ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/എന്റെ ഗ്രാമം
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ഒരു സ്കുളാണ് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കുൾ
== ചരിത്രം കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം.വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികൾ പതിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയിൽ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ ഒരു സ്കുളാണ് ഇത്.മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളിൽ ഒന്നായിരുന്നു ഈ സ്കൂൾ.ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് ഹയർസെക്കൻഡറിതലത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1868 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂൾ തലയുർത്തി നില്ക്കന്നു.കൂടാതെ 150 ഓളം വർഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നിൽക്കുന്ന ഒരു പടുകൂറ്റൻ ആൽമരവും സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു.