നാഷണൽ സബ്ജൂനിയർ ടെന്നീസ് കോർട്ട് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. ഒഡീസയിൽ വെച്ച് നടന്ന നാഷണൽ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പത്താം ക്ലാസിലെ അലോന വിമല ജോണി കേരളത്തെ പ്രതിനിധീകരിച്ചു.
ജൂൺ പതിനൊന്നാം തീയതി ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന മിനിവടംവലി മത്സരത്തിൽ നാലു കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാറാം തീയതി അങ്കമാലിയിൽ വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ വടംവലി മത്സരത്തിൽ 6 കുട്ടികൾ പങ്കെടുത്തു. ജൂലൈ മാസത്തിൽ പാലായിൽ വച്ച് നടന്ന ജില്ലാ നീന്തൽ മത്സരത്തിൽ ആറാം ക്ലാസിലെ ആമിന ഒന്നാം സ്ഥാനം നേടി.ജില്ലാ സ്കൂൾ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ ജില്ലാ ട്രോബോൾ ചാമ്പ്യൻഷിപ്പിൽ ഏഴു കുട്ടികൾ ഒന്നാം സ്ഥാനം നേടി. കുറവിലങ്ങാട് വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ 10 കുട്ടികൾ അടങ്ങിയ ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി.
കുട്ടികളെ പഠന മേഖലയിലെ വളർച്ചയ്ക്ക് ഒപ്പം തന്നെ കായിക ക്ഷമതയും വർദ്ധിപ്പിക്കാനായി പ്രത്യേക കരുതലും ശ്രദ്ധയും സ്കൂൾ നൽകാൻ എപ്പോഴും ശ്രമിക്കുന്നു.ഏതു മത്സര ഇനത്തിലും സമ്മാനം വാങ്ങിക്കുക എന്നതിലുപരിയായി കുട്ടികളിലെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് സ്കൂൾ പ്രതിജ്ഞാബദ്ധമാണ്. വരുംകാലങ്ങളിലും സംസ്ഥാനതലത്തിലും ദേശീയ അന്തർ ദേശീയതലത്തിലുള്ള മത്സരങ്ങളിലും കൂടുതൽ മികവുറ്റ താരങ്ങളെ സമ്മാനിക്കാൻ സ്കൂളിന് സാധിക്കും എന്ന് ഉറപ്പുണ്ട്.
രക്തദാനസമ്മതം നൽകിയ ആളുകളുടെ പേര് വിവരങ്ങൾ ഇന്ത്യൻ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ ജോബി തോമസിനും ജില്ലാ കോഡിനേറ്റർ ബിനു കെ പവിത്രൻ സാറിനും കൈമാറി
നെറ്റ് ബോൾ
ജോസഫ് സാറി ൻറെ പരിശീലനത്തിൽ 35 കുട്ടികൾ സിസിഎ പങ്കെടുക്കുന്നു.സബ്ജൂനിയർ വിഭാഗത്തിൽ 12 കുട്ടികൾ ജില്ലാ സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കുറവിലങ്ങാട് ദേവമാതാ കോളേജിൽ വച്ച് 22/9/23ൽ നടന്ന ജില്ലാ തല നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി
ചെസ്സ് പരിശീലനം
2023 - 24 അക്കാദമിക വർഷത്തിൽ കുട്ടികൾക്കായി എല്ലാ ബുധനാഴ്ചയും ചെസ്സ് പരിശീലനം നടന്നു വരുന്നു. 29 കുട്ടികൾ ചെസ്സ് പരിശീലിക്കുന്നുണ്ട്. കുട്ടികളുടെ ബുദ്ധിലബ്ധി (IQ), സർഗാത്മകത, ആസൂത്രണത്തിന്റെ പ്രാധാന്യം, ചിന്ത, ഓർമ ശക്തി എന്നിവ മെച്ചപ്പെടുത്തുന്ന കഴിവുകൾ ചെസ്സ് കളിക്കുന്നതിലൂടെ കുട്ടികൾ ആർജിച്ചെടുക്കുന്നു. ചെസ് പരിശീലിക്കുന്ന കുമാരി പാർവതി ഷിജു 13/09/2023 ൽ MDS HSS ൽവച്ച് നടന്ന സബ് ഡിസ്ട്രിക്ട് ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തിന് അർഹയായി.
ത്രോ ബോൾ
കുട്ടികളിലെ കായികക്ഷമത വളർത്തുന്നതിന് CCA യുടെ ഭാഗമായി 30 കുട്ടികൾക്ക് ത്രോ ബോൾപരിശീലനം എല്ലാ ബുധനഴ്ചയും നടത്തിവരുന്നു. ജില്ലാ ത്രോബോൾ അസോസിയേഷൻ കോച്ച് പ്രദീപ്‌സാർ പരിശീലനം നൽകുന്നു. ഈ വർഷത്തെ ജില്ലാതലമത്സരത്തിൽ ഒന്നാം സ്ഥാനവും ജില്ലാ ടീമിലേക്ക് 6 കുട്ടികൾ സെലക്ട് ആകുകയും ചെയ്തു.
ഡാൻസ്
കുട്ടികളിലെ കലാവാസന വളർത്തുന്നതിനും , പ്രോത്സാഹിപ്പിക്കുന്നതിനുമായി, സ്കൂളിൽ നൃത്തം പരിശീലിപ്പിക്കുന്നു. CCA യുടെ ഭാഗമായി നടത്തുന്ന ഈ പരിശീലന ക്ലാസ്സിൽ 5 മുതൽ 8 വരെയുള്ള 55 കുട്ടികൾ പങ്കെടുക്കുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച്, നൃത്താധ്യാപികയുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസ്സിൽ അതീവ താല്പര്യത്തോടെ, കൃത്യമായി കുട്ടികൾ പങ്കെടുക്കുന്നു.
കീബോർഡ് /ഗിറ്റാർ
പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന തിനായി ആഴ്ചയിൽ ഒരു ദിവസം 1:30 pm മുതൽ 3 മണിവരെ കീബോർഡി ന്റെയും ഗിറ്റാറിന്റെയും ക്ലാസുകൾ നടത്തുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വ്യക്തിഗത നൈപുണികൾ വളർത്തുന്നതിനും ശ്രീ ബേബി സാറിന്റെയും ജോണി സാറിന്റെയും നേതൃത്വത്തിലുള്ള പരിശീലനം വളരെയധികം ഉപകാരപ്രദമാണ്.
തയ്യൽ പരിശീലനം
കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു
USS പരിശീലന പരിപാടി
2023-2024 അധ്യയന വർഷത്തിലെ CCA USS പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു.
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
കുട്ടികളുടെ ഇംഗ്ലീഷിലുള്ള ആശയവിനിമയശേഷി വർദ്ധിപ്പിക്കാനും ആത്മവിശ്വാസം കൂട്ടാനുമായി ബുധനാഴ്ചകളിൽ കോ- കരിക്കുലർ ആക്ടിവിറ്റിയുടെ ഭാഗമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്തുന്നു. സിസ്റ്റർ ഷെർലിൻ, മിഷ എന്നീ അധ്യാപകരാണ് ഈ ക്ലാസുകൾ കുട്ടികൾക്കായി നയിക്കുന്നത്. അമ്പതോളം കുട്ടികൾ ഈ ക്ലാസ്സിൽ പങ്കെടുക്കുന്നു. ഇംഗ്ലീഷ് ഡ്രാമ , കോൺവർസേഷൻ, സ്റ്റോറി റൈറ്റിംഗ്, എക്സ്പീരിയൻസ് ഷെയറിങ് എന്നീ ആക്ടിവിറ്റുകളിലൂടെ ഇംഗ്ലീഷിലുള്ള കുട്ടികളുടെ എൽ എസ് ആർ ഡബ്ലിയൂ സ്കിൽസ് വർദ്ധിപ്പിക്കാൻ സാധിക്കുന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇംഗ്ലീഷ് സ്‌കിറ്റുകളിലും വളരെ ഉത്സാഹത്തോടെ പങ്കെടുക്കുന്നു.
യോഗ
മാനസികാരോഗ്യത്തിന് സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് യോഗ. ഇത് വഴി ലഭിക്കുന്ന മാനസികമായ ഉണർവ് എല്ലാ പ്രവർത്തനങ്ങൾക്കും ഉന്മേഷം നൽകുന്നു. നമ്മുടെ സ്ക്കൂളിൽ 100 കുട്ടികൾ യോഗാ ക്ലാസിൽ പങ്കെടുക്കുന്നു. ജീവിത ശൈലി രോഗങ്ങൾ തടയാനും കായികാരോഗ്യവും മാനസിക സന്തോഷവും യോഗാ പരിശീലനത്തിലൂടെ ലഭിക്കുന്നു.
കരാട്ടെ പരിശീലനം
അഞ്ചു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ 90 കുട്ടികൾ മാസ്റ്റർ ഷൈൻ മോഹനന്റെ കീഴിൽ കരാട്ടെ പരിശീലനം നടത്തുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് 2 മണി മുതൽ മൂന്നു മണി വരെയാണ് പരിശീലന സമയം. ഈ പരിശീലനം വഴി കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.ആപത് സമയങ്ങളിൽ മനോധൈര്യം പ്രകടിപ്പിക്കുവാനും,വിവേകപൂർവ്വം പെരുമാറുവാനും കുട്ടികൾക്ക് സാധിക്കുന്നു . 2023 ഓഗസ്റ്റ് 27ആം തീയതി പോണ്ടിച്ചേരിയിൽ വച്ച് നടന്ന ഇൻറർനാഷണൽ ടൂർണമെന്റിൽ ഏയ്ഞ്ചലീന സിജോ( VIII-A) മരിയ കുരുവിള(V- C ) എന്നിവർ കരാട്ടെയിലെ "Kata Award" കരസ്ഥമാക്കി.
മ്യൂസിക് ക്ലബ്
ലോക സംഗീത ദിനത്തോടനുബന്ധിച്ചു 21-7-23 തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹുമാനപ്പെട്ട പ്രധാന അദ്ധ്യാപിക സിസ്റ്റർ ജെനിൻ തിരിതെളിയിച്ച് മ്യൂസിക് ക്ലബ്ബിന്റെ ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് 30 കുട്ടികൾ അടങ്ങുന്ന ഒരു ടീം അവരുടെ വ്യക്തിപരമായ കഴിവുകൾ പ്രകടിപ്പിച്ച് വേദിയേ ധന്യമാക്കി. വയലിൻ- വീണ- ഓർഗൻ - ഓടക്കുഴൽ - മൃദംഗം - ഗിത്താർ എന്നീ വിത്യസ്ത വാദ്യോപകരണങ്ങളുടെ വാദനത്തിലൂടെ കാണികളുടെ കാതുകളെയും മനസ്സിനെയും ഒരുപോലെ അനുഭൂതിയിലാഴ്ത്തി. സംഗീത അദ്ധ്യാപിക രജനി ജോണിൻ്റെ നേതൃത്വത്തിൽ 73 കുട്ടികൾ അടങ്ങുന്ന ഒരു സംഗീത കൂട്ടത്തെ സംഗീതം അഭ്യസിപ്പിച്ച് വരുന്നു. സ്കൂളിലെ ഓരോ പ്രവർത്തനങ്ങൾക്കും മ്യൂസിക് ക്ലബ്ബിലെ കുട്ടികൾ നിറ സാന്നിദ്ധ്യം വഹിക്കുന്നുണ്ട്
ചിത്രരചനാ പരിശീലനം
CCA യുടെ ഭാഗമായി 5 മുതൽ 8 വരെ ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രരചനാ പരിശീലനം നടത്തുന്നു. കുട്ടികൾക്ക് ചിത്രരചനയോടുള്ള താല്പര്യം വളർത്തുന്നതിനായി നടത്തുന്ന ഈ ക്ലാസ്സിൽ 75 കുട്ടികളോളം പങ്കെടുക്കുന്നു. ചിത്രരചനാ പരിശീലനം സോമൻ സാറിന്റെ നേതൃത്വത്തിൽ നടത്തുന്നു. കുട്ടികൾ അതീവ താല്പര്യത്തോടുകൂടി ഈ ക്ലാസ്സിൽ പങ്കെടുക്കുന്നു. നന്നായി ചിത്രം വരയ്ക്കുന്ന കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു സമ്മാനത്തിനു അർഹരാക്കുന്നു.
വർണം വിടർത്തും സ്കൂൾ ആരാമം
ഓണക്കാലത്തും മഞ്ഞുകാലത്തും വേനൽക്കാലത്തും പൂക്കുന്ന വിവിധ പൂച്ചെടികൾ കൊണ്ട് മനോഹരമാണ് സ്കൂൾ പൂന്തോട്ടം. ഏതാണ്ട് 15ലേറെ ഇനങ്ങൾ പൂന്തോട്ടത്തിൽ ഉണ്ട്. ഹെഡ്മിസ്ട്രസ്, അധ്യാപകർ, ജൈവവൈവിധ്യ ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ പൂന്തോട്ടം വളരെ കരുതലോടെ പരിപാലിക്കുന്നു. ഒപ്പം തന്നെ വെയിലത്തും തണലിലും വളരുന്ന 20ലേറെ ഇല ചെടികൾ ചട്ടികളിൽ നട്ട് പരിപാലിച്ചു പോരുന്നു. ഞങ്ങളുടെ പൂന്തോട്ടം ഒരു ശലഭോ ധ്യാനം കൂടിയാണ്. കുട്ടികളുടെ ജന്മദിന നാളിൽ സ്കൂൾ പൂന്തോട്ടത്തിലേക്ക് കുട്ടികൾ ചെടികൾ സമ്മാനിക്കാറുണ്ട്. ഔഷധ ഗന്ധമുള്ള നയന മനോഹരമായ പൂന്തോട്ടം സ്കൂളിന് ഭംഗി കൂട്ടുക മാത്രമല്ല ആരോഗ്യത്തിനും പഠന പ്രവർത്തനങ്ങൾക്കും ഉപകാരപ്പെടുന്നു.
