ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ)


ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ
വിലാസം
വേങ്ങര

മലപ്പുറം ജില്ല
സ്ഥാപിതം28 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201750014




മലപ്പുറം ജില്ലയിലെ വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വേങ്ങര

ചരിത്രം

    വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളായ ജി ജി വി എച്ച് എസ് സ്കൂള്‍ വേങ്ങര വേങ്ങര ഗ്രാമപ‍‍ഞ്ചായത്ത് പത്താം വാര്‍ഡില്‍ വേങ്ങര തറയിട്ടാല്‍ റോട്ടില്‍ 62 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂര്‍, എന്നീ പ‍ഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളില്‍പഠിക്കുന്നത്. ഒരു ഓത്തുപള്ളിയില്‍ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി 1917-ല്‍ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളില്‍ കുട്ടികള്‍ കുറവായിരുന്നു. കുട്ടികള്‍ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആണ്‍കുട്ടികള്‍ക്ക് മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. പെണ്‍കുട്ടികള്‍ക്ക് മുണ്ടും കുപ്പായവും കാലില്‍ തളവും ഉണ്ടായിരുന്നു. ഓല കൊണ്ട് മറച്ച ഒരു ചെറിയ ഹാളിലായിരുന്നു തുടക്കം പിന്നീട് മലബാര്‍ ‍ഡിസ്ട്രിക്ട് ബോര്‍ഡ് 8-ാം ക്ലാസ്സ് വരെ തുടങ്ങി. അന്ന് സ്കൂളിന്റെ പേര് ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. 1957-ല്‍ വേങ്ങര ഗവ: ഹൈസ്കൂള്‍ നിലവില്‍ വന്നപ്പോള്‍ 5 മുതല്‍ 8 വരെ ക്ലാസ്സുകളെ അങ്ങോട്ട് മാറ്റി. പിന്നീട് ജി എല്‍ പി എസ് വേങ്ങര എന്ന പേരില്‍ എല്‍ പി സ്കൂള്‍ ആയി മാറി. 1974-75 ല്‍ യു പി ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ജി യു പി എസ് വേങ്ങര എന്ന പേരില്‍ അറിയപ്പെട്ടു. 1984-ല്‍ ഗേള്‍സ് ഹൈസ്കൂള്‍ ആയി മാറി. അതോടുകൂടി ഷിഫ്റ്റ് സമ്പ്രദായം നിലവില്‍ വന്നു. 1984 മുതല്‍ 2004 വരെ ഷിഫ്റ്റ് തുടര്‍ന്നു. ഇതിനിടെ 1990-ല്‍ വി എച്ച് എസ് ഇ ക്ലാസ്സുകള്‍ ആരംഭിച്ചു. 2004-2005 ഹയര്‍ സെക്കണ്ടറി വിഭാഗവും നിലവില്‍ വന്നു. പുതിയ കെട്ടിടങ്ങള്‍ വന്നതോടുകൂടി ഷിഫ്റ്റ് സമ്പ്രദായത്തിന് അറുതിയായെങ്കിലും ഇപ്പോഴും അക്ഷരാര്‍ത്ഥത്തില്‍ സ്ഥല പരിമിതി മൂലം വീര്‍പ്പ് മുട്ടുകയാണ് സ്കൂള്‍. ഇതിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതരും ജനപ്രതിനിധികളും. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍. ശ്രീ. കെ. പുഷ്പാനന്ദന്‍, ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പള്‍ ശ്രീമതി. ഷീജ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പള്‍ ഡോ. ജയ എന്നിവരാണ്. പി ടി എ പ്രസിഡന്റ് ശ്രീ. കെ. അലവിക്കുട്ടി, എസ് എം സി ചെയര്‍മാന്‍ ശ്രീ. വേങ്ങര ഗോപി എന്നിവരുമാണ്.

ഭൗതികസൗകര്യങ്ങള്‍

അരഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും,   ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്.

ഭരണം വിഭാഗം

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ സരേജിനി ഭായ്, ഏണാക്ഷി, കുഞ്ഞികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, തെയ്യന്‍, വാസുദേവന്‍ നമ്പൂതിരി, രത്നകുമാരി, തങ്കം കെപി, സുശീല എന്‍പി, ശ്രീല പിയു, ശാന്ത എം, യാക്കോബ്കുട്ടി വിഎസ്, സരോജ, മുഹമ്മദ് കെ, സുരേഷ് പി.

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

  • മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. ചാക്കീരി അഹമ്മദ് കുട്ടി , കേരള വ്യവസായ മന്ത്രി ശ്രീ. പി കെ കുഞ്ഞാലിക്കുട്ടി,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

*‍ ഐ.ടി ക്ലബ്ബ്
*‍ ജൂനിയര്‍ റെഡ് ക്രോസ്
*‍ പരിസ്ഥിതി ക്ലബ്ബ്
*‍ വിദ്യാരംഗം
*‍ പ്രവര്‍ത്തിപരിചയം
*‍ ബാന്റ് ട്രൂപ്പ്
*‍ ആര്‍ട്സ് ക്ലബ്ബ്
*‍ വിദ്യാനിധി
*‍ സ്നേഹപൂര്‍വ്വം ചങ്ങാതിക്ക്

‌‌‌‌‌‌


വഴികാട്ടി

{{#Multimaps: 11.048702, 75.978281| width=500px | zoom=16 }}

1956ലെ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വേങ്ങര (ബോര്‍ഡ് മാപ്പിള എലമെന്ററി സ്കൂള്‍ )
നൂറാം വാര്‍ഷികം

]