2022-23 വരെ2023-242024-25


ആരാമത്തിന് തുടക്കമാകുന്നു

25/09/23 തിങ്കളാഴ്ച്ച, അറിവിന്റെ ആരാമത്തിന് തുടക്കമാകുകയാണ്

എന്താണ് അറിവിന്റെ ആരാമം ?

താത്പര്യമുള്ള  ഓരോ കുട്ടി / അധ്യാപകർ എന്നിവർ തങ്ങളുടെ ജന്മദിനത്തിന് ഒരു ചെടിയും ചെടിച്ചട്ടിയും സ്കൂളിന് സംഭാവന ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.  ഇവ  ഉപയോഗിച്ച് നിർമ്മിയ്ക്കുന്ന പൂന്തോട്ടം, അറിവിന്റെ ആരാമം എന്ന് അറിയപ്പെടും.

കാർഷിക പ്രവർത്തനങ്ങൾ

ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ 8J യിൽ പഠിയ്ക്കുന്ന ഫാഹിം മുഹമ്മദ് , കർഷകദിനത്തിൽ നമ്മൾ അനുമോദിച്ച നിരവധി വിദ്യാർത്ഥികളിൽ ഒരാൾ. അവൻ ഇന്ന് ഒരു Youtube link എനിയ്ക്ക് അയയ്ച്ചു തന്നു. നമ്മുടെ കാർഷിക പ്രവർത്തനങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനത്തിന് ഉദാഹരണം.

പരിസ്ഥിതി ക്ലബ് : വിളവെടുപ്പ്

15/09 /2023 ലക്ഷ്മീ വിലാസം ഹൈസ്ക്കൂൾ  പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വിളവെടുപ്പ്   

26/9/ 23 ഇന്നത്തെ പച്ചക്കറി വിളവെടുപ്പ് Eco Club LVHS

സ്വദേശ് മെഗാ ക്വിസ് മത്സരം

KPSTA ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ ശിവ ഗംഗ (9F) കരസ്ഥമാക്കി

ബാസ്കറ്റ് ബോൾ സബ് ജില്ലാ മത്സരം

ബാസ്കറ്റ് ബോൾ സബ് ജില്ലാ മത്സരത്തിൽ LVHS

സബ്ജൂനിയർ ആൺകുട്ടികൾ -1st

സബ്ജൂനിയർ പെൺകുട്ടികൾ - 3rd

ജൂനിയർ പെൺകുട്ടികൾ - 3rd സ്ഥാനങ്ങൾ നേടി

മികച്ച ബാലകർഷകനുള്ള അവാർഡ്

ബാലഗോകുലം സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ പോത്തൻകോട് പഞ്ചായത്തിലെ മികച്ച ബാലകർഷകനുള്ള അവാർഡ്, മുൻ DGP സെൻകുമാർ ആദിത്യൻ ഡി യ്ക്ക് സമ്മാനിയ്ക്കുന്നു. ലക്ഷ്മീ വിലാസം ഹൈസ്കൂൾ പോത്തൻകോടിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ D യെ കർഷകദിനത്തിൽ നടന്ന ചടങ്ങിൽ സ്കൂളും , മികച്ച കുട്ടികർഷകനുള്ള അവാർഡ് നൽകി പോത്തൻകോട് പഞ്ചായത്തും ആദരിച്ചു

ഓണാഘോഷ പരിപാടികൾ

എൽ.വി.എച്ച് .എസ്സിൽ ഓണാഘോഷ പരിപാടികൾ നടന്നു. കലയും, കായികവുയയുള്ള വിവിധ തരാം മത്സരങ്ങൾ , അത്തപ്പൂക്കള മത്സരങ്ങൾ, അദ്ധ്യാപകർക്കായുള്ള മത്സരങ്ങൾ എന്നതിവ സംഘടിപ്പിച്ചു

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച Quiz Competition

ഇവൾ "ശിവഗംഗ" പോത്തൻകോട് LVHS ലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി .. സമത കണിയാപുരം ഓർഗനൈസേഷൻ  ഇന്ത്യയുടെ 77 - മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച Quiz Competition ൽ തുടർച്ചയായി രണ്ടാം പ്രാവശ്യവും ഒന്നാം സ്ഥാനം നേടിയ കൊച്ചു മിടുക്കി

ബാലാശ്രമത്തിലെ കുട്ടികളുമൊത്ത് ഓണാഘോഷം

26-08-2023 ബാലാശ്രമത്തിലെ കുട്ടികളുമൊത്ത് എൽ.വി.എച്ച് .എസ് സ്കൂളിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ഓണാഘോഷം.