വീടുകളിൽ വിടരും വർണ്ണവസന്തം
ജൈവവൈവിധ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂന്തോട്ടം എങ്ങനെ പരിപാലിക്കാം എന്ന ബോധവൽക്കരണ ക്ലാസബി ആർ സി. നടക്കുന്നകലാ ഉത്സവം കോമ്പറ്റീഷനിൽ കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.അധ്യാപകരായ സിസ്റ്റർ ജയ സാലി മോൾ എംഎം എന്നിവരുടെ നേതൃത്വത്തിൽ 35 കുട്ടികളെ എംബ്രോയിഡറി വർക്ക് ചെയ്യിപ്പിക്കുന്നു.സി.സി.എ.ക്ലാസ് മലയാളം കമ്പ്യൂട്ടിങ് ഐ .സി.ടി പഠനത്തിന്, കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട്, സി.സി.എ, ക്ലാസിൽ മലയാളം കമ്പൂട്ടിങ്, പരിശീലനം കുട്ടികൾക്ക് കൊടുക്കുന്നു, മലയാളം കീബോർഡ്, ഫോണ്ടുകൾ എന്നിവ കുട്ടികളെ പരിശീലിപ്പിച്ച്, ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾ നേടുന്നു. ആനിമേഷൻ പരിശീലനം ടൂപ്പി ടു ടെസ്ക് എന്ന ആനിമേഷൻ സോഫ്ട് വെയറാണ്, സി.സി.എ ക്ലാസിൽ കുട്ടികൾക്ക് പരിശീലനത്തിനായി നല്കി വരുന്നത്, കുട്ടികൾ ആനിമേഷൻ വളരെ താത്പര്യപൂർവ്വം പഠിക്കുന്നു. ജില്ലാതല മേളകളിലും, മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നതിന് സി.സി.എ പരിശീലന ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു2023 2024 അധ്യയന വർഷത്തിൽ CCA യിലെ കളരിപ്പയറ്റ് പരിശീലന പരിപാടി ശ്രീമതി സോഫിയ മിസ്സിന്റെയും ടിന്റു മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 29 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു . പരിശീലിപ്പിക്കാൻ ആയി ഒരു അധ്യാപകനും എത്തുന്നുണ്ട്. 1. 45 മുതൽ 3 മണി വരെ പരിശീലനം ഫലപ്രദമായ രീതിയിൽ നടന്നുവരുന്നു.
ടെന്നിക്കോയിറ്റ്
കുട്ടികളുടെ മാനസികവും ശാരീരികവുമായഉല്ലാസത്തോടൊപ്പം ജില്ല, സംസ്ഥാനം , ദേശീയ,തലത്തിൽ വരെ മത്സരത്തിനു പോകാവുന്ന ടെന്നിക്കോയിറ്റ് ഇനം ഈ വർഷവും CCA യിൽ ഉൾപ്പെടുത്തി.നിതീഷ് സാറിന്റെ പരിശീലനത്തിൽ യു. പി., ഹൈസ്കൂൾ കുട്ടികൾ ഉൾപ്പെടെ 26 കുട്ടികൾ പങ്കെടുക്കുന്നു.
ആൺ കുട്ടികൾക്ക് മാത്രമല്ല പെൺകുട്ടികൾക്കും സാഹസിക പ്രവൃത്തികളിൽ പിന്നിലല്ല എന്ന് മൗണ്ട് കാർമൽ 5-ാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു എസ് ദേവ് കാൽവഴുതി മീനച്ചിലാറ്റിലേയ്ക്ക് വീണ്ട വീട്ടമ്മയെ അതിസാഹസികമായി രക്ഷപെടുത്തിക്കൊണ്ട് തെളിയിച്ചു.
നമ്മുടെ സ്കൂൾ നാടിനുവേണ്ടി
നമ്മുടെ നാട്ടിൽ നിന്നും ലഹരിയെ നാടുകടത്താൻ മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർഥിനികൾ നടത്തിയ ഒരു ചുവടുവെപ്പ്.അന്യസംസ്ഥാന തൊഴിലാളികൾക്കും പെട്ടിക്കടകളിലും ലഹരി വിരുദ്ധ ബോധവൽക്കരണവുമായി സംബന്ധിച്ച നോട്ടീസ് വിദ്യാർത്ഥികൾ അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ വിതരണം ചെയ്യുന്നു
വായന വാരാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനികൾ കളക്ടറേറ്റിന്റെ സമീപമുള്ള സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് പുസ്തകങ്ങൾ കൈമാറുന്നു. കൂടുതൽ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുന്നവർക്ക് സമ്മാനം നൽകുവാനും തീരുമാനിച്ചു. പെൺകുട്ടികൾ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന ഈ പ്രവർത്തനം ' ഓട്ടോ, അകിളിനൊരു പുസ്തകവുമായി മൗണ്ട് കാർമൽ സ്കൂൾ വിദ്യാർത്ഥിനികൾ' എന്ന തലക്കെട്ടോടെ മാതൃഭൂമി ദിനപത്രത്തിലെ ഒരു വാർത്ത ആയിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി മൗണ്ട് കാർമേൽ ഹൈസ്കൂൾ വിദ്യാർഥിനികൾ കോട്ടയം നാഗംബടം ബസ് സ്റ്റാൻഡിനു സമീപം 2023 ഓഗസ്റ്റ് 4 നു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മണിപ്പൂരിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുംഒരു വിഷയമായിരുന്നു.ഇതു സംബന്ധിച്ച പത്ര റിപ്പോർട്ടും ചിത്രങ്ങളും വീഡിയോയും സ്കൂൾ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്https://www.facebook.com/groups/569947265053951/permalink/675605654488111/?ref=share&mibextid=NSMWBT
മൗണ്ട് കാർമേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹബീബ് 6 നാടൻ കോഴികളെ വളർത്തി തുടങ്ങി ഇപ്പോൾ നൂറിലധികം നാടൻ കോഴികളെ വളർത്തി കുടുംബത്തിനു ഒരു വരുമാന മാർഗ്ഗം കണ്ടെത്തി
https://fb.watch/m4Q6a4WaVI/?mibextid=VhDh1V
10 . പാഠ്യേതര പ്രവർത്തനങ്ങളും കൈവരിച്ചനേട്ടങ്ങളും
Steps taken by the school in co operation with other organisations if any to provide uniform/study equipments free of cost to financial weaker students
* മുൻസിപ്പൽ 15,16 വാർഡ് കൗൺസിലറിന്റെ സഹായത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഗുരുസ്പർശം
🪠വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഗുരുസ്പർശം എന്ന പദ്ധതിയിലൂടെ നിരവധി സഹായങ്ങൾ കുട്ടികളിലെത്തിക്കുന്നു.വീട്ടിൽ toilet ഇല്ലാത്ത 2 കുട്ടികൾക്ക് ടോയ്ലറ്റ് നിർമിച്ചു നൽകി.
