എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌നേഹത്തണൽ.............

നമ്മുടെ വിദ്യാലയത്തിലെ സ്‌നേഹത്തണൽ സൗഹൃദ കൂട്ടായ്മ യുടെ ഭാഗമായുള്ള RCC യിലേക്കുളള ചോറുപൊതി വിതരണം നാലാം അദ്ധ്യയന വർഷത്തിലേക്ക്...... 02-07-2025 - ന് വീണ്ടും ആരംഭിച്ചു. 200 ചോറ് പൊതികൾ അവിടെ എത്തിക്കാൻ സാധിച്ചു. സേവന പ്രവർത്തനങ്ങളുടെ മഹനീയ മാതൃക സൃഷ്ടിക്കുകയും വിദ്യാർത്ഥികളിൽ കാരുണ്യത്തിൻറെ മനോഭാവം സൃഷ്‌ടിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.




ലഹരി വിരുദ്ധ സന്ദേശവുമായി ലക്ഷ്മീവിലാസം ഹൈസ്കൂൾ ചുറ്റുവട്ട വിദ്യാലയങ്ങളിലേയ്ക്ക് .......

ലക്ഷ്മീ വിലാസം ഹൈസ്കൂൾ-മലയാള മനോരമ നല്ല പാഠം ലഹരി വിരുദ്ധ ക്യാമ്പയിനിന്റ, ഭാഗമായി ലക്ഷ്മീ വിലാസം ഹൈസ്കൂൾ നല്ലപാഠം കോഡിനേറ്റർമാരായ റീബ ആർ, രാഹുൽ പി എന്നിവർ ഗവ: യു പി എസ് പോത്തൻ കോട്, ഇ വി യു പി എസ് തുടങ്ങി ചുറ്റുവട്ട വിദ്യാലയങ്ങളിലേയ്ക്ക് എത്തി ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കറുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു .

ഇരു സ്കൂളുകളിലെയും പ്രഥമാധ്യാപികമാർ ഷഫീല എസ്, S അനീല അധ്യാപികമാരായ സിമി, ശാലിക , മിനി കുമാരി, വീണ , പത്മശ്രീ , BRC കോഡിനേറ്റർ ശ്രീലത വിദ്യാർത്ഥികൾ,പിറ്റിഎ പ്രസിഡൻ്റ് വിപിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

നല്ലപാഠം ക്ലബ്

ലക്ഷ്മീവിലാസം ഹൈസ്കൂളിലെ മനോരമ നല്ലപാഠം ക്ലബ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു. നല്ലപാഠം പ്രവർത്തകർ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്ലക്കാർഡ് നിർമ്മാണമത്സരത്തിൽ ഒന്നാം സ്ഥാനം ഷഹാന എസും രണ്ടാം സ്ഥാനം ഗൗതമി പി ചന്ദ്രനും മൂന്നാം സ്ഥാനം അനുഗ്രഹ ബി ആർ ഉം നേടി. ആശയ മികവ് കൊണ്ടും വർണചാരുത കൊണ്ടും ഒന്നിനൊന്ന് മികച്ചതായിരുന്നു പ്ലക്കാർഡുകൾ. തുടർന്ന് വിദ്യാർത്ഥികൾ പ്ലക്കാർഡുകളുമായി അണിനിരന്നു. സ്കൂൾ പ്രഥമാധ്യാപിക എൽ റ്റി അനീഷ് ജ്യോതി ചൊല്ലിയ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. ചടങ്ങിൽ ഡെപ്യൂട്ടി എച്ച് എം രാജീവ് പി നായർ നല്ലപാഠം സ്കൂൾ കോഡിനേറ്റർമാരായ റീബ ആർ, രാഹുൽ പി എന്നിവർ പങ്കെടുത്തു. നല്ല പാഠം ക്ലബ് അംഗങ്ങൾ ഡിസൈൻ ചെയ്ത ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കർ നല്ല പാഠം വിദ്യാർത്ഥി പ്രതിനിധികളായ നന്ദകൃഷ്ണൻ എ എൽ നായർ, ദേവിക എൻ എ എന്നിവർക്ക് നൽകിക്കൊണ്ട് സ്കൂൾ പ്രഥമാധ്യാപിക പ്രസ്തുത പരിപാടിയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്കും സ്റ്റിക്കറുകൾ നൽകുകയും തങ്ങളുടെ വീടുകളിൽ സ്റ്റിക്കറുകൾ പതിപ്പിച്ച ശേഷം സെൽഫി എടുത്ത് പ്രചരിപ്പിയ്ക്കുന്നതിന് ഉള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു. സമീപ സ്ഥലങ്ങളിലെ വിദ്യാലയങ്ങളിൽ കൂടി സ്റ്റിക്കർ നൽകുന്നതിന് ഉള്ള സംവിധാനങ്ങൾ നടപ്പാക്കുകയും ചെയ്തു.

പ്രതിഭാസംഗമം 2025

2024-25 അധ്യയനവർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ 195 വിദ്യാർത്ഥികളെ വിദ്യാലയം അനുമോദിച്ചു.2025 ജൂൺ 9 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എ ഡി ജി പി ശ്രീ എസ് ശ്രീജിത്ത് ഐ പി.എസ് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട എച്ച് എം സ്വാഗതം ആശംസിച്ച ചടങ്ങിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ടി. ആർ അനിൽ കുമാർ കരൂർ വാർഡ് മെമ്പർ ശ്രീ വിമൽ കുമാർ ,കണിയാപുരം എ ഇ ഒ ശ്രീ ഹരികൃഷ്ണൻ ആർ എസ് ,സ്കൂൾ മാനേജർ ശ്രീമതി വി രമ ,ഡെപ്യൂട്ടി എച്ച് എം രാജീവ് പി.നായർ ,പി.ടി.എ പ്രതിനിധികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. നമ്മുടെ വിദ്യാലയത്തെ ഏറ്റവും വലിയ അഭിമാനവേളയായിരുന്നു പ്രതിഭാസംഗമം 2025

പ്രവേശനോത്സവം 2025-26

2025 26 അധ്യേനവർഷത്തിലെ പ്രവേശനോത്സവം അതിഗംഭീരമായി ലക്ഷ്മിവിലാസം ഹൈസ്കൂൾ ആഘോഷിച്ചു. പ്രവേശനോത്സവ ഗാനത്തോട് കൂടി ആരംഭിച്ച പ്രസ്തുത പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കവിയും ഗാനരരചയിതാവും മലയാള മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി കുട്ടികളോട് സംസാരിച്ചു. കവിതകൾ ചൊല്ലി. പിടിഎ പ്രസിഡണ്ട് ഉദയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനീഷ് ജ്യോതി ടീച്ചർ, ഡെപ്യൂട്ടി എച്ച് എം ശ്രീ രാജീവ് സർ, മാനേജർ രമ ടീച്ചർ, ശ്രീ പ്രവീൺ സാർ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ബൈജു , ശ്രീമതി യാസ്മിൻ സുലൈമാൻ, മറ്റ് പി ടി എ അംഗങ്ങൾ, വിശിഷ്ട അതിഥികൾ എന്നിവർ സംസാരിച്ചു. കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. നവാഗതർക്ക് മധുരവും പകർന്നു