കർഷക ദിനം - കാർഷിക വിളവെടുപ്പും കുട്ടികർഷകരെ ആദരിക്കലും

ചിട്ടയായ പരിശ്രമത്തിലൂടെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചേർന്ന് പരിപാലിയ്ക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഓണക്കാല വിളവെടുപ്പിന് ചിങ്ങം 1  കർഷക ദിനത്തിൽ (Aug 17 വ്യാഴം )

തദവസരത്തിൽ മുൻനിർദ്ദേശപ്രകാരം  കൃഷി വീഡിയോ  അയച്ച് തന്ന കുട്ടികർഷകരേയും ആദരിക്കുന്നു.

കർഷക ദിനത്തിൽ, ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സ്കൂളിലെ ഓഫീസ് റൂമിന് മുന്നിൽ നടക്കുന്ന ചടങ്ങിൽ,  അനുമോദിയ്ക്കപ്പെടുന്ന കുട്ടികർഷകർ

അനുരാഗ് 10 C, അനൂജ 9 C, ദേവനന്ദ 9C, നന്ദൻ S ബാബു 9 K, മുഹമ്മദ് ഫാരിസ് 8K, നീതു 8E, ആകാശ് 8K, ഫാഹിം മുഹമ്മദ് 8J, അസിംഷാ 8J, അശ്വിൻ B നായർ 8J, സൗഭാഗ്യ AS 8F, ആദർശ് BS 8 L, ആദിത്യൻ MD 8L, അഭിറാം RM 10 K

കുട്ടികർഷകർക്ക് അനുമോദനങ്ങൾ.

പോത്തൻകോട് ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

പോത്തൻകോട് പഞ്ചായത്തിലെ മികച്ച കുട്ടികർഷകൻ , ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ MD ഉദ്ഘാടന കർമ്മത്തിൽ പങ്കു ചേരുന്നു

FREEDOM FEST

Minister പങ്കെടുത്ത ഈ program ൽ stage ൽ presentation നടത്തിയ വരിൽ രണ്ട് പേർ നമ്മുടെ സ്കൂളിലെ Little kites ലെ കുട്ടികളായ Thoyba.S(10D) , Sana Deepu (10 I ) എന്നിവരാണ്

ഔഷധത്തോട്ട നിർമ്മാണം

15 Aug: ലക്ഷ്മിവിലാസം 92 -ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൽ ആഗസ്റ്റ് -15 മായി ബന്ധപ്പെട്ട് ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. ഹൈബ്രീഡ് തെങ്ങിൻതൈകൾ നട്ടു.

സംസ്കൃതപ്രശ്നോത്തരി

12 Aug: സംസ്കൃത പ്രശ്നോത്തരം ആഗസ്റ്റ് മാസം 27-)0 തീയതി നടത്താനിരിക്കുന്ന സംസ്കൃതപ്രശ്നോത്തരത്തിൻ്റെ ആദ്യത്തെ ചക്രമായ എഴുത്ത് പരീക്ഷ കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ വച്ച് നടത്തി. തിരുവനന്തപുരം ജില്ലയിലെ 21 വിദ്യാലയങ്ങളിൽ നിന്നും 42 വിദ്യാർത്ഥികൾ പങ്കെടുത്തു.  പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂൾ, മൂന്നാം സ്ഥാനവും കരസ്ഥമാക്കി അന്തിമ ചക്രത്തിലേയ്ക്ക് പ്രവേശനം നേടി.

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലോംഗ് സർവ്വീസ് അവാർഡ്

6 Aug: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലോംഗ് സർവ്വീസ് അവാർഡ് മുൻ സ്റ്റേറ്റ് സെക്രട്ടറിയും യൂത്ത് അഫയേഴ്സ് ഡിസ്ട്രിക്റ്റ് കമ്മീഷണറുമായ ശ്രീ വാസുദേവൻ നായർ സാറിൽ നിന്ന് സ്വീകരിച്ചപ്പോൾ

1st MINI KHO KHO STATE CHAMPIONSHIP

രണ്ടു ദിവസം നീണ്ടു നിന്ന സംസ്ഥാനത്തെ ആദ്യ മിനി ഖോ ഖോ  സ്റ്റേറ്റ് ചാംപ്യൻഷിപ് LVHS ഖോ ഖോ ഗ്രൗണ്ടിൽ വച്ച് നടന്നു

GEORGE BERNARD SHAW BIRTHDAY CELEBRATION

(July 26) English club proudly celebrated the birthday of the famous Irish playwright George Bernard Shaw

REMEBERING BRAVE HEARTS

സ്കൂളിൽ വച്ചു എല്ലാ സേനാ വിഭാഗങ്ങളും വീര മൃത്യു വരിച്ച നമ്മുടെ വീര ജവാന്മാരെ ഓർത്തു

NCC Army Wing 2022-24 Batch JD/JW Cadet Appointment

പ്രമാണം:Cadetapp23.jpg
Cadet Appointment 23

എൻ.സി.സി. ആർമി വിങ്ങിൻറെ കേഡറ്റ് അപ്പോയ്ന്റ്മെന്റ് എൽ. വി.എച്ച് .എസ്സിൽ വച്ച് നടന്നു

വടംവലി അസോസിയേഷൻ  മൽസരത്തിലെ മെഡലുകൾ

22-07-2023: വടംവലി അസോസിയേഷൻ  മൽസരത്തിൽ

Under 17 Boys: ഒന്നാം സ്ഥാനം

Under 17 Mixed - രണ്ടാം സ്ഥാനം

Under 15  Boys-  മൂന്നാം സ്ഥാനവും നേടി

ഓണത്തിനായുള്ള പുഷ്പ കൃഷി

പ്രമാണം:Flower2023.jpg
Flower Planting

ഓണത്തിനായുള്ള പുഷ്പ കൃഷിയ്ക്ക് സ്കൂളിൽ തുടക്കമായി


സുബ്രതോ കപ്പ് ഫുട്ബാൾ ടൂണമെൻ്റ് പെൺകുട്ടികൾ ചാമ്പ്യന്മാർ

പ്രമാണം:Subro23.jpg
Subrotocup Winners

GVHSS പിരപ്പൻകോട് ഇന്ന് നടന്ന സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്ബാൾ ടൂണമെൻ്റ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ LVHS POTHENCODE ചാമ്പ്യന്മാർ


തൈ നട്ട് ഉദ്ഘാടനം

പ്രമാണം:Millet 23.jpg

പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി ടീച്ചർ തൈ നട്ട് ഉദ്ഘാടനം ചെയ്തതോടെ  ലക്ഷ്മീവിലാസം ഹൈസ്കൂൾ, പോത്തൻകോടിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് പുഷ്പകൃഷിയ്ക്ക് തുടക്കമായി.

പരിസ്ഥിതി ക്ലബ് അധ്യാപകരായ ശ്രീ രാഹുൽ, ശ്രീമതി മീര, ശ്രീമതി വിനീത , ശ്രീമതി ഫർസാന, ശ്രീമതി റിനി എന്നിവരും പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികളും പങ്കെടുത്തു. നൂറോളം ബന്ദി തൈകൾ നട്ടു കൊണ്ടാണ് ഉദ്ഘാടന പ്രവർത്തനങ്ങൾക്ക് തുടക്കമായ

മില്ലറ്റ് പ്രവർത്തനങ്ങൾ

Label ചെയ്ത ചെടിച്ചട്ടികളിൽ, ബഹുമാനപ്പെട്ട പ്രഥമാധ്യാപിക ശ്രീമതി  അനീഷ് ജ്യോതി ടീച്ചർ മില്ലറ്റ് പാകിക്കൊണ്ട് പരിസ്ഥിതി ക്ലബ് ലക്ഷ്യമിടുന്ന  LVHS ലെ മില്ലറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ചന്ദ്രയാൻ 3 ദൗത്യത്തിൻറെ പ്രദർശനം

ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് സാക്ഷിയാകുന്ന  നമ്മുടെ സ്കൂളിലെ ശാസ്ത്ര പ്രതിഭകൾ

NCC ആർമി വിംഗ് ട്രെയിനിംഗ് ക്യാമ്പ്

July 13 മുതൽ 22 വരെ പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ വെച്ച് നടക്കുന്ന ട്രെയിനിംഗ് ക്യാമ്പിനായി 46 NCC ആർമി വിംഗ് 2022-24 ബാച്ച് കേഡറ്റുകൾ

പ്രതിഭാസംഗമം 2023

 
പ്രതിഭാസംഗമം

SSLC കഴിഞ്ഞു പോയ കുട്ടികളെ ആദരിക്കാൻ പ്രതിഭാസംഗമം നടത്തി






ഭവന സന്ദർശനം

 
ഭവനസന്ദർശനം

വിദ്യാർത്ഥികളേയും അവരുടെ സഹചര്യങ്ങളേയും അടുത്തു കണ്ട് മനസ്സിലാക്കുന്നതിനും രക്ഷകർത്താക്കളുമായി സജീവ ബന്ധം സ്ഥാപിക്കുന്നതിനും ഭവനസന്ദർശനം.