* ക്യാൻസർ, കിഡ്നി സംബന്ധമായ രോഗങ്ങൾ മറ്റ് വിവിധങ്ങളായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ചികിത്സാ സഹായം നൽകി.
* ആറാം ക്ലാസ്സിൽ പഠിക്കുന്ന ജോഹാന എന്ന കുട്ടിക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പുരോഗമിക്കുന്നു.അധ്യാപക സംഘടനയുടെ സഹായത്തോടെ നവംബറിൽ പണി പൂർത്തിയാകും.
* MLA fund ൽ നിന്ന് കമ്പ്യൂട്ടർ ലാബ് നവീകരിക്കുന്നതിന്Laptop വാങ്ങാൻ 600000/_ രൂപ അനുവദിച്ചിട്ടുണ…
🔹🔹🔹🔹🔹🔹🔹🔹🔹
Mount Carmel G.H.S.S
2023-2024
🔹🔹🔹🔹🔹🔹🔹🔹🔹
30
▪️ രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ ഒരോ കുട്ടിക്കും അനുയോജ്യമാം വിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.
പ്രത്യേകാവസരങ്ങളിൽ ഉപയോഗിക്കാൻ ഷീടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.സ്ക്കൂളിൻ്റെ വിവിധഭാഗങ്ങളിലായി ,തിരക്കൊഴിവാക്കത്തക്കവിധം washarea ക്രമികരിച്ചിരിക്കുന്നു . ശുദ്ധജല ലഭ്യതയക്കായി സ്ക്കൂൾ കോമ്പോണ്ടിൽ തന്നെ കിണറുകൾ ഉണ്ട്.
Ecofriendly ,Zerowaste campus ആണ് സ്ക്കൂളിലേത്. ഭക്ഷണാവശിഷ്ടങ്ങളും, പച്ചിലകളും വളമാക്കി ചെടികൾക്കുപയോഗിക്കുന്നു.
🔹🔹🔹🔹🔹🔹🔹🔹🔹
ടോയ്ലറ്റ് എണ്ണം, Tap എണ്ണം water purifier, incinerator എല്ലാം എഴുതണം ☝️
നല്ല incinerator രണ്ടാം നിലയിലുണ്ട്
Ok sr
🔹🔹🔹🔹🔹🔹🔹
വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിലൂടെയും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്കൂൾ സ്വീകരിച്ച നടപടികൾ
🔹🔹🔹🔹🔹🔹🔹 അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസിക ഉല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോടും ആഭിമുഖ്യം ജനിപ്പിക്കുകയും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തി വികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനും ഉള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യ…
കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു
29
ലഹരി വിരുദ്ധ യജ്ഞം 2023- 2024
ലഹരി വിരുദ്ധ യജ്ഞവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തി. ലഹരി വിരുദ്ധത ആയിരുന്നു പ്രധാന വിഷയം. ഇതിന്റെ ഭാഗമായി സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബുകൾ അവതരിപ്പിച്ചു. ലഹരിക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. എല്ലാ സ്റ്റുഡൻസ് ഓർഗനൈസേഷൻസും പ്രധാന പ്രവർത്തനങ്ങൾ നടത്തി. കൂടാതെ നേർവഴി എന്ന സംഘടനയുമായി ചേർന്ന് കൂടുതൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
HAPPY HEALTH
അണുകുടുംബങ്ങളും സാങ്കേതികവിദ്യകളുടെ അതിപ്രസരവും കുട്ടികളുടെ മാനസികാരോഗ്യം തകർത്തു കൊണ്ടിരിക്കുന്ന ധാരാളം സന്ദർഭങ്ങൾ നേരിടുന്ന അവസരത്തിലാണ് സുരക്ഷ ക്ളബിന്റെ അഭ്യർത്ഥനപ്രകാരം "ഹാപ്പി ഹെൽത്ത്" എന്ന പേരിൽ കുട്ടികൾക്ക് രണ്ട് ദിവസത്തെ മാനസിക ആരോഗ്യ ലൈംഗിക വിദ്യാഭ്യാസ
ക്ലാസുകൾ നടത്തി. പലവിധ മാനസിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെയേറെ പ്രയോജനം ചെയ്തു. വളരെയേറെ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്ന കുട്ടികൾ ക്ലാസിനു ശേഷം വളരെ ഹാപ്പിയായി തിരിച്ചു പോകുന്നത് കാണാൻ സാധിച്ചു. കൗൺസിലിംഗ് ആവശ്യമുള്ള എല്ലാ കുട്ടികൾക്കും തന്നെ കൗൺസിലിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.
◾Letter to home post card
◾അന്യസംസ്ഥാന തൊഴിലാളികൾ പരാഗൺ
◾
Sc students -141
ST students -6
Percentage -8%
രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ആകെ കുട്ടികളുടെ 8%SC, ST വിഭാഗത്തിൽ പെടുന്ന കുട്ടികൾ ആണ്
22. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് സ്കൂൾ നൽകുന്ന സ്കോളർഷിപ്പുകളും ഗ്രാന്റുകളും.
ഓരോ വർഷവും 7,8 ക്ലാസുകളിൽ പഠിക്കുന്ന നിർധനരും പ്രഗൽഭരുമായ വിദ്യാർത്ഥികളെ കണ്ടെത്തി, സൗജന്യ പരിശീലനം നൽകി വിവിധ സ്കോളർഷിപ്പുകൾക്കും മത്സരപരീക്ഷകൾക്കും അർഹരാക്കുന്നു.
