എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ പ്രവേശനോത്സവം നടത്തി

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സ്‌കൂൾ പ്രവേശനോത്സവം സ്‌കൂൾ അങ്കണത്തിൽ വെച്ച് സ്‌കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്‌തു. ഈ വ‍ഷം ഒന്നാം ക്ലാസിലെത്തിയ വിദ്യാ‍‍ർഥികളെ പൂക്കളും സമ്മാനപൊതിയും നൽകി സ്വീകരിച്ചു. മറ്റു ക്ലാസുകളിൽ പുതുതായി ചേ‍ന്ന വിദ്യാ‍ർഥികളെയും എം.ടി,എ., പി.ടി.എ ഭാരവാഹികളും അധ്യാപകരും ചേ‍ർന്ന് സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് ജുബൈർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശിഹാബ്, ഡോ.ജബ്ബാർ മാസ്റ്റർ, എം സി നാസർ, മുസമ്മിൽ ഹുദവി, പ്രഭാവതി ടീച്ചർ,ഉമ്മർകോയ ഹാജി, സിദ്ധീഖ് മാസ്റ്റർ, ബഷീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,

കാച്ചിൽ കൃഷിക്ക് തുടക്കം കുറിച്ചു ആക്കോട് വിരിപ്പാടം സീഡഗങ്ങൾ

വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ 'നന്മ സീഡ് 'ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുതിയ അധ്യയന വർഷത്തിൻ്റെ ആരംഭത്തിൽ തന്നെകാച്ചിൽ കൃഷി ക്ക് തടമെടുത്ത് വിത്ത് നട്ടു.കഴിഞ അധ്യയന വർഷം ക്ലബിൻ്റെ കീഴിൽ തുടങ്ങിയ കാച്ചിൽ കൃഷിയിൽ നല്ല വിളവാണ് ലഭിച്ചത്.ജെം ഓഫ് സീഡ് ആദിത്യൻ അക്ഷയ്, ദിൽ ന, കദീജ സന., ജസ, നവനീത്, റിയാൻ, ഹന്നന്ന, ലാ സിമ, ആരാധ്യ, സൻഹ, ബാസില തുടങ്ങിയ കുട്ടികൾ സീഡ് കോഡിനേറ്റർ പ്രഭാവതി, എം ടി എ നിഖില, സുനിത തുടങ്ങിയവരും പങ്കെടുത്തു. വളരെയേറെ പോഷക ഗുണമുള്ള (അന്നജം, ധാതുക്കൾ, മാംസ്യം ഭക്ഷ്യനാരുകൾ) വലിയ ഇനം നാടൻകാച്ചിലുകളും, ശ്രീ രൂപ ഇനവുമാണ് കുഴിച്ചിട്ടത്.

ലഹരി വിരുദ്ധ റാലി നടത്തി

പ്രമാണം:18364 2324 06.jpg

വിരിപ്പാടം: എ എം യു പി സ്‌കൂൾ ആക്കോട് വിരിപ്പാടം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തേനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ജെ ആർ സി, സ്കൗട്ട്, സീഡ് എന്നീ ക്ലബുകളുടെ അഭിമുഖത്തിൽ ജൂൺ 26-ന് ലഹരി വിരുദ്ധ റാലി നടത്തി പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, പ്രഭാവതി ടീച്ചർ, മൻസൂർ മാസ്റ്റർ, സമദ് മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു, കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം നടക്കും.

മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

പ്രമാണം:18364 2324 07.jpg

വിരിപ്പാടം: എ എം യു പി സ്‌കൂൾ ആക്കോട് വിരിപ്പാടം ബലി പെരുനാനോടബദ്ധിച്ച് ജൂൺ 27-ന് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു യു പി ക്ലാസിലെ 100 റോളം വിദിത്ഥിനികൾ മത്സരത്തിൽ പങ്കെടുത്തു. പി.ടി.എ,എം.ടി.എ ഭാരവാഹികളായ സുബൈ‍ർ, എം.ടി.എ പ്രസിഡണ്ട് ഹബീബ ടി.കെ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾ ഏറെ ആവേശത്തോടെ പരിപാടികൾ ഏറ്റെടുത്തു. വിജയികളായ വിദ്യാ‍ർഥികൾക്ക് സമ്മാനങ്ങൾ നൽകി.


സയൻസ് ക്ലബ്ബഗംങ്ങൾ ശാസ്ത്ര സഹവാസ ക്യാമ്പിൽ പങ്കെടുത്തു

പ്രമാണം:18364 2324 08.jpg

വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ സയൻസ് ക്ലബ്ബഗങ്ങൾ ആണ്.' സയൻസ് ആക്റ്റിവിറ്റി സെൻർ" പാലക്കാട് എത്തിയത്. ജൂലൈ 21 ചാന്ദ്രദിനാചരണ പരിപാടിയോടടുത്ത് വരുന്ന സന്ദർഭത്തിലാണ് ഇവിടെ നിന്നും കുട്ടികൾ ചാന്ദ്രയാൻ മൂന്ന് വിക്ഷേപണം സെമിനാർ ഹാളിൽ നിരീക്ഷിച്ചതും, തുടർന്ന് ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, അച്ചുതണ്ടിന്റെ ചരിവ്, കൂടാതെ, ശാസ്ത്ര പരീക്ഷണങ്ങൾ നേരിട്ട് ചെയ്തും, മണ്ണ് പരിശോധന ലാബ്, ജലപരിശോധന, ബഡിങ്ങ്, ഗ്രാഫിങ്ങ്, ലയറിങ്ങ്. തുടങ്ങി നിരവധി പരിപാടികളിലൂടെ കടന്ന് പോയത്.

പ്രേംചന്ദ് ജയന്തി ദിനം ആഘോഷിച്ചു

പ്രമാണം:18364 2324 09.jpg

വിരിപ്പാടം:. ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. പ്രത്യേക അസ്സംബ്ലി നടന്നു ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പോസ്റ്റർ രചന മത്സരം, പ്രേം ചന്ദ് ദിന ബാഡ്‌ജ് നിർമാണം,ക്വിസ് എന്നീ മത്സരങ്ങൾ നടത്തി. .ഉമ ടീച്ചർ, സിജി ടീച്ചർ,മൻസൂർ മാസ്റ്റർ, ജിംസിയ, ഫിദ തുടങ്ങിയവർ അസ്സംബ്ലിയിൽ സംസാരിച്ചു.

'തനിച്ചല്ല' ഷോട്ട് ഫിലീം പ്രകാശന കർമ്മം നടത്തി

പ്രമാണം:18364 2324 10.jpg

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ലഹരിക്കെതിരെ വിരിപ്പാടം വിദ്യാലയത്തിലെ സീഡ് ക്ലബ് 'തനിച്ചല്ല " എന്ന ഷോർട്ട് ഫിലിമിൻ്റെ പ്രകാശന കർമ്മം ആഗസ്ത് 06-ാം തിയ്യതി വിദ്യാലയത്തിന്റെറെ പി.ടി എ ജനറൽ ബോഡി യോഗത്തിൽ പിടിഎ പ്രസിഡൻറ് ജുബേർ നിർവഹിച്ചു.ചടങ്ങിൽ എം ടി എ ഹബീബ അക്കാദമിക് കോഡിനേറ്റർ ‍ഡോ. അബ്ദുൾ ജബ്ബാർ, മനേജ്‌മെൻറ് പ്രതിനിധി എം.സി നാസർ, പ്രധാന അധ്യാപകൻ പി.ആർ.മഹേഷ് സ്റ്റാഫഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

വിഷരഹിത പച്ചക്കറി തോട്ടമൊരുക്കി

പ്രമാണം:18364 2324 11.jpg

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സീഡ്, എൻ ജി സി, "നല്ല പാഠം ക്ലബുകളുടെ കീഴിൽ സ്‌കൂളിൽ വിഷരഹിത പച്ചക്കറി തോട്ടമൊരുക്കി വാഴക്കാട് കൃഷി ഓഫീസർ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ,പി ടി എ പ്രസിഡന്റ് ജുബൈർ അസി. കൃഷി ഓഫീസർമാരായ ത്രേസ്യാമ്മ, റെനീഷ് എം, അബ്ദുൽ സത്താർ,അധ്യാപകരായ മുജീബ് എം, ബഷീർ കെ, പ്രഭാവതി ഇ പി, ബഷീർ കെ പി, സിദ്ധീഖ് എം സി, സമദ് കെ പി, സുഹാദ് എന്നിവർ പങ്കെടുത്തു.