സ്വദേശ് മെഗാ ക്വിസ് 2023

 
സ്വദേശ് മെഗാ ക്വിസ്

സംഘടനയുടെ നേതൃത്വത്തിൽ സ്വദേശ് മെഗാ ക്വിസ് 2023, സ്കൂൾ തലം നിസാർ സർ ലൈബ്രറി ഹാളിൽ വെച്ച് സംഘടിപ്പിച്ചപ്പോൾ


വിമുക്തി ക്ലബ്ബിന്റെ ബോധവത്കരണ ക്ലാസ്

 
വിമുക്തി

വിമുക്തി ക്ലബ്ബിന്റെ ബോധവത്കരണ ക്ലാസ് നടന്നു



ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം

 
HINDI CLUB INAGURATION

സ്‌കൂളിൽ ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം നടന്നു.



Dr. K R ജയചന്ദ്രൻ പൂർവ്വ വിദ്യാർത്ഥിക്ക് ആദരം

 
Dr. K R ജയചന്ദ്രൻ ആദരം

നമ്മുടെ വിദ്യലയത്തിൽ 1984 SSLC ബാച്ചിൽ പഠിച്ച Dr. K R ജയചന്ദ്രൻ, 4 പുസ്തകങ്ങൾ രചിച്ചു. Dr.KR ജയചന്ദ്രൻ സൗദി അറേബ്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്കും വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവർക്കും മോട്ടിവേഷൻ നല്കുന്നു.







Review Writing Competition

 
REVIEW WRITING COMPETITION

English club ന്റെ ആഭിമുഖ്യത്തിൽ Reading week മായി ബന്ധപ്പെട്ട് നടത്തിയ Review Writing Competition ൽ സമ്മാനം ലഭിച്ച കുട്ടികൾക്ക് ബഹു: HM Aneesh Jyothi Tr, Dep HM Rajeev Sir ന്റെ സാന്നിധ്യത്തിൽ സമ്മാനങ്ങൾ നൽകി.





ഗണിത ക്ലബ്ബ് ഉത്‌ഘാടനം

 
ഗണിത ക്ലബ്ബ് ഉത്‌ഘാടനം

സ്‌കൂളിൽ ഗണിത ക്ലബ്ബ് ഉത്‌ഘാടനം നടന്നു.






പരിസ്ഥിതി ക്ലബ് - ബഷീർ അനുസ്മരണം

 
ബഷീർ അനുസ്മരണം

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ  ബഷീർ അനുസ്മരണം നടന്നു

VIDEO




ബഷീർ ദിനാചരണം

 
ബഷീർ ദിനാചരണം

ബഷീർ ദിനാചരണം സ്‌കൂളിൽ നടന്നു. സ്കൂളിലെ മലയാളം അദ്ധ്യാപകൻ ബഷീറിന്റെ അതി മനോഹരമായ ചിത്രം വരച്ചു കുട്ടികൾക്കു സമർപ്പിച്ചു. തുടർന്ന് ബഷീറിന്റെ കൃതികളുടെ പോസ്റ്റർ പ്രദർശനവും, ബഷീറിനെ കുറിച്ചുള്ള ചെറു വിവരണവും  സ്കൂളിൽ വച്ച് നടന്നു.




Little kites priliminary Camp

 
LITTLE KITES CAMP

Little kites priliminary Camp ൻ്റെ ഉത്‌ഘാടനം നടന്നു. എൽ.വി.എച്ച്.എസ് സിലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത്. ശ്രീമതി. പ്രിയ. പി, ശ്രീമതി.ദിവ്യ.ദിവ്യ. കെ, ഐ   എന്നീ  അദ്ധ്യാപികമാർക്കാണ് ഇതിൻറെ ചുമതല. ഇതിൻറെ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട്.കൃത്യമായ ക്ലാസ്സുകൾകൾക്കുപരി നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു.കുട്ടികളിൽ പഠനത്തോടൊപ്പം IT അധിഷ്ടിത ബോധവത്കരണവും നടത്താറുണ്ട്. ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയകളുടെ അതിപ്രസരണത്തിൽ ഈ വിദ്യാർഥി കൂട്ടത്തിനു നല്ല  കാര്യങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരിൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും സാധിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്. 2022-25 batch മുതൽ LK യിൽ 80 അംഗങ്ങളാണുള്ളത്. ഇതിൻ്റെ ചുമതലകൾ നിലവിലുള്ള L K മിസ്ട്രസുമാർക്ക് പുറമേ ശ്രീമതി സബീത, ശ്രീമതി  ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്കും നൽകിയിട്ടുണ്ട്