ഈ വർഷവും ഏഴാം ക്ലാസിൽ നിന്ന് മൂന്നുപേർക്ക് യുഎസ്എസ് സ്കോളർഷിപ്പും എട്ടാം ക്ലാസ്സിൽ നിന്ന് ആറു പേർക്ക് എൻ എം എം എസ് സ്കോളർഷിപ്പും, ആറുപേർക്ക് മോറൽസയൻസ് സ്കോളർഷിപ്പും ലഭിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടിക്ക് Sr. Cyrilla award ഉം, മലയാളം മീഡിയത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഒരു കുട്ടിക്ക്,സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി ക്യാഷ് പ്രൈസും നൽകുന്നു.
USS WINNERS - 2022-23
NMMS WINNERS 2022- 23
MORAL SCIENCE SCHOLARSHIP WINNERS 2022- 23
16 ) മാനസികമായും ശാരീരികമായുംനിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികളെ അവർക്ക് പ്രത്യേക പരിഗണന നൽകി അവരെ അധ്യാപകരോട് ചേർന്ന് നിർത്തിക്കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. വീടുമായിട്ട് ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണെങ്കിൽ മാതാപിതാക്കളെ നേരിൽ കണ്ട് അവരോടും സംസാരിച്ചു വേണ്ട പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നു. സ്കൂളിലെ പ്രശ്നങ്ങൾ ആണെങ്കിൽ സഹപാഠികളോടും സംസാരിച്ച് യഥാർത്ഥ പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞ് വേണ്ട ഉപദേശം നൽകുന്നു. ഇതു കൂടാതെ സ്കൂളിൽ ഒരു complaints and suggestions ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്നപരാതികൾക്ക് ഹെഡ്മിസ്ട്രസ് അധ്യാപകരും അടങ്ങുന്ന ഒരു ഗ്രൂപ്പ് യഥാവിധി അതിന്റെ തീരുമാനം കൈക്കൊള്ളുന്നു. ഗുരുതരരോഗ വസ്ഥയിലുള്ള കുട്ടികൾക്ക് മാനസികമായും സാമ്പത്തികമായും ഉള്ള പിന്തുണ നൽകി അവരെ ജീവിതത്തിലേക്കും പഠനാ നുഭവങ്ങളിലേക്ക് തിരികെ കൊണ്ടുവര…
Redcross സംഘടനയുടെ നേതൃത്വത്തിൽ ബ്ലഡ് ചെക്ക് ക്യാമ്പ് സ്കൂളിൽ സംഘടിപ്പിക്കുകയും ധാരാളമധ്യാപകരും പൊതുജനങ്ങളും ബ്ലഡ് ചെക്കപ്പ് ക്യാമ്പിൽ പങ്കെടുക്കുകയും ജീവിതചര്യകളിലെ മാറ്റം തിരിച്ചറിയുകയും ചെയ്തു.റെഡ് CROSS അംഗങ്ങളുടെ സേവനം വളരെ മികച്ച തായിരുന്നു. വന്ന ചെക്കപ്പ് നടത്തിയവർക്കെല്ലാം ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയാനും അവയ്ക്കുള്ള പ്രതിവിധികൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനും സാധിച്ചു
പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ
പ്രത്യേക വിദ്യാഭ്യാസം (CWSN)
2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ബി ആർ സി ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പഠനത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ് (UP,HS) ഇരുപതോളം കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം വീതം പ്രത്യേക പരിശീലനം നൽകുന്നു.
2023-2024 അധ്യയന വർഷത്തിലെCCA USS പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു.
പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ
പ്രത്യേക വിദ്യാഭ്യാസം (CWSN)
2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ബി ആർ സി ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പഠനത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ് (UP,HS) ഇരുപതോളം കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം വീതം പ്രത്യേക പരിശീലനം നൽകുന്നു.
പരിഹാര ബോധനം
2023- 24 അധ്യയന വർഷത്തിലെ റെമീഡിയൽ ക്ലാസ് 31/7/23 മുതൽ
ആരംഭിച്ചു. അക്കാദമിക വർഷത്തിലെ ആദ്യ യൂണിറ്റ് ടെസ്റ്റിന് ശേഷം പഠനത്തിൽ പിന്നോക്കം നിൽക്കുന്നതും, എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ള 40 ഓളം കുട്ടികളെ ക്ലാസ് ടീച്ചർ പ്രത്യേക നിർദ്ദേശപ്രകാരം കണ്ടെത്തി എല്ലാ ദിവസവും 3 മുതൽ 3.45 വരെ കൃത്യമായ ടൈംടേബിൾ പ്രകാരം അധ്യാപകർ വിഷയാടിസ്ഥാനത്തിൽ ക്ലാസുകൾ നൽകിവരുന്നു
17.പഠനത്തിൽ പോരായ്മയുള്ളതായി കണ്ടെത്തുന്ന വിദ്യാർത്ഥിയുടെ പഠന ശേഷി മെച്ചപ്പെടുത്തുന്നതിന് സ്ഥാപനം സ്വീകരിച്ച നടപടികൾ
30
രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഓരോ കുട്ടിക്കും അനുയോജ്യമാംവിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.പ്രത്യേക അവസരങ്ങളിൽ ഉപയോഗിക്കാൻ ഗേൾഫ്രണ്ട്‌ലി ടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.രണ്ടു നിലകളിൽ ഇരുവശങ്ങളിലുമായി 35 ടോയ്ലറ്റുകളും,രണ്ട് വാഷ്ബേസിനുക
ളും, കുറച്ചു മാറി അഞ്ചു ടോയ്‌ലറ്റുകളും, പുറത്തുനിന്നും പരിശീലകരായി എത്തുന്ന അധ്യാപകർക്കായി രണ്ട് ടോയ്ലറ്റുകളും (ഒന്ന് gents ടോയ്ലറ്റ് )സ്കൂളിൽ ഉണ്ട് . മുകൾ നിലയിലും താഴത്തെ നിലയിലും ഓരോ incinerator സജ്ജീകരിച്ചിരിക്കുന്നു.സ്കൂളിൻറെ വിവിധ ഭാഗങ്ങളിലായിതിരക്കൊഴിവാക്കത്തക്ക വിധം63 ടാപ്പുകളുള്ള വാഷ് ഏരിയ ക്രമീകരിച്ചിരിക്കന്നു.ശുദ്ധജല ലഭ്യതയ്ക്കായി സ്കൂളിൽ തന്നെ കിണറുകളും രണ്ട് മഴവെള്ള സംഭരണികളും ഉണ്ട് . മൂന്ന് water Purifier പ്രവർത്തനക്ഷമമാണ്.പരിസ്ഥിതി സൗഹാർദ്ദപരവും മാലിന്യരഹിതവുമാണ്…
മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട ആരോപണം, ലൈംഗിക ദുരുപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്കൂൾ സ്വീകരിച്ച നടപടികൾ
സ്ത്രീ സൗഹൃദസ്കൂൾ
സ്ത്രീ സൗഹൃദം ലക്ഷ്യം വെച്ച് സ്ഥാപിക്കപ്പെട്ടിരിക്കുന്ന മൗണ്ട് കാർമൽ ഹൈസ്കൂളിന്റെ പ്രവർത്തനങ്ങൾ വളരെയേറെ പ്രശംസനീയമാണ് .
