ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്
വിലാസം
പെരുമ്പിലാവ്

ത്യശ്ശൂര്‍ ജില്ല
സ്ഥാപിതം15 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''ത്യശ്ശൂര്‍'''
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-2009LEEZA




പെരുമ്പിലാവ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ശ്രീ ഇട്ടേച്ചന്‍ മാസ്ററര്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിന്റെ ഹ്യദയഭാ‌ഗത്ത് 1939ഫെബ്രുവരി 15 ം തിയതി ആര്‍. കെ ഷണ്‍മുഖം ചെട്ടിയാര്‍ ടി. എം സ്ക്കുളിന്റെ തറക്കല്ലിട്ടു . ഈ വിദ്യാലയം ത്യശ്ശൂര്‍ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തുടര്‍ന്ന് 1939 ല്‍ ജൂണ്‍ 5 ാം തിയ്യതി ശ്രീ ഇട്ട്യേച്ചന് ‍ മാസ്ററര്‍ ഏകാധ്യാപകനും 36 വിദ്യാര്‍ത്ഥികളുമായി യു. പി സ്കൂള്‍ ആരംഭിച്ചു 1941 ഡിസംബര്‍ 16 ാം തിയ്യതി കൊച്ചി ദിവാന്‍ A.F.W ഡിക്സന്‍ I. C .S സ്കുളിന്റെ ഇന്നത്തെ ആഫീസ് ഉള്‍പ്പെടുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു. അധികം താമസിയാതെ തന്നെ സര്‍ സി പി രാമസ്വാമി അയ്യര്‍ 1946 ല്‍ ടി എം ഹൈസ്കൂളിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു

ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പത്ത്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1, 'സ്കൗട്ട് & ഗൈഡ്സ്.'

2, 'എന്‍.സി.സി'

3, ബാന്റ് ട്രൂപ്പ്.'

4, ക്ലാസ് മാഗസിന്‍.

5, വിദ്യാരംഗം കലാ സാഹിത്യ വേദി

6, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1939-70 ശ്രീ. ഇട്ടേച്ചന്‍ മാസ്ററര്‍
1970-1975 ശ്രീ. പി. ക്യഷ്ണന്‍ നന്വൂതിരി
1975-1977 ശ്രീ. പി. ററി . ഇട്ടിക്കുരു
1977- 1978 ശ്രീമതി. കെ. ജെ. സൂസന്ന
1978-1985 ശ്രീ. പി. ജോണ്‍ വില്യം
1985-1996 'ശ്രീ. ഡേവിഡ് ജേയ്ക്കബ്' കെ
1996-2000 ശ്രീ. കെ. എം. അയ് പ്പ്
2000-2002 പി . ഐ ജോര്‍ജ്ജ്
2002-2005 ശ്രീമതി. സി. ഐ ഡെയ്സി
2005- വി. എഫ്. ലൗസി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അഡ്. സി. വി ശ്രീരാമന്‍ - കഥാകാരന്‍'
  • റഫീക്ക് അഹമ്മദ് - ‌‌‌‌‌‌‌‌ഗാനരചയിതാവ്

.ബാബു . എം . പാലിശ്ശേരി - കുുന്നംകുുളം എം . എല്‍ . എ

വഴികാട്ടി

<googlemap version="0.9" lat="10.716611" lon="76.094913" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (P) 10.699069, 76.091652, tmvhss perumpilavu tmvhss </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.