പ്രതിഭാ സംഗമം

 
പ്രതിഭാ സംഗമം

സ്കൂളിൽ 2022 -23 ൽ SSLC എഴുതി ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ആദരം നൽകി 118 - ഫുൾ  A + ഉം 41 ഒൻപത്  A + ഉം നേടിയ കുട്ടികൾ പങ്കെടുത്തു.ഡോ .അലക്സാണ്ടർ ജേക്കബ് (റിട്ട.ഡി.ജി.പി) യുടെ കുട്ടികൾക്കായുള്ള മാർഗദർശനവും നടന്നു.

IFOS നേടിയ അരവിന്ദ് ജെ യ്ക്ക് ആദരം

 
IFOS ARAVIND

നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ IFOS നേടിയ അരവിന്ദ് ജെ യ്ക്ക് ആദരം





LV FUTSAL ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റ്

 
LV FUTSAL 2023

LV FUTSAL ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. എല്ലാ ക്ലാസ്സുകളും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിലുള്ള കുട്ടികളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ഇത് കൊണ്ട് സാധിക്കും


വടംവലി

 
വടംവലി പെൺകുട്ടികൾ

June 4 2023, തിരുവനന്തപുരം ജില്ലാ തല മത്സരത്തിൽ നമ്മുടെ സ്കൂളിലെ Under 15 & 17 പെൺകുട്ടികളുടെ ടീമിന് നാലാം സ്ഥാനം ലഭിച്ചു

Reading Week

 
ഇംഗ്ലീഷ് ക്ലബ്ബ് ക്വിസ്സ്

27-06-2023 English ക്ലബിന്റെ ആഭിമുഖ്യത്തിൽ Reading Week നടന്നു. School Library Hall ൽ വച്ച് നടത്തിയ Quiz Competition ലെ വിജയികക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു

കൗൺസിലിംങ് സെന്റർ

 
കൗൺസിലിങ് സെന്റർ

സ്കൂളിൽ കൗണ്സിലിംഗ് സേവനം സ്കൂളിലെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പോത്തൻകോട് നിവാസികൾക്കും വേണ്ടി തുറന്നു





LV Kho-Kho Premier League

 
LV KHO-KHO PREMIER LEAGUE 2023 -VEERA

വീര എന്ന് നാമധേയം നൽകിയ ലക്ഷ്‌മീ വിലാസം ഖോ-ഖോ പ്രീമിയർ ലീഗ് ടൂര്ണമെന്റ് സ്‌കൂൾ ഖോ-ഖോ ഗ്രൗണ്ടിൽ വച്ച് നടന്നു


International Olympic day Oath

 
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം

23-06-2023 സ്കൂളിൽ വച്ച് നടന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം സത്യാ പ്രതിജ്ഞാ ചടങ്ങ് എച്ച്.എം. അനീഷ് ജ്യോതി ടീച്ചർ ചൊല്ലി കൊടുത്തു

പരിസര ശുചിത്വം

 
പരിസര ശുചിത്വം

ജൂൺ 23ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടന്ന്. രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേർന്നു. പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

SSLC വിജയികൾക്ക് ആദരം

 
SSLC ജേതാക്കൾക്ക് ആദരം

22-06-2023 SSLC പരീക്ഷയ്ക്ക് നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ , ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതിനും ഏറ്റവും കൂടുതൽ Full A+ വാങ്ങി വൻ വിജയം നേടിയതിനും എൽ വി എച്ച് എസ്സ്,പോത്തൻകോടിന് നമ്മുടെ പ്രിയപ്പെട്ട പഞ്ചായത്ത് അദ്ധ്യക്ഷൻ അനിലണ്ണന്റേയും വർണ്ണാ മേഡത്തിന്റേയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട മന്ത്രി ജി.ആർ. അനിൽ സാറിൽ നിന്നുള്ള സ്നേഹോപഹാരം