എല്ലാ ക്ലാസ് റൂമുകളും ആധുനിക സജ്ജീകരണങ്ങളോടുകൂടി ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു.പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്ര അവബോധവും പൗരബോധവും കുട്ടികളിൽ വളർത്തുന്നതിനായിസയൻസ് ലാബ് , ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. .
വായനയിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനവും, അതാത് വിഷയങ്ങളുടെ പ്രാവീണ്യവുംവർദ്ധിക്കുന്നതിനായി ലക്ഷങ്ങളുടെ പുസ്തക ശേഖരം ഉള്ള ലൈബ്രറി ഉപയോഗിക്കുന്നു.
കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധതരം കായിക ഇനങ്ങളും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനായി വിവിധ തരംപാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത്ജില്ലയുടെ അമരത്തിൽ തന്നെ നിലകൊള്ളുന്നു.
ഓണത്തിനൊരു സ്നേഹ സമ്മാനം
ഒരു ആയുഷ്ക്കാലം മുഴുവൻ മക്കൾക്കും കുടുംബത്തിനും വേണ്ടി ചെലവഴിച്ചിട്ടൊടുവിൽ വൃദ്ധസദനങ്ങളിൽ തള്ളപ്പെടുന്ന നമ്മുടെ കാണപ്പെട്ട ദൈവങ്ങളായ വൃദ്ധ മാതാപിതാക്കളെ സ്നേഹിക്കാനും ആദരിക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീഡ് ക്ലബ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത്. അതോടൊപ്പം തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഇതുപോലുള്ള അശരണർക്ക് നൽകാനുള്ള മനസ്സ് സാധ്യമാക്കുക എന്നതും ലക്ഷ്യമിടുന്നു. ക്ളബ് അംഗങ്ങൾ ശേഖരിച്ച ലുങ്കി ,തോർത്ത് ,നൈറ്റി, സാരി ,ബെഡ്ഷീറ്റ് ,സോപ്പ്, പേസ്റ്റ് തുടങ്ങിയവ അടങ്ങിയ സമ്മാനപ്പൊതികളാണ് 50 പേർക്ക് വിതരണം ചെയ്തത്. അതോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് അവരെ സന്തോഷിപ്പിക്കുകയും ചെയ്തു.ഓണത്തിനൊരു സ്നേഹ സമ്മാനം*കോട്ടയം മൗണ്ട് കാർമൽ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹായത്തോടെ തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം പ്രദേശത്തും കോട്ടയം മുനിസിപ്പാലിറ്റിയിലെ വേളൂർ ഭാഗത്തും വെള്ളപ്പൊക്കം മൂലം എപ്പോഴും ദുരിതം അനുഭവിക്കുന്ന 50 കുടുംബങ്ങൾക്ക് സ്നേഹസമ്മാനങ്ങൾ കൈമാറി. ഈ പ്രദേശത്ത് ക്ലബ്ബ് അംഗങ്ങളും ടീച്ചർ കോ-ഓർഡിനേറ്ററും മുൻകൂട്ടി സന്ദർശനം നടത്തുകയും അവർക്ക് അത്യാവശ്യമായ സാധനങ്ങൾ ക്ലബ്ബങ്ങൾക്ക് ആവുംവിധം ഏവരുടെയും സഹായത്തോടെ വാങ്ങി നൽകുകയുമാണ് ചെയ്തത്. ഓരോ കുടുംബത്തിനും ആയിരം രൂപയുടെ സാധനങ്ങൾ ആണ് നൽകിയത്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അജയൻ ഓണസമ്മാന പദ്ധതി ഉദ്ഘാടനം ചെയ്തു. വേളൂ സെൻറ് ജോൺസ് എൽ പി സ്കൂളിൽ നടന്ന വിതരണ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ലോക്കൽ മാനേജർ റവ:ഡോ:നവാസ് നിർവഹിച്ചു. മൗണ്ട് കാർമൽ സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മൃദുൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.*കോട്ടയം മൗണ്ട് കാർമൽ എച്ച്എസ് സീഡ് ക്ലബ്ബിന് നന്മയുടെ ഓണം
രക്തദാനം മഹാദാനം
രക്തദാന ദിനത്തിൽ ക്ളബ് അംഗങ്ങൾ അവതരിപ്പിച്ച മോക് ഡ്രിൽ ശ്രദ്ധേയമായി. ജീവൻ നിലനിർത്തണമെങ്കിൽ രക്തം ആവശ്യമാണെന്നും അപകടങ്ങളിൽ നിന്നുള്ള സുരക്ഷയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നുമുള്ള ബോധനം നടന്നു രക്തദാനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനവും നടന്നു.മറഞ്ഞിരുന്ന നന്മയ്ക്ക് രക്തദാന ദിനാചരണ വേളയിൽ ബിബിൻ കെ.താന്നിക്കലിന് കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിന്റെ സ്നേഹാദരവ്
ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂളിലെ റെഡ് ക്രോസ്സ് അംഗങ്ങളുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ രക്തദാന സർവ്വേയിൽ രക്തദാന സമ്മതം നൽകിക്കൊണ്ട് 200ലധികം ആളുകൾ പങ്കെടുത്തു. 37 വയസ്സിനുള്ളിൽ 40 ലധികം പ്രാവശ്യം രക്തദാനം നടത്തിയ ടാക്സി ഡ്രൈവർ ശ്രീ ബിബിൻ കെ താന്നിക്കലിനെ സർവ്വേ വഴി കണ്ടെത്തുകയും സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. ആരോഗ്യവകുപ്പിന്റെ രാഷ്ട്രീയ കിഷോർ സ്വസ്ത്യ കാര്യക്രമ് പരിപാടിയുടെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച, സഹപാഠികളുടെ ആരോഗ്യപരമായ സുരക്ഷയ്ക്ക് വേണ്ടി അമ്പതിലധികം അധികം ക്ലാസുകൾ നടത്തി കൂട്ടുകാരെ ബോധവൽക്കരിച്ച, ആരോഗ്യവകുപ്പി വുന്റെ പ്രത്യേക പ്രശംസ നേടിയ കുട്ടി ഡോക്ടർമാരായ ആതിര പ്രദീപ്, ആതിര ടി. എസ്, ഏതൻ റോസ്, പാർവതി കെ എസ് എന്നിവരെയും ആദരിച്ചു. രക്തദാന സമ്മതം നൽകിയ ആളുകളുടെ പേര് വിവരങ്ങൾ ഇന്ത്യൻ ജൂണിയർ റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറും
ജൈവഘോഷം
സ്കൂളിലെ കൃഷി' നാട്ടുതോട്ടം 'കൃഷി വീട്
കേരളത്തിന്റെ ജൈവ പ്രകൃതിയെ വീണ്ടെടുത്ത് എല്ലാ നന്മകളോടും കൂടി അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ജൈവകൃഷി. ജൈവഘോഷം എന്ന പേരിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷി ഈ വർഷം വളരെ മികച്ച രീതിയിൽ നടപ്പിലാക്കുകയുണ്ടായി. 40 കുട്ടികളും മൂന്ന് അധ്യാപികമാരും ഹെഡ്മിസ്ട്രസും ഉൾക്കൊള്ളുന്ന കൃഷി കൂട്ടായ്മയാണ് സ്കൂളിലെയും സ്കൂളിന് പുറത്തുള്ള കൃഷികൾക്കും മേൽനോട്ടം നൽകുന്നത്. ജൈവ കൃഷി രീതി എന്നാൽ മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും മണ്ണിന്റെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉത്പാദന രീതിയാണ്. അതിനാൽ തന്നെ ജൈവകൃഷിയെക്കുറിച്ച് ശരിയായ ബോധവൽക്കരണം നൽകിയതിനു ശേഷം ജൂൺ മൂന്നാമത്തെ ആഴ്ചയോടുകൂടി കൃഷിപ്പണികൾ ആരംഭിച്ചു. സ്കൂൾ ജൈവ പച്ചക്കറി തോട്ടം , നാട്ടുതോട്ടങ്ങൾ, തരിശു നിലം കൃഷിയിടമാക്കൽ, മധുര വനം , വീടുകളിലെയും സ്കൂളിലെയും മീൻ വളർത്തൽ തുടങ്ങിയവ പ്രധാന കാർഷിക പ്രവർത്തനങ്ങളാണ്.
1. സ്കൂൾ ജൈവ പച്ചക്കറിത്തോട്ടം.
ശാസ്ത്രീയമായ രീതിയിൽ നിലവും ഗ്രോ ബാഗുകളും ഒരുക്കി വിവിധ നേഴ്സറികളിൽ നിന്നും വിത്തും തൈയ്യും വാങ്ങി നട്ട് പരിപാലിച്ചു പോരുന്നു. പച്ചമുളക് ,കാന്താരി, കോളിഫ്ലവർ, ക്യാബേജ് വഴുതന ഇഞ്ചി കോവൽ, പാവൽ, പടവലം പയർ, വഴുതന, തക്കാളി, ചേമ്പ് ചേന എന്നിവ പച്ചക്കറി തോട്ടത്തിലെ പ്രധാന ഇനങ്ങളാണ്. എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂറും മറ്റു ദിവസങ്ങളിൽ മൂന്ന് മണിക്ക് ശേഷവും തോട്ടപരിപാലനം നടത്തുന്നു. മെച്ചപ്പെട്ട വിളവുകൾക്ക് ജൈവവളവും ജൈവ കീടനാശിനികളും ഉപയോഗിക്കുന്നു. തൈകൾ നട്ടു രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ വിളവെടുപ്പ് തുടങ്ങി. പിന്നീട് എല്ലാ ആഴ്ചകളിലും വിളവെടുക്കുന്നു. തോട്ടത്തിലെ കായ്ഫലങ്ങൾ ഉച്ചഭക്ഷണ പദ്ധതിക്ക് നൽകുന്നുണ്ട്. ഒപ്പം തന്നെ അധ്യാപകരും രക്ഷിതാക്കളും തോട്ടത്തിലെ കായ്ഫലങ്ങൾ വാങ്ങുന്നു.
2. വീടുകളിലെ ജൈവ നന്മ
1200 ഓളം വീടുകളിൽ ജൈവകൃഷി തുടരുന്നു. മാതാപിതാക്കളും കൃഷിയിൽ പങ്കാളികളാകുന്നു. വിഷമില്ലാത്ത പച്ചക്കറികൾ ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു. ഏറെ താല്പര്യത്തോടെ കൂടിയാണ് കുട്ടികളും മാതാപിതാക്കളും വീട്ടിലെ ജൈവകൃഷി നടത്തുന്നത്.
3. 10 നാട്ടു തോട്ടങ്ങൾ
കുട്ടികളുടെ വീടിന് പരിസരത്തുള്ള ഏതെങ്കിലും കൃഷി സ്ഥലമോ അല്ലെങ്കിൽ കുട്ടികളുടെ തന്നെ കൃഷി സ്ഥലമോ ഉപയോഗിച്ച് നാട്ടുതോട്ടങ്ങൾ ആരംഭിച്ചു. അടുത്തടുത്ത് താമസിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചേർന്നാണ് നാട്ടുതോട്ടങ്ങൾ പരിപാലിച്ചുകൊണ്ട് പോരുന്നത്. പാറമ്പുഴ, കേൾക്കുന്ന പാമ്പാടി, നാട്ടകം ,കന്നുകുഴിച്ചിറ പുതുപ്പള്ളി, വടവാതൂർ കുറിച്ചി എന്നിവിടങ്ങളിലാണ് നാട്ടു തോട്ടങ്ങൾ സാധ്യമാക്കിയത്. നാട്ടു തോട്ടങ്ങളിലെ പ്രധാന കൃഷി ഇനങ്ങൾ കപ്പ ,ചേമ്പ്, ചേന ,വിവിധ ഇനം പച്ചക്കറികൾ ,വാഴ, മഞ്ഞൾ ,ഇഞ്ചി എന്നിവയാണ്.
4. മീൻ കുളങ്ങൾ.
തികച്ചും ജൈവീക രീതിയിൽ സംരക്ഷിച്ചു പോരുന്ന മീൻ കുളമാണ് സ്കൂളിൽ ഉള്ളത്. തിലാപ്പിയ, കരിമീൻ എന്നിവയാണ് മത്സ്യ കുളത്തിലെ പ്രധാന ഇനങ്ങൾ. ഇവയുടെ ഇഷ്ട ഭക്ഷണം ഇല ചേമ്പ്. പോഷക ഘടകങ്ങളുടെ കലവറയാണ് ഇലചേമ്പ് ഇലചേമ്പ് ആഹാരം ആക്കുന്ന മത്സ്യത്തെ വിഭവമാക്കി നാം കഴിക്കുമ്പോൾ ഇല ചേമ്പിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ നമുക്കും ലഭിക്കുന്നു. "ഇല ചേമ്പ് മത്സ്യങ്ങൾക്ക് പോഷകാഹാരം"എന്ന പ്രോജ ക്ട് പ്രവർത്തനങ്ങളുടെ ഭാഗമായി മത്സ്യകർഷകർക്ക് ഇല ചേമ്പിൻ തൈകൾ വിതരണം ചെയ്യുന്ന പ്രവർത്തനവും സ്കൂളിൽ നടന്നു വരുന്നു. ഏകദേശം 10 മത്സ്യ കർഷകർക്ക് ഇല ചേമ്പിൻ തൈകൾ വിതരണം ചെയ്തു കഴിഞ്ഞു.
