നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് 2018-20

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ പ്രഥമ ബാച്ചായിരുന്നു 2018-20 യൂനിറ്റ് ബാച്ച്. 2018 മാർച്ച് മൂന്നിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ നടന്നു. 38 കുട്ടികൾ അംഗത്വം നേടി. ബുധനാഴ്‍ചകളിൽ വൈകുന്നേരം 03. 30 മുതൽ 04. 30 വരെ അംഗങ്ങൾക്കുള്ള ക്ലാസ്‍സ് കൈറ്റ് മാസ്‍റ്ററുടെയും കൈറ്റ് മിസ്‍ട്രസിന്റെയും നേതൃത്വത്തിൽ നടന്നു. നിർദ്ദേശിച്ചത് പോലെ 25 ക്ലാസ്‍സുകൾ നടത്തി. ജൂൺ 22, ആഗസ്‍റ്റ് 15 എന്നീ ദിവസങ്ങളിൽ സ്‍കൂളിൽ യൂനിറ്റ് അംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ക്യാമ്പിൽ സബ് ജില്ലാ കോഡിനേറ്റർമാരായ ശ്രീ മഹേശൻ, സതീശൻ എന്നിവർ ക്ലാസ്‍സെടുത്തു.

സ്‍കൂൾ തല നിർവ്വഹണ സമിതി

2018 ഓഗസ്റ്റ് 15ന് സ്‍കൂൾ തല നിർവ്വഹണ സമിതി യോഗം ചേർന്നു. സ്‍കൂൾതല നിർവഹണ സമിതിയുടെ ചെയർമാനായി പിടിഎ പ്രസിഡണ്ട് ശ്രീ.സി.കെ അശോകനെയും കൺവീനറായി ഹെഡ്‍മിസ്‍ട്രസ് വാസന്തി പുതിയോട്ടിലിനെയും തെരഞ്ഞെടുത്തു. വൈസ് ചെയർമാൻ ആയി ഡെപ്യൂട്ടി ഹെഡ് മാസ്‍റ്റർ കെ. അഷ്റഫ് നെയും തെരഞ്ഞെടുത്തു. ജോയിൻറ് കൺവീനർമാരായി കൈറ്റ് മാസ്‍റ്ററും കൈറ്റ് മിസ്‍ട്രസും; സ്‍കൂൾ എസ്.ഐ.ടി.സി പി.പി റഷീദ് സാങ്കേതിക ഉപദേഷ്‍ടാവായും പ്രവർത്തിക്കുന്നു. സ്‍കൂൾ തല നിർവ്വഹണ സമിതിയുടെ മേൽനോട്ടത്തിലാണ് സ്‍കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് പ്രവർത്തിക്കുന്നത്.

സബ്‍ജില്ലാക്യാമ്പ്

സബ്‍ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മത്സരങ്ങളിൽ സ്‍കൂളിനെ പ്രതിനിധീകരിച്ച് 8 പേർ പങ്കെടുത്തു. സബ്‍ജില്ലാ തലത്തിലെ പ്രോഗ്രാമിങ് മത്സരത്തിൽ ആദ്യത്തെ 3 സ്ഥാനങ്ങൾ യൂണിറ്റിലെ വിദ്യാർത്ഥികൾ നേടി. പ്രോഗ്രാം ഇനത്തിൽ ഒരു വിദ്യാർത്ഥിക്ക് ജില്ലാതല ക്യാമ്പിൽ പങ്കാളിയാകാനും കഴിഞ്ഞു.

ഡിജിറ്റൽ മാഗസിൻ

2019 ജനുവരിയിൽ ഡിജിറ്റൽ മാഗസിൻ വൈഖരി പ്രസിദ്ധീകരിച്ചു. സ്‍കൂളിലെ ഡിജിറ്റൽ മാഗസിൻ സ്‍കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

തനത് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ തനത് പ്രവർത്തനങ്ങൾ സ്‍കൂളിൽ നടന്നു. ഫെബ്രുവരി 20ന് സ്‍കൂൾ തനത് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കൈറ്റിന്  കൈമാറി.

സൈബർ സുരക്ഷയും ബോധവൽക്കരണവും

'സൈബർ സുരക്ഷയും ബോധവൽക്കരണവും' എന്ന വിഷയത്തെ ആസ്‍പദമാക്കിയുള്ള വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്‍സ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.

ഷീ ടെക്

2018-2020 യീണിററ് വിദ്യാർത്ഥികളുടെ അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പരിശീലനം നൽകി.

ചങ്ങാതിക്കൂട്ടം

'ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐടി പരിശീലനം', ഉൾചേർക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‍കൂളിൽ എൻറോൾ ചെയ്യപ്പെട്ട ഭിന്നശേഷിയുള്ള മുഴുവൻ കുട്ടികളെയും സ്‍കൂളുമായി ബന്ധിപ്പിക്കുവാൻ വേണ്ടി നടന്ന 'ചങ്ങാതിക്കൂട്ടം' ' എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു.

പേപ്പർ ബാഗ് നിർമ്മാണം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ച് എല്ലാ ക്ലാസുകളിലും വിതരണം ചെയ്തു.