അന്താരാഷ്ട്ര യോഗാ ദിനം

 
അന്താരാഷ്ട്ര യോഗ ദിനാചരണം

വിവിധ സേനാ വിഭാഗങ്ങളിലെ കുട്ടികൾ നടത്തിയ അന്താരാഷ്ട്ര യോഗാ ദിനാചരണം രാവിലെ 7 മണി മുതൽ 8 മണി വരെ സ്കൂൾ സ്റ്റേഡിയത്തിൽ നടന്നു


ഫയറിംഗ് പ്രാക്ടീസ്

 
ഫയറിംഗ് പ്രാക്ടീസ്

നമ്മുടെ സ്കൂളിലെ NCC നേവൽ യൂണിറ്റ് കേഡറ്റുകൾ സൈനിക സ്കൂളിൽ ഇന്ന് നടത്തിയ ഫയറിംഗ് പ്രാക്ടീസ്. നമ്മുടെ സ്കൂളിൽ നിന്നും 3 ആൺകുട്ടികളും, 2 പെൺകുട്ടികളും ഉണ്ടായിരുന്നു.

വായനദിനചരണം

 
വായനദിനചരണം

19-06-2023 സ്കൂളിൽ നടന്ന വായന ദിനാചാരം.എച്ച്.എം. അനീഷ് ജ്യോതി ടീച്ചറും മാനേജർ രമ ടീച്ചറും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി ഉൽഘാടനം ചെയ്‌തു

സ്നേഹത്തണൽ

 
സ്നേഹത്തണൽ

14-06-2023 നമ്മുടെ വിദ്യാലയത്തിലെ സ്നേഹത്തണലിന്റെ സംരഭമായ RCC യിലേക്കുള്ള ചോറ് പൊതി വിതരണത്തിന്റെ രണ്ടാംഘട്ടം ആദ്യദിവസം. 177 ചോറ്പൊതികൾ നമ്മൾക്ക് അവിടെ എത്തിക്കാൻ കഴിഞ്ഞു.

വായനക്കളരി

 
വായനകളരി

13-06-2023 വിദ്യാലയങ്ങളിൽ മലയാള മനോരമാ പത്രം നടപ്പിലാക്കിവരുന്ന വായനക്കളരി യിലേക്ക് 10 ദിനപത്രങ്ങൾ,നമ്മുടെ പൂർവ്വവിദ്യാർത്ഥിയും Dhan L4 Lands Kazhakuttom ത്തിന്റെ മാനേജിംഗ് പാർട്ണറുമായ Adv. Vinu Thrivikraman നൽകിയ വിവരം സന്തോഷത്തോടെയറിയിക്കുന്നു.

ഔഷധ തോട്ട നിർമാണം

 
ഔഷധ തൊട്ടനിർമ്മാണം

പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ഔഷധ തോട്ടം.

https://www.youtube.com/watch?v=eIxSGo0Qkxc


പ്രസ്റ്റിക് വിരുദ്ധ പോരാട്ടം

 
No to Plastic

കുട്ടികൾ പ്ലാസ്റ്റിക് പേനകളും മറ്റും പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് സ്കൂളിൽ എത്തിക്കുകയും അവയെ പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ നിന്ന് വരുന്ന പ്രവർത്തകരെ ഏൽപ്പിക്കുകയും ചെയ്‌തു

https://youtu.be/09B3th4Aj_4

ലഹരി വിരുദ്ധ ദിനം

 
No to drug

എല്ലാ സേനാ വിഭാഗങ്ങളും ഉൾപ്പെട്ട് ലഹരി വിരുദ്ധ റാലി സ്കൂളിൽ നിന്ന് പോത്തൻകോട് വരെ പോയി തിരിച്ച് സ്കൂളിൽ എത്തിച്ചേർന്നു. എക്‌സ്‌സൈസ് മേധാവി ലഹരി വിരുദ്ധ ബോധവത്കരണം ഉത്‌ഘാടനം ചെയ്‌തു.

https://youtu.be/JuoGrReaM_M

SPC യുടെ 8 മത് ബാച്ചിന്റെ Passing Out parade

 
SPC Passing Out Parade

അസിസ്റ്റന്റെ കമ്മീഷണർ ഓഫ് പോലീസ് (ACP) ശ്രീ. എസ്.ഷാജി അവർകൾ സല്യൂട്ട് സ്വീകരിച്ചു


രണ്ടാം ഘട്ട പച്ചക്കറി കൃഷി

 
രണ്ടാം ഘട്ട പച്ചക്കറി കൃഷി

08/06/2023 പഴയ ചെടികൾ നീക്കം ചെയ്ത്, വളമിട്ട് തയ്യാർ ചെയ്ത HD ബാഗുകളിൽ പുതിയ പച്ചക്കറി തൈകൾ പരിസ്ഥിതിക്ലബിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നട്ടു.


നൂറുമേനി

 
നൂറുമേനി

മണ്ണിനെ കൊയ്യാം എന്ന ആപ്തവാക്യവുമായി മാതൃ ഭൂമി ഗ്രോ ഗ്രീൻ പദ്ധതിക്ക് തുടക്കം. മാതൃഭൂമിയും ഫെഡറൽ ബാങ്കുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്കു വേണ്ടി സംസ്ഥാനത്തെ 25 സ്കൂളുകൾ തിരഞ്ഞുഎടുത്ത്, ഒരു സ്കൂളിലെ 4 കുട്ടികൾക്ക് 1 വൃഷ തൈ വീതം നൽകുന്നതാണ്.  ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ അർജുൻ S കുമാർ, BS ഹരിനന്ദ്, നന്ദൻ ട ബാബു, അമൽ ദേവ് എന്നീ 4 പേർക്കാണ്  മാതൃഭൂമി സീഡ് ജില്ലാ കോഡിനേറ്റർ ശ്രീമതി വീണ വൃക്ഷ തൈ നൽകിയത്. പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി, ഡെപ്യൂട്ടി HM ശ്രീ.രാജീവ് അധ്യാപകരായ ശ്രീമതി വിനീത, ശ്രീമതി ഷൈന, ശ്രീമതി ശ്രീജ, ശ്രീ രാഹുൽ എന്നിവർ സന്നിഹിതരായിരുന്നു

ലോക പരിസ്ഥിതി ദിനം

 
ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ അൻപതാം പിറന്നാൾ പ്രമാണിച്ച് ദേശീയ ഹരിത സേനയുടെ പരിസ്ഥിതി മാസാചരണ പരിപാടികളുടെ

റവന്യൂ ജില്ലാ തല ഉദ്ഘാടനം പോത്തൻകോടി ലെ ലക്ഷ്മീവിലാസം ഹൈസ്കൂൾ  മലയാളത്തിന്റെ പ്രിയ കവി ശ്രീ. മധുസൂദനൻ നായർ നിർവഹിച്ചു.

PTA പ്രസിഡന്റ് ശ്രീ ബിനു പി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ പ്രഥമാധ്യാപിക

ശ്രീമതി അനീഷ് ജ്യോതി സ്വാഗതം പറഞ്ഞു.

പരിസ്ഥിതി ക്ലബ് വിദ്യാർത്ഥി അർജുൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഔഷധതൈ നട്ടു കൊണ്ട് പരിസ്ഥിതി ക്ലബ് പദ്ധതിയിടുന്ന ഔഷധ തോട്ടത്തിനും ഫലവൃക്ഷത്തൈ നട്ടു കൊണ്ട് SPC യുടെ മധുരവനം പദ്ധതിയ്ക്കും പ്രൊഫ. വി. മധുസൂദനൻ നായർ തുടക്കമിട്ടു. ഈ പ്രവൃത്തികൾ നടക്കുമ്പോൾ പശ്ചാത്തലത്തിൽ, കവിതകളെ ചേർത്ത് വച്ച് വിദ്യാർത്ഥികൾ  കവിയ്ക്കായി സമർപ്പിച്ച ഗാനാഞ്ജലി ചടങ്ങിന്റെ ചാരുത വർദ്ധിപ്പിച്ചു. പരിസ്ഥിതി ദിനാചരണം ഒരു ചടങ്ങ് മാത്രമാകരുത് എന്നും ജലാശയങ്ങളെ സംരക്ഷിയ്ക്കണം എന്നും കവി ഉദ്ബോധിപ്പിച്ചു

തിരുവന്തപുരം എൻ.ജി.സി കോ-കൺവീനർ

ശ്രീ. വിനോദ്. കെ. ശ്രീധരൻ , കരൂർ വാർഡ് മെമ്പർ

ശ്രീ വിമൽ കുമാർ ,പിറ്റിഎ വൈസ് പ്രസിഡന്റ്

ശ്രീ.ഷംനാദ് ,സ്കൂൾ മാനേജർ

ശ്രീമതി രമ,മാനേജ്‌മെന്റ് പ്രതിനിധി

ശ്രീ. പ്രവീൺ, മാതൃസംഗമം കൺവീനർ

ശ്രീമതി യാസ്മിൻ സുലൈമാൻ , ഫെഡറൽ ബാങ്ക് പ്രതിനിധി

ശ്രീമതി രമ്യ ,സ്കൂൾ പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീ രാഹുൽ പി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികൾ, വിവിധ സേനാവിഭാഗങ്ങളിലെ വിദ്യാർത്ഥികൾ , രക്ഷകർതൃ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഔഷധത്തോട്ടം

 
ഔഷധത്തോട്ടം

58 ഇനം ഔഷധതൈകൾ എന്റെ ഔഷധത്തോട്ടത്തിലേയ്ക്ക് വാങ്ങി നൽകി പ്രവേശനോത്സവത്തിന് നിറവ് പകർന്ന് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികൾ . PTA പ്രസിഡന്റ് ശ്രീ പി.എസ് ബിനു അധ്യക്ഷത വഹിച്ച പ്രവേശനോത്സവയോഗം പോത്തൻകോട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രഥമാധ്യാപിക ശ്രീമതി അനീഷ്‌ ജ്യോതി, ഡെപ്യൂട്ടി എച്ച് എം ശ്രീ രാജീവ് സ്കൂൾ മാനേജർ ശ്രീമതി രമ , മാതൃ സംഗമം കൺവീനർ യാസ്മിൻ സുലൈമാൻ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂൺ 5 ന് , മലയാളത്തിന്റെ പ്രിയ കവി ശ്രീ മധുസൂദനനൻ നായർ ഔഷധതൈ നട്ടു കൊണ്ട് സ്കൂൾ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കമാകും.

ശാസ്ത്ര സമീക്ഷ

 
ശാസ്ത്ര സമീക്ഷ

25/5/23 വ്യാഴം ,Jawaharlal Nehru Tropical Botanic Garden and Research Institute ൽ വച്ച് Kerala State Council for Science , Technology & Environment സംഘടിപ്പിച്ച ശാസ്ത്ര സമീക്ഷ എന്ന പരിപാടിയിൽ പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. ഔഷധ സസ്യങ്ങളുടെ സംരക്ഷണം അവയുടെ സുസ്ഥിര ഉപയോഗം ഇവയെ കുറിച്ച് അദ്ദേഹം നൽകിയ വിവരണവും ഫീൽഡ് ട്രിപ്പും ആണ് വിദ്യാലയത്തിലും ഒരു ഔഷധത്തോട്ടം വേണമെന്ന ആവശ്യത്തിലേയ്ക്ക് പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികളെ എത്തിച്ചത്. ജൂൺ 5 ന് ഔഷധതൈകൾ നട്ട് കൊണ്ട് അത്തരത്തിൽ ഔഷധത്തോട്ടം നിർമ്മിയ്ക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. അതിൻ പ്രകാരം ഔഷധ ചെടികൾ പാലോട് ബൊട്ടാണിക്കൻ ഗാർഡനിൽ നിന്ന് തന്നെ വിലയ്ക്ക് വാങ്ങി. ഔഷധച്ചെടികൾ ഉൾപ്പെട്ട കവറുകളിൽ നമ്പറിട്ട് അതേ നമ്പറിൽ അവയുടെ പേര് ഉൾപ്പെടെ എഴുതി നൽകാൻ അവിടുത്തെ ജീവനക്കാർ സന്മനസ് കാട്ടി. അവയുടെ ശാസ്ത്രീയ നാമം ഉൾപ്പെടെ എഴുതി നൽകാൻ ഡോ. എം അബ്ദുൾ ജബ്ബാർ അവർകൾ പിന്തുണയും കാട്ടി . ഡോ.എം സലിം (Senior Technical Officer), ഓർക്കിഡ് അത്ഭുതങ്ങളും പ്രാണിഭോജി സസ്യങ്ങളുടെ അതിശയോക്തിയും അവയുടെ പരാഗണം ഉൾപ്പെടെ കാട്ടി

വിമുക്തി വോളീബോൾ ടൂർണമെൻറ്

 
വിമുക്തി വിന്നേഴ്‌സ് 2023

മാധവ വിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന കേരള എക്‌സൈസ് ഡിപ്പാർട്ട്മെന്റിൻറെ ലഹരിക്ക്‌ എതിരെയുള്ള ബോധവത്കരണത്തിനായുള്ള വിമുക്തി വോളിബാൾ ടൂർണമെന്റിൽ എൽ.വി.എച്ച്.എസ്  ഒന്നാം സ്ഥാനം നേടി.