സ്കൂൾ മധുര വനം
നാൽപ്പതിലേറെ മധുര ഫലങ്ങൾ ഉത്പാദിപ്പിക്കുന്ന വൃക്ഷങ്ങളും വൃക്ഷത്തൈകളും സ്കൂൾ ക്യാമ്പസിൽ നട്ട് പരിപാലിച്ചു പോരുന്നു .മാവ് ,പ്ലാവ് ,പേര ചാമ്പ ,സപ്പോട്ട ,പപ്പായ മുന്തിരി, കമ്പിളി നാരങ്ങ, മുള്ളാത്ത ,മുട്ട പഴം, ഫാഷൻ ഫ്രൂട്ട് ,മൾബറി, റമ്പൂട്ടാൻ ഇവ പ്രധാന ഇനങ്ങൾ ആണ് കുട്ടികളുടെ വീടുകളിലും ഫലവൃക്ഷങ്ങൾ നട്ട് പരിപാലിച്ചു പോരുന്നു തെങ്ങ് ,പ്ലാവ് ,മാവ് ഇവയുടെ സംരക്ഷണം ഈ വർഷത്തെ പ്രധാന പ്രോജക്ടുകളിൽ ഒന്നാണ്.
തെരഞ്ഞെടുക്കപ്പെട്ട 50 വീടുകളിൽ കൃഷി വീട് പദ്ധതിയും ആരംഭിച്ചിട്ടുണ്ട് . ഈ പദ്ധതിയിൽ കുട്ടികൾ മാത്രമല്ല മറ്റു കർഷകരും പങ്കെടുക്കുന്നു.
അനന്തര ഫലങ്ങൾ
കൃഷി ഒരു സംസ്കാരമാണെന്ന് കുട്ടികൾ തിരിച്ചറിയുന്നു. വിഷമില്ലാത്ത പച്ചക്കറികളുടെ മേന്മകൾ കണ്ടെത്തുന്നു. കൃഷി മാന്യതയുള്ള ഒരു തൊഴിലാണെന്ന് കുട്ടികൾ തിരിച്ചറിയുന്നു. കൃഷിയിലൂടെ പല പാഠ്യപ്രവർത്തനങ്ങളും സാധ്യമാകുന്നു. കൃഷിപ്പണികൾ നല്ലൊരു വ്യായാമം ആണെന്ന് കുട്ടികൾ തിരിച്ചറിയുന്നു.
വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് .
സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പിൽ അധ്യാപകരുടെയും സ്കൂൾ സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിൽ അവർക്ക് ആവശ്യമായ സാധനസാമഗ്രികൾ, ഭക്ഷണം, വസ്ത്രം അവശ്യസാധനങ്ങൾ തുടങ്ങിയവ നൽകുകയുണ്ടായി. വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ചെങ്ങളം, തിരുവാർപ്പ്, വേളൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഓണത്തിന് ഒരു സ്നേഹസമ്മാനം എന്ന പേരിൽ അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും സാധനസാമഗ്രികൾ ശേഖരിച്ച് നൽകുകയുണ്ടായി.
ഭവന സന്ദർശനം രോഗി സന്ദർശനം
ദരിദ്രരായ രോഗികളെ സഹായിക്കുന്നതിനായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. രോഗികളായ മാതാപിതാക്കളെ സന്ദർശിക്കുകയും അവർക്ക് വേണ്ട ചികിത്സാസഹായം നൽകുകയും ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുകയും കിടപ്പുരോഗികൾക്ക് ഡയപ്പർ വിതരണം ചെയ്യുകയും ചെയ്തു.
ഫാമിലി ബഡ്ജറ്റ് -
വീട്ടു ചെലവ്, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയെ അടിസ്ഥാനമാക്കി വരവിന് അനുസരിച്ച് എങ്ങനെ ചെലവ് ചെയ്യാം എന്നതിനെക്കുറിച്ച് സർവ്വേ നടത്തുകയും അതിനെക്കുറിച്ച് പ്രോജക്ട് തയ്യാറാക്കുകയും ചെയ്തു. മിതവ്യയ ശീലത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള വിപുലീകരണ പരിപാടികൾ എത്രത്തോളം സജീവമാണ്?
സാമൂഹിക പ്രതിബദ്ധത വിദ്യാർത്ഥികളുടെ മനസ്സിൽ സാമൂഹിക മൂല്യങ്ങളുടെ ചൈതന്യം വളർത്തിയെടുക്കും എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു. സമൂഹവും പരിസ്ഥിതിയും ഏവരുടെയും ജീവിതത്തിന്റെ ഭാഗമാണെന്നും അതിൻെറ പുരോഗതിയ്ക്കായി പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള ധാരണ കുട്ടികളിൾ വളർത്തിയെടുത്തുകൊണ്ടാണ് പ്രവർത്തനങ്ങളെല്ലാം നടപ്പിലാക്കിയത്.
പരിസ്ഥിതി ദിനാചരണവുമായി സ്കൂൾ നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങൾ
ഷോർട്ട് ഫിലിം മത്സരം വിഷയം പരിസ്ഥിതി സംരക്ഷണം കോട്ടയം ജില്ലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പരിസ്ഥിതി ദിന ഷോർട്ട് ഫിലിം മത്സരത്തിൽ 33 എൻട്രികൾ ലഭിച്ചു. മത്സരത്തിന്റെ പ്രധാന വിധികർത്താവ് പ്രശസ്ത സിനിമാതാരം വിനു മോഹൻ ആയിരുന്നു. ഹരിതം നിറവ്, തണൽ, എൻ്റെ ഭൂമി എന്നീ പരിസ്ഥിതി ദിന ഷോർട്ട് ഫിലിമുകൾ 1, 2 ,3 സ്ഥാനങ്ങൾ നേടി. ഷോർട്ട് ഫിലിം ആയതുകൊണ്ട് തന്നെ വിവിധ മാധ്യമങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം അനേകരിലെത്തിക്കാൻ സാധിച്ചു. മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു.