ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ
staff
മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ നിന്നും 1 കി.മീ കിഴക്കു ഭാഗത്തുള്ള പഞ്ചത്ത്കുന്ന് എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുദ്ദന്‍ എന്ന ഹരിജന്‍ തുടങ്ങിയ പാഠശാലയാണ് പിന്നീട് ഈ സ്കൂളായത്.
ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ | |
---|---|
വിലാസം | |
മൊഗ്രാല്‍ പുത്തൂര്‍ കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,കന്നട,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
02-12-2009 | Ghssputhur |
ചരിത്രം
മൊഗ്രാല്‍ പുത്തൂര്‍ ഗവ :ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നില്‍ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂള്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് .ഹരിജന്‍ ആയ മുദ്ദന്‍ ആണ് 1935-37 കാലത്ത് ഈ സ്കൂള്‍ ആരംഭിച്ചത് . ഏതാണ്ട് 5 വര്‍ഷക്കാലം
ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാല്‍ പുത്തൂരില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വിദ്യാലയം ആരംഭിച്ചത് .മൊഗ്രാല്‍ പുത്തൂര്‍
ബോര്‍ഡ് മാപ്പിള ഗേള്‍സ് സ്കൂള്‍ എന്ന പേരില്‍ എല്‍.പി സ്കൂള്‍ ആയിട്ടാണ് തുടക്കം.1958ല്‍ ഈ സ്കൂള്‍ യു.പി ആയി ഉയര്‍ത്തപ്പെട്ടു. 1974-75 ല്‍ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടര്‍ന്ന് 1980ല്‍ ഹൈസ്കൂളായും 1998ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
1.26 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
14-9-1981 | കെ.ജെ.ജൊസഫ് | ||
1981-86 | മഹാബാലബട്ട്. | ||
30-4-86 - 17-5-1986 | ബി.പുരുഷൊത്തമ | ||
17-5-86-6-11-86 | പി. കെ.കുഞിരാമന്‍ | ||
1986-87 | വി.രാമചന്ദ്രന് | ||
16-6-1987-2-9-1987 | കെ.അന്ദ്രുമാന് കുട്ടി | ||
1988-1990 | കെ.അബ്ദുബെരി | ||
1990-1994 | കെ.രാജെന്ദ്രന് | ||
1994-95 | ബി.രവീന്ദ്ര | ||
1995-99 | പി.ഭട്ട് | ||
1999-2000 | വെങ്കട്ക്രിഷ്ന ബട്ട് | ||
2000-2002 | പദ്മനാഭന് അദിയൊദി | ||
27-6 2002-11-12-2002 | ബാലക്രിഷ്ന ഭട്ട് | ||
1-1-2003-22-5-2003 | പുന്ദരീകാക്ഷ ആചാര്യ .കെ | ||
2003-2004 | ശശീധരന്.പി.വി | ||
2004-2007 | വിഷ്ണൂഎംബ്രാന്തിരി .എ | ||
2007-2009 | കെ.രമേശ | ||
2009- | സുരേഷ് ബാബു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|