ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
09:35, 21 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (added Category:എന്റെ ഗ്രാമം using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദിയൻകുളങ്ങര

തിരുവനന്തപുരം ജില്ലയുടെ തെക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണം ആണ് ‌ഉദിയൻകുളങ്ങര. തിരുവനന്തപുരം നഗര ഹൃദയമായ തമ്പാനൂരിൽ (തിരുവനന്തപുരം സെൻട്രൽ) നിന്നും ഏകദേശം 24 കിലോ മീറ്ററും, തിരുവനന്തപുരം നഗര അതിർത്തിയിൽ നിന്നും ഏകദേശം 15 കിലോമീറ്ററും തെക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലേക്കുള്ള വഴിയിലാണ് ഉദിയൻകുളങ്ങര സ്ഥിതിചെയ്യുന്നത്. ചെങ്കൽ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ഈ ചെറു പട്ടണം. കൊല്ലയിൽ പഞ്ചായത്തിന്റെയും, ആറയൂർ പഞ്ചായത്തിന്റെയും കീഴിലും ഉദിയൻകുളങ്ങരയുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു. നെയ്യാറ്റിൻകര താലുക്കിന് കീഴിൽ വരുന്ന ഉദിയൻകുളങ്ങര, ദേശീയ പാതയിൽ നെയ്യാറ്റിൻകര, പാറശ്ശാല എന്നീ പട്ടണങ്ങളുടെ ഇടയിൽ സ്ഥിതി ചെയ്യുന്നു. നെയ്യാറ്റിൻകര, പാറശ്ശാല എന്നിവയാണ് നിയമ സഭാ മണ്ഡലങ്ങൾ. ഈ പ്രദേശം തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു.

ഭൂപ്രകൃതി

കടൽ നിരപ്പിൽ നിന്ന് 26 മീറ്റർ ഉയരത്തിലാണ് ഉദിയൻകുളങ്ങര സ്ഥിതിചെയ്യുന്നത്.

ചെങ്കൽ ഗ്രാമപഞ്ചായത്ത്

ചെങ്കൽ ഗ്രാമപഞ്ചായത്തിലെ വളരെ സുപ്രധാനമായ ഒരു സ്ഥലമാണ് ഉദിയൻകുളങ്ങര. പഞ്ചായത്തിൻറെ മുഖമുദ്ര കൂടിയാണ് ഈ മേഖല. ചെങ്കൽ ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിൽ ഒന്നു കൂടിയാണ് ഉദിയൻകുളങ്ങര.

വ്യവസായം

ടെക്സ്ടൈൽ, ആഭരണ, വാഹന ഷോറൂമുകളും, മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റുകളും, നിരവധി എടിഎമ്മുകളും, ജിംനേഷ്യങ്ങളും, PSC കോച്ചിങ് സെന്ററുകളും, ഓഡിറ്റോറിയങ്ങളും, ഹോട്ടലുകളും ഉൾപ്പെടെ ഒരു ആധുനിക പട്ടണത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കും, കേരളത്തിന്റെ മറ്റു പ്രധാന ഭാഗങ്ങളിലേക്കും, ചെന്നൈ, ബെംഗളൂരു, പുതുച്ചേരി ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്കും ഇത് വഴി ബസ് സർവിസുകൾ ഉണ്ട്. അനേകം ഹൈന്ദവ ക്ഷേത്രങ്ങൾ ഉള്ള ഇവിടെ ക്രിസ്ത്യൻ ചർച്ചകളും ഉണ്ട്. സർക്കാർ സർവീസും, വാണിജ്യ,വ്യവസായ, ഐ ടി, കാർഷിക മേഖലകളിലും ആണ് ഈ മേഖലയിലെ കൂടുതൽ ജനങ്ങളും ജോലി ചെയ്യുന്നത്.

എങ്ങനെ എത്തിച്ചേരാം

തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കുള്ള പാതയിൽ (ദേശീയപാത 544) 24 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഉദിയൻകുളങ്ങരയെത്താം. എറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ധനുവച്ചപുരമാണ്‌. ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിൻകരയിൽ നിന്നും 5 കിലോമീറ്റർ മാത്രമേ ഇവിടേക്കുള്ളൂ. കേരളത്തിന്റെ തെക്കെ അറ്റത്തെ പ്രമുഖ പട്ടണമായ പാറശ്ശാല ഇവിടെ നിന്നും 6 കിലോമീറ്റർ അകലെ ആണ്‌. പടിഞ്ഞാറ് ഏകദേശം 15 കിലോമീറ്റർ അകലെ സമുദ്ര പ്രദേശവും കിഴക്കു ഏകദേശം 15 കിലോമീറ്റർ അകലെ ഹൈറേഞ്ചും